ഒത്ത നടുക്കുള്ള ജില്ലയ്ക്ക് വേണം, ഒത്തലക്ഷണമുള്ള സ്റ്റാൻഡ്
തൃശൂർ ∙ കാലതാമസമില്ലാതെ തന്നെ കെഎസ്ആർടിസി സ്റ്റാൻഡ് പുനർനിർമിക്കുമെന്നും ഏറ്റവും മികച്ച നിലവാരത്തിൽ ഉള്ള സ്റ്റാൻഡ് തന്നെ തൃശൂരിൽ ഉണ്ടാകുമെന്നും പി. ബാലചന്ദ്രൻ എംഎൽഎ. ആധുനിക നിലവാരത്തിലുള്ള സ്റ്റാൻഡിനായി മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ലെറ്റ്സ് സ്റ്റാൻഡ് ടുഗെദർ’ പരിപാടിയിൽ പങ്കെടുത്ത് വായനക്കാരുടെ

തൃശൂർ ∙ കാലതാമസമില്ലാതെ തന്നെ കെഎസ്ആർടിസി സ്റ്റാൻഡ് പുനർനിർമിക്കുമെന്നും ഏറ്റവും മികച്ച നിലവാരത്തിൽ ഉള്ള സ്റ്റാൻഡ് തന്നെ തൃശൂരിൽ ഉണ്ടാകുമെന്നും പി. ബാലചന്ദ്രൻ എംഎൽഎ. ആധുനിക നിലവാരത്തിലുള്ള സ്റ്റാൻഡിനായി മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ലെറ്റ്സ് സ്റ്റാൻഡ് ടുഗെദർ’ പരിപാടിയിൽ പങ്കെടുത്ത് വായനക്കാരുടെ നിർദേശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബിഎഐ) തൃശൂർ സെന്ററിന്റെ സഹകരണത്തോടെയാണു മനോരമ പരിപാടിയുമായി മുന്നോട്ടുപോകുന്നത്. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും യോഗത്തിന് എത്തിയിരുന്നു. സ്കൂൾ വിദ്യാർഥി ഉൾപ്പെടെയുള്ള വായനക്കാർ പങ്കെടുത്തു.
ഒരേസമയം 24 ബസുകളെങ്കിലും ട്രാക്കിൽ കിടക്കാൻ സൗകര്യം വേണം, മുലയൂട്ടൽ കേന്ദ്രം വേണം. നല്ല ഭക്ഷണശാല വേണം, തെരുവുനായ്ക്കളെ പേടിക്കാതെ സ്റ്റാൻഡിൽ എത്താൻ സാധിക്കണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടേറെ ആശയങ്ങളാണ് പുതുതായി നിർമിക്കേണ്ട സ്റ്റാൻഡിനെ കുറിച്ച് യാത്രക്കാർ പങ്കുവച്ചത്. ഇതു നമ്മൾ നമുക്ക് വേണ്ടി നിർമിക്കുന്ന ബസ് സ്റ്റാൻഡ് ആണ് എന്ന് പങ്കെടുത്തവർ ഒറ്റക്കെട്ടായി പറഞ്ഞു. കേരളത്തിന്റെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന നഗരമാണ് തൃശൂർ.
സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും യാത്ര ചെയ്യുന്നവർ കടന്നു പോകുന്ന തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുതുക്കി പണിയൽ നമ്മുടെ നാടിന്റെ അഭിമാനപ്രശ്നമാണെന്നും എംഎൽഎ പറഞ്ഞു. റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപ്പാത നിർമിക്കും. സൈക്കിൾ, ചക്രക്കസേര എന്നിവ പോകാൻ പറ്റുന്ന വിധത്തിലാകും ആകാശപ്പാതയുടെ നിർമാണമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. മലയാള മനോരമ കോ–ഓർഡിനേറ്റിങ് എഡിറ്റർ എ. ജീവൻകുമാർ, ബിഎഐ തൃശൂർ സെന്റർ ചെയർമാൻ കെ.കെ. ജോയ്, സെക്രട്ടറി വിൽസൺ ജോർജ്, പ്രോജക്ട് കൺവീനർ എൻ.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഫണ്ട് കണ്ടെത്തൽ ‘സിംപിൾ’
പി.ബാലചന്ദ്രൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നു 4 കോടിയും നവകേരള സദസ്സിൽ അനുവദിച്ച 5 കോടിയും മുൻപ് നീക്കി വച്ച 3 കോടി രൂപയുമാണ് നിലവിലുള്ളത്. ഇതിനോടൊപ്പം സിഎസ്ആർ ഫണ്ട് നൽകാൻ തയാറുള്ള സ്ഥാപനങ്ങളെയും സഹകരിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
അടുത്തത് കോൺക്ലേവ്
ആദ്യഘട്ടത്തിൽ ആളുകളിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. ഇതുൾപ്പെടുത്തിയാണ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നു ഡിസൈൻ ക്ഷണിച്ചത്. ഇതിനു മികച്ച പ്രതികരണമാണ് ആളുകളും ഭാഗത്തു നിന്നു ലഭിച്ചത്. ഇവർ തയാറാക്കുന്ന മികച്ച ഡിസൈൻ നിർമാണത്തിനു വേണ്ടി മുന്നോട്ടു വയ്ക്കും. അടുത്തഘട്ടത്തിൽ മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ച് ഒരു കോൺക്ലേവ് നടത്തും. ഈ കോൺക്ലേവിലേക്കു ജില്ലയിലെ വ്യവസായ പ്രമുഖർ, സാമുദായിക നേതാക്കൾ എന്നിവരെ ക്ഷണിക്കുമെന്നും എം.എൽ.എ പറഞ്ഞു. കോൺക്ലേവിന്റെ തീയതി ഉടൻ തീരുമാനിക്കും.