ഇരിങ്ങാലക്കുടയിൽ ആർഎംഎസിന് പൂട്ടുവീഴുന്നു; ഡിസംബർ ഏഴോടെ സമീപത്തെ സ്പീഡ് ഹബ്ബിൽ ലയിപ്പിക്കും
ഇരിങ്ങാലക്കുട∙ നാൽപതു വർഷത്തിലധികമായി കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവീസ് സംവിധാനം നിർത്തലാക്കാൻ ശ്രമം. ഡിസംബർ 7ന് മുൻപ് ഇരിങ്ങാലക്കുട ആർഎംഎസ് ഉൾപ്പെടെയുള്ള എൽ 2 ഓഫിസുകൾ സമീപത്തെ സ്പീഡ് ഹബ്ബിൽ ലയിപ്പിക്കാനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതോടെ

ഇരിങ്ങാലക്കുട∙ നാൽപതു വർഷത്തിലധികമായി കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവീസ് സംവിധാനം നിർത്തലാക്കാൻ ശ്രമം. ഡിസംബർ 7ന് മുൻപ് ഇരിങ്ങാലക്കുട ആർഎംഎസ് ഉൾപ്പെടെയുള്ള എൽ 2 ഓഫിസുകൾ സമീപത്തെ സ്പീഡ് ഹബ്ബിൽ ലയിപ്പിക്കാനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതോടെ ഇരിങ്ങാലക്കുട ആർഎംഎസിന് പൂട്ട്‍വീഴും. തീരപ്രദേശങ്ങൾ മുതൽ മലയോരമേഖലയായ മലക്കപ്പാറ വരെ വ്യാപിച്ചു കിടക്കുന്ന ഇരുനൂറോളം പോസ്റ്റ്ഓഫിസുകളിലെ തപാൽ ആണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. 24 മണിക്കൂർ ബുക്കിങ് സമയം ഉള്ളതിനാൽ വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ തപാൽ ഉരുപ്പടികൾ അയയ്ക്കാൻ പൊതുജനം ഏറെ ആശ്രയിക്കുന്ന ഓഫിസ് ആണിത്.
പോസ്റ്റ് ഓഫിസുകളുടെ പ്രവർത്തന സമയത്തിനു ശേഷം റജിസ്റ്റേഡ് സ്പീഡ് പോസ്റ്റ് ബുക്കിങ്ങിനായി കൊടുങ്ങല്ലൂർ,ചാലക്കുടി, മാള, ഇരിങ്ങാലക്കുട മേഖലയിൽ ഉള്ളവർ കല്ലേറ്റുംകരയിലെ ആർഎംഎസിനെയാണ് ആശ്രയിക്കുന്നത്. രാജ്യവ്യാപകമായി എൽ 2 ഓഫിസുകൾ അടച്ചു പൂട്ടുന്നതോടെ തപാൽ ഉരുപ്പടികൾ ലഭിക്കുന്നതിന് കാലതാമസം നേരിടാനും തപാൽ സേവനത്തെ ഇത് ബാധിക്കാനും ഇടയുണ്ട്. നിലവിൽ ഇവിടെ കൈകാര്യം ചെയ്യുന്ന റജിസ്റ്റേഡ് മെയിലുകൾ ഡിസംബർ 7 ന് മുൻപ് മാറ്റി ഓഫിസ് അടച്ചുപൂട്ടാനാണ് തീരുമാനം. 22 രൂപ മുടക്കി ബുക്ക് ചെയ്യുന്ന റജിസ്റ്റേഡ് മെയിലും 41 രൂപ മുടക്കി ബുക്ക് ചെയ്യുന്ന സ്പീഡ് പോസ്റ്റും ഒരേ പോലെയാവും.
ഗ്രൂപ്പ് സി, എംടിഎസ്, ജിഡിഎസ് വിഭാഗങ്ങളിൽ 30ൽ അധികം ജീവനക്കാരുള്ള റെയിൽവേ മെയിൽ സർവീസിൽ രാജ്യവ്യാപകമായി ചെറുതും വലുതുമായ മുന്നൂറിലധികം ഓഫിസുകൾ നിർത്തലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സംവിധാനം നിർത്തലാക്കുന്നതോടെ സ്വകാര്യ കൊറിയർ കമ്പനികൾ വലിയ നിരക്ക് ഈടാക്കി ഈ മേഖല കയ്യടക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഈ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്.