ശബരിമല തീർഥാടകരുടെ ഒഴുക്കു തുടരുന്നു; ചിറങ്ങര ഇടത്താവളം നിർമാണം ഇഴയുന്നു
ചിറങ്ങര ∙ ശബരിമല തീർഥാടകർക്കു വിശ്രമിക്കാനായി ദേശീയപാതയോടു ചേർന്നു കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള മഹാവിഷ്ണു, ഭഗവതി ക്ഷേത്രങ്ങൾക്കു സമീപം ഇടത്താവളം നിർമിക്കുന്നത് ഈ മണ്ഡലകാലത്തും പൂർത്തിയാകാനിടയില്ല. നിർമാണം ആരംഭിച്ചു 2 ശബരിമല സീസൺ കഴിഞ്ഞിട്ടും 60% മാത്രമാണു തീർന്നത്. മുകൾ നിലയിലെ ബീമുകളുടെ

ചിറങ്ങര ∙ ശബരിമല തീർഥാടകർക്കു വിശ്രമിക്കാനായി ദേശീയപാതയോടു ചേർന്നു കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള മഹാവിഷ്ണു, ഭഗവതി ക്ഷേത്രങ്ങൾക്കു സമീപം ഇടത്താവളം നിർമിക്കുന്നത് ഈ മണ്ഡലകാലത്തും പൂർത്തിയാകാനിടയില്ല. നിർമാണം ആരംഭിച്ചു 2 ശബരിമല സീസൺ കഴിഞ്ഞിട്ടും 60% മാത്രമാണു തീർന്നത്. മുകൾ നിലയിലെ ബീമുകളുടെ കോൺക്രീറ്റിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മുകളിലെ നിലയുടെ മേൽക്കൂര, വിവിധ നിലകളിലെ ഡോർമിറ്ററി, ഊട്ടുപുര, ഒന്നാംനിലയുടെ ശുചിമുറി ഉൾപ്പെടെയാണ് അവശേഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും നിർമാണം നീളാൻ കാരണമായെന്നാണ് അധികൃതരുടെ വിശദീകരണം.
ചിറങ്ങര ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള ശരണകേന്ദ്രത്തിൽ തിരക്കേറെയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും എത്തുന്ന അയ്യപ്പഭക്തരും കാൽനടയായി ശബരിമലയ്ക്കു പോകുന്നവരുമാണു ശരണകേന്ദ്രത്തിൽ എത്തുന്നവരിൽ അധികവും. ഇവിടെ താൽകാലിക സൗകര്യങ്ങളാണുള്ളത്. 2022-ലെ സീസണിൽ തുറന്നു നൽകുമെന്നു പ്രഖ്യാപിച്ച ഇടത്താവളമാണിത്. ഈ മാസം ഇടത്താവളം തുറന്നു നൽകുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്.
ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയ സനീഷ്കുമാർ ജോസഫ് എംഎൽഎ ഇടത്താവളത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നതാണ്. നിർമാണോദ്ഘാടന വേളയിൽ അന്നത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞത് ഒരു വർഷത്തിനുള്ളിൽ സൗകര്യമൊരുക്കും എന്നായിരുന്നു. കിഫ്ബിയുടെ 13 കോടി രൂപ ചെലവിലാണു നിർമാണം. 3 നിലകളിലായി നിർമിക്കുന്ന ഇടത്താവളത്തിൽ താഴത്തെ നിലയിൽ പാർക്കിങ്ങും രണ്ടാമത്തെ നിലയിൽ സ്ത്രീകൾക്കും മൂന്നാമത്തെ നിലയിൽ പുരുഷൻമാർക്കും താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുക.