ഓർമിപ്പിക്കല്ലേ.... ഞായറാഴ്ച ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; രാത്രി വൈകിയും അവസാനിച്ചില്ല
ആമ്പല്ലൂർ ∙ ദേശീയപാതയിലെ അടിപ്പാത നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്ക് ഇന്നലെ കുറുമാലി വരെ നീണ്ടു. വൈകിട്ട് മുതൽ രാത്രി വൈകിയും ഗതാഗതക്കുരുക്ക് തുടർന്നു. നൂറുക്കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഇതോടെ ദുരിതത്തിലായി. രണ്ടര കിലോമീറ്ററിലേറെ ദൂരം ഇഴഞ്ഞാണ് വാഹനങ്ങൾ നീങ്ങിയത്.ആംബുലൻസുകൾ

ആമ്പല്ലൂർ ∙ ദേശീയപാതയിലെ അടിപ്പാത നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്ക് ഞായറാഴ്ച കുറുമാലി വരെ നീണ്ടു. വൈകിട്ട് മുതൽ രാത്രി വൈകിയും ഗതാഗതക്കുരുക്ക് തുടർന്നു. നൂറുക്കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഇതോടെ ദുരിതത്തിലായി. രണ്ടര കിലോമീറ്ററിലേറെ ദൂരം ഇഴഞ്ഞാണ് വാഹനങ്ങൾ നീങ്ങിയത്.
ആംബുലൻസുകൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. പ്രാദേശിക ഗതാഗതവും താറുമാറായി. ടോൾപ്ലാസയിൽ വൈകിട്ട് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. അവധി ദിനങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിലെ ഗതാഗതം നവീകരണം നടക്കുന്ന സർവീസ് റോഡിലൂടെ തിരിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണം.
സർവീസ് റോഡ് നിർമാണത്തിന് ഇപ്പോഴും വേഗം കുറവാണ്.സർവീസ് റോഡ് വീതി കൂട്ടി നിർമാണം പൂർത്തിയാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ ആശ്വാസമാകുമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.