അറ്റകുറ്റപ്പണിക്ക് വാർഷിക കരാർ നൽകിയില്ല; പഞ്ചായത്ത് ഓഫിസിലെ ലിഫ്റ്റ് പ്രവർത്തനം നിലച്ചു
പുന്നയൂർക്കുളം ∙ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ലിഫ്റ്റ് പണിമുടക്കിയിട്ട് 2 മാസം. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള വാർഷിക കരാർ നൽകാത്തതാണ് റിപ്പയർ വൈകുന്നതിനു കാരണം. വയോജന - ഭിന്നശേഷി സൗഹൃദമാക്കി ഓഫിസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർക്കുള്ള റാംപ് ഉൾപ്പെടെ സ്ഥാപിച്ച

പുന്നയൂർക്കുളം ∙ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ലിഫ്റ്റ് പണിമുടക്കിയിട്ട് 2 മാസം. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള വാർഷിക കരാർ നൽകാത്തതാണ് റിപ്പയർ വൈകുന്നതിനു കാരണം. വയോജന - ഭിന്നശേഷി സൗഹൃദമാക്കി ഓഫിസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർക്കുള്ള റാംപ് ഉൾപ്പെടെ സ്ഥാപിച്ച ലിഫ്റ്റ് 2023 ഏപ്രിൽ 3 നാണ് ഉദ്ഘാടനം ചെയ്തത്. 33 ലക്ഷം രൂപയാണ് ഇതിനു ചെലവിട്ടത്.
വയോധികർ ഏറെ ആശ്രയിക്കുന്ന കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി ഓഫിസുകളിലേക്ക് പോകുന്നവർക്ക് ലിഫ്റ്റ് ആശ്വാസമായിരുന്നു. രണ്ടാം നിലയിലെ ഹാളിൽ പൊതുപരിപാടികൾക്ക് എത്തുന്നവർക്കും ലിഫ്റ്റ് സഹായമായി. രണ്ടു നിലയിലെ ചില ഭാഗങ്ങളിലേക്ക് മാത്രം പ്രവേശനം ഒരുക്കുന്ന ലിഫ്റ്റ് പാഴ്‌ച്ചെലവാണെന്നു തുടക്കത്തിൽ ആക്ഷേപം ഉണ്ടായിരുന്നു. ഇവിടെയുള്ള ജല സംഭരണി പൊളിച്ചാണ് ലിഫ്റ്റ് നിർമിച്ചത്. ഭരണസമിതി മീറ്റിങ് ഹാൾ, കുടുംബശ്രീ ഓഫിസ്, തൊഴിലുറപ്പ് പദ്ധതി ഓഫിസ്, കോൺഫറൻസ് ഹാൾ എന്നിവയിലേക്ക് മാത്രമാണ് ലിഫ്റ്റ് ഉപകരിക്കുക.
അതേസമയം കൃഷിഭവൻ, അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസ് എന്നിവിടങ്ങളിലേക്ക് പടി കയറി പോകണം. വഴിക്കണ്ണ് പദ്ധതി പ്രകാരം പഞ്ചായത്തിലെ റോഡുകളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ, പഞ്ചായത്ത് കാര്യാലയത്തിലും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും സ്ഥാപിച്ച സോളർ പാനലുകൾ, പഞ്ചായത്തിലെ ഫണ്ട് ഓഫിസ് ടോക്കൺ സംവിധാനം, സിസിടിവി ദൃശ്യങ്ങൾ കാണാനുള്ള എൽഇഡി മോണിറ്റർ, സന്ദർശക ഹാളിലെ എസി തുടങ്ങിയവയും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. കൃത്യമായ അറ്റകുറ്റ പണി ഇല്ലാത്തതാണ് പല സംവിധാനങ്ങളും പ്രവർത്തിക്കാത്തതിനു കാരണമെന്നു പറയുന്നു.