കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവം: മതിലകം സെന്റ് ജോസഫ്സ് സ്കൂൾ ചാംപ്യൻമാർ
മതിലകം ∙ കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 987 പോയിന്റ് നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഓവറോൾ ചാംപ്യൻമാരായി. 549 പോയിന്റ് നേടി എറിയാട് ജികെവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 545 പോയിന്റ് നേടി പനങ്ങാട് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 254 പോയിന്റ് നേടി പി

മതിലകം ∙ കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 987 പോയിന്റ് നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഓവറോൾ ചാംപ്യൻമാരായി. 549 പോയിന്റ് നേടി എറിയാട് ജികെവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 545 പോയിന്റ് നേടി പനങ്ങാട് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 254 പോയിന്റ് നേടി പി വെമ്പല്ലൂർ എംഇഎസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും 210 പോയിന്റ് നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്എസ് രണ്ടാം സ്ഥാനവും 131പോയിന്റ് നേടി എറിയാട് ജികെവിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. സംസ്കൃത കലോത്സവം എച്ച്എസ് വിഭാഗത്തിൽ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ് 81 പോയിന്റ് ഒന്നാം സ്ഥാനവും പി വെമ്പല്ലൂർ എം ഇഎസ്എച്ച്എസ്എസ് 76 പോയിന്റോടെ രണ്ടാം സ്ഥാനവും പനങ്ങാട് എച്ച്എസ് 73 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്, പുല്ലൂറ്റ് യുപിഎസ് എന്നീ സ്കൂളുകൾ 81 പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. കോണത്തുകുന്ന് ജിയുപിഎസ് 80 പോയിന്റോടെ രണ്ടാം സ്ഥാനത്തും അഴിക്കോട് ഐഎംയുപിഎസ് 79 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി. അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തിൽ അഴീക്കോട് എസ്എസ്എംഎച്ച്എസ്എസ് 93 പോയിന്റോടെ ഒന്നാം സ്ഥാനത്തും മതിലകം സെന്റ് ജോസഫ്സ് എച്ച്എസ് 89 പോയിന്റോടെ രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂർ കെകെടിഎം ജിജിഎച്ച്എസ്എസ്, എറിയാട് ജികെവിഎച്ച്എസ്എസ് എന്നീ സ്കൂളുകൾ 78 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി.
അറബിക് കലോത്സവം യുപി വിഭാഗത്തിൽ മതിലകം സെന്റ് ജോസഫ്സ്, എറിയാട് എച്ച്എസ്, എംഐടിയുപിഎസ് ഏറിയാട് എന്നീ സ്കൂളുകൾ 63 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. പുല്ലൂറ്റ് യുപിഎസ്, മേത്തല ബിബിയുപിഎസ് എന്നീ സ്കൂളുകൾ 61 പോയിന്റോടെ രണ്ടാം സ്ഥാനത്തും എത്തി. എറിയാട് ജികെവിഎച്ച്എസ്എസ്, പി വെമ്പല്ലൂർ എം ഐ ടി യുപിഎസ് എന്നീ സ്കൂളുകൾ 59 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. എൽപി ജനറൽ വിഭാഗത്തിൽ മതിലകം സെന്റ് മേരീസ് എൽപിഎസ്, മതിലകം സെന്റ് ജോസഫ്സ് എച്ച്എസ് സ്കൂളുകൾ 65 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. കെഎസ്കെ പുരം എസ്എംഎൽപിഎസ്, അഴീക്കോട് എംഇയുപിഎസ് എന്നീ സ്കൂളുകൾ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തും കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽപിഎസ് 61 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി.