പീച്ചി ∙ അണക്കെട്ടിലെ 4 ഷട്ടറുകളും ജൂലൈ 29ന് 72 ഇഞ്ചു വരെ തുറന്നുവിട്ടു പ്രളയസമാനമായ അവസ്ഥയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി പൊലീസ് അന്വേഷണ റിപ്പോർട്ട്. ജൂലൈ 29ന് ഉച്ചകഴിഞ്ഞു 3 മുതൽ 24 മണിക്കൂറിനുള്ളിൽ പീച്ചി ഡാമിലെ 4 ഷട്ടറുകളും 72 ഇഞ്ചുവരെ തുറന്നുവിട്ടതിനെ തുടർന്നാണു ജില്ലയിലെ വിവിധ

പീച്ചി ∙ അണക്കെട്ടിലെ 4 ഷട്ടറുകളും ജൂലൈ 29ന് 72 ഇഞ്ചു വരെ തുറന്നുവിട്ടു പ്രളയസമാനമായ അവസ്ഥയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി പൊലീസ് അന്വേഷണ റിപ്പോർട്ട്. ജൂലൈ 29ന് ഉച്ചകഴിഞ്ഞു 3 മുതൽ 24 മണിക്കൂറിനുള്ളിൽ പീച്ചി ഡാമിലെ 4 ഷട്ടറുകളും 72 ഇഞ്ചുവരെ തുറന്നുവിട്ടതിനെ തുടർന്നാണു ജില്ലയിലെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീച്ചി ∙ അണക്കെട്ടിലെ 4 ഷട്ടറുകളും ജൂലൈ 29ന് 72 ഇഞ്ചു വരെ തുറന്നുവിട്ടു പ്രളയസമാനമായ അവസ്ഥയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി പൊലീസ് അന്വേഷണ റിപ്പോർട്ട്. ജൂലൈ 29ന് ഉച്ചകഴിഞ്ഞു 3 മുതൽ 24 മണിക്കൂറിനുള്ളിൽ പീച്ചി ഡാമിലെ 4 ഷട്ടറുകളും 72 ഇഞ്ചുവരെ തുറന്നുവിട്ടതിനെ തുടർന്നാണു ജില്ലയിലെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീച്ചി ∙ അണക്കെട്ടിലെ 4 ഷട്ടറുകളും ജൂലൈ 29ന് 72 ഇഞ്ചു വരെ തുറന്നുവിട്ടു പ്രളയസമാനമായ അവസ്ഥയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി പൊലീസ് അന്വേഷണ റിപ്പോർട്ട്. ജൂലൈ 29ന് ഉച്ചകഴിഞ്ഞു 3 മുതൽ 24 മണിക്കൂറിനുള്ളിൽ പീച്ചി ഡാമിലെ 4 ഷട്ടറുകളും 72 ഇഞ്ചുവരെ തുറന്നുവിട്ടതിനെ തുടർന്നാണു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറിയത്. 43 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. 

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് സിറ്റി പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. പീച്ചി എസ്എച്ച്ഒ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരുടെ  വീഴ്ച ചൂണ്ടിക്കാണിക്കുന്നത്.   

ADVERTISEMENT

ഡാമിലെ ക്രമാതീതമായി ഉയർന്നുവന്നിരുന്ന ജലനിരപ്പ് മുൻകൂട്ടിക്കണ്ടു, വെള്ളം തുറന്നുവിട്ടു ഡാമിന്റെ ജലവിതാനം ക്രമീകരിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പവും വീഴ്ചയും സംഭവിച്ചു, ഡാമിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നുവന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുകുറിച്ചു ബന്ധപ്പെട്ട മേലാധികാരികളെ ഡാം മാനേജ്മെന്റ് അറിയിച്ചിരുന്നില്ല, കുറച്ചുകൂടി ദീർഘവീക്ഷണത്തോടെ സ്പിൽ വേ ഷട്ടറുകൾ സമയബന്ധിതമായി ഉയർത്തി വെള്ളം തുറന്നു വിട്ടിരുന്നുവെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ കൂടുതൽ ജലം ഒഴുക്കി വിടേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു, വലിയ നാശനഷ്ടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും കുറയ്ക്കുവാൻ കഴിയാമായിരുന്നു. ഷട്ടറുകൾ നിയന്ത്രിക്കുന്നവുമായി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നു വീഴ്ച വന്നു. റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മറുപടിയില്ല; അണപൊട്ടിയ സങ്കടങ്ങൾക്ക് 
പീച്ചി ∙ ഡാം തുറന്നുവിട്ടുണ്ടായ നാശനഷ്ടങ്ങൾക്ക് നാലരമാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കൊടുത്തില്ല.  29നു വെള്ളം തുറന്നു വിട്ടപ്പോൾ 2 ദിവസത്തിനിടെ പീച്ചി, കണ്ണാറ, നടത്തറ, പുത്തൂർ, കൈനൂർ, ചെമ്പൂക്കാവ്, മ്യൂസിയം ക്രോസ് ലൈൻ, അയ്യന്തോൾ, തൃക്കൂർ, മാടക്കത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ എന്നിവടങ്ങളിലെല്ലാം വെള്ളം കയറി. 

അണക്കെട്ടുകൾ തുറക്കേണ്ടി വന്നാൽ 36 മണിക്കൂർ മുൻപ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ദുരന്ത നിവാരണ അതോറിറ്റിയെയും അറിയിച്ച് അനുമതി വാങ്ങണമെന്നു മേയ് ആറിനു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചിരുന്നു. 25 ഇഞ്ചുവരെ തുറക്കാനുള്ള അനുമതി ഉപയോഗിച്ച് അപ്രതീക്ഷിതമായി 72 ഇഞ്ചുവരെ ഡാം തുറന്നതിനെ തുടർന്നതാണു പ്രളയസമാന അവസ്ഥയുണ്ടാക്കിയതായാണു പരാതിയുടെ അടിസ്ഥാനം.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാനും നടപടി എടുക്കണമെന്നു ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു. 

ADVERTISEMENT

പരാതികളിൽ പറയുന്നത് 
ജൂലൈ 19നു തന്നെ ജലനിരപ്പ് റൂൾകർവിനു മുകളിലെത്തി. എന്നാൽ ജലനിരപ്പ് ക്രമപ്പെടുത്താൻ നടപടിയെടുത്തില്ല. 26നു 77.43 ആയിരുന്നു ജലനിരപ്പ്, എന്നാൽ റൂൾ കർവ് 76.35 മീറ്റർ, 28നു ജലനിരപ്പ് 77.82 മീറ്റർ അതേദിവസത്തെ റൂൾ കർവ്: 76.44 മീറ്റർ. 29നു 78.35 മീറ്ററായിരുന്നു ജലനിരപ്പ്, അതേ ദിവസം റൂൾ കർവ് 76.53 മീറ്റ‍ർ. ഇത്രയേറെ ദിവസമുണ്ടായിട്ടും ജലനിരപ്പ് ക്രമപ്പെടുത്തുന്നതിന് ആകെ ചെയ്തത് കെഎസ്ഇബിക്കു വെള്ളം നൽകുകമാത്രമാണ്. എന്നാൽ കെഎസ്ഇബി വൈദ്യുതി ഉത്പാദനവും നടത്തിയില്ല.

 ‘തുറക്കാതെ’ മറ്റൊരു റിപ്പോർട്ട് കൂടി
പീച്ചി ∙ ഡാമിന്റെ ഷട്ടറുകൾ 72 ഇഞ്ചു തുറക്കാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു രണ്ടര മാസം കഴിഞ്ഞിട്ടും വീഴ്ചവരുത്തിയവർക്കെതിരെ നടപടിയില്ല. വിശദമായ റിപ്പോർട്ട് നൽകാൻ സബ് കലക്ടർ മുഹമ്മദ് ഷെഫീഖിനെ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ചിരുന്നു. വിഷയത്തിൽ ഓഗസ്റ്റ് 19നു തന്നെ റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാമർശങ്ങളടങ്ങിയ റിപ്പോർട്ട് ഓഗസ്റ്റ് 22നു കലക്ടർ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ചു. എന്നാൽ പിന്നീട് തുടർനടപടികളൊന്നും സ്വീകരിച്ചില്ല. ജൂലൈ 26 മുതൽ 30 വരെ റൂൾകർവിനേക്കാൾ ഒരു മീറ്ററിലധികം ജലനിരപ്പ് ഡാമിലുണ്ടായിരുന്നതായും ജലനിരപ്പ് ക്രമീകരിക്കാത്തത് വീഴ്ചയായും ചൂണ്ടിക്കാട്ടിയിരുന്നു.

English Summary:

The Kerala police investigation into the recent Peechi Dam flooding reveals serious lapses by irrigation officials who failed to anticipate and manage the rising water levels, resulting in widespread devastation and prompting calls for accountability and compensation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT