തൃശൂർ ∙കോഴിക്കോട് നവംബർ 1 മുതൽ 3 വരെ നടക്കുന്ന മലയാള മനോരമ ‘ഹോർത്തൂസ്’ കലാ സാംസ്കാരികോത്സവ വേദിയിലേക്കുള്ള അക്ഷരങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള പ്രയാണം ഇന്നും നാളെയും ജില്ലയിൽ. 8 കേന്ദ്രങ്ങളിൽ അക്ഷരപ്രയാണത്തിനു സ്വീകരണം നൽകും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നു സ്വീകരിക്കുന്ന അക്ഷരങ്ങൾ കോഴിക്കോട്ടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙കോഴിക്കോട് നവംബർ 1 മുതൽ 3 വരെ നടക്കുന്ന മലയാള മനോരമ ‘ഹോർത്തൂസ്’ കലാ സാംസ്കാരികോത്സവ വേദിയിലേക്കുള്ള അക്ഷരങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള പ്രയാണം ഇന്നും നാളെയും ജില്ലയിൽ. 8 കേന്ദ്രങ്ങളിൽ അക്ഷരപ്രയാണത്തിനു സ്വീകരണം നൽകും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നു സ്വീകരിക്കുന്ന അക്ഷരങ്ങൾ കോഴിക്കോട്ടെ ഹോർത്തൂസ് വേദിയെ അലങ്കരിക്കും. ഇന്ന് രാവിലെ 9.30ന് മാള ഹോളി ഗ്രേസ് ക്യാംപസിലാണ് തൃശൂരിലെ ആദ്യ സ്വീകരണം. ഇവിടെ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ അക്ഷരം കൈമാറും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 

അക്ഷരം സ്വീകരിച്ച് പ്രയാണം കൊടുങ്ങല്ലൂർ കെകെടിഎം കോളജിലേക്ക്. 11.30ന് ആണ് അവിടെ സ്വീകരണം. ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലും തുടർന്ന് 3ന് കിരാലൂർ മാടമ്പ് കുഞ്ഞുകുട്ടൻ‌ സ്മാരകത്തിലും പ്രയാണം എത്തിച്ചേരും. മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷനു വേണ്ടി വി.ടി.വാസുദേവൻ അക്ഷരം സമർപ്പിക്കും. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നാളെ (19ന്) രാവിലെ 9.30ന് കേരള സാഹിത്യ അക്കാദമിയിൽ നിന്നാണ് അക്ഷര പ്രയാണം ആരംഭിക്കുന്നത്. 

ADVERTISEMENT

എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ അക്ഷരം കൈമാറും. 11.30ന് വേലൂർ അർണോസ് പാതിരി സ്മാരകത്തിൽ സ്വീകരണം. ഉച്ചയ്ക്ക് 12.30ന് കേരള കലാമണ്ഡലത്തിൽ എത്തിച്ചേരും. ഇവിടെ കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. 3ന് തിരുവില്വാമല പാമ്പാടി വികെഎൻ സ്മാരകത്തിലാണു ജില്ലയിലെ അവസാനത്തെ സ്വീകരണം. സാഹിത്യവുമായി ബന്ധപ്പെട്ട മത്സരങ്ങളും വിവിധ കലാപരിപാടികളും സ്വീകരണകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The "Akshara Pradhaanam" letter procession, a key event leading up to the Malayalam Manorama Horthus Festival in Kozhikode, will pass through Thrissur on October 18th and 19th. The procession will make stops at various educational and cultural institutions to collect letters that symbolize the spirit of art and literature.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT