തൃശൂർ ജില്ലയിൽ ഇന്ന് (11-12-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് ചാലക്കുടി ∙ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെജിബിവി ഗേൾസ് ഹോസ്റ്റലിൽ പാർട്ട് ടൈം അധ്യാപികയുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണു വേതനം. പ്രദേശവാസികൾക്കും താമസിച്ചു ജോലി ചെയ്യാൻ
അധ്യാപക ഒഴിവ് ചാലക്കുടി ∙ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെജിബിവി ഗേൾസ് ഹോസ്റ്റലിൽ പാർട്ട് ടൈം അധ്യാപികയുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണു വേതനം. പ്രദേശവാസികൾക്കും താമസിച്ചു ജോലി ചെയ്യാൻ
അധ്യാപക ഒഴിവ് ചാലക്കുടി ∙ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെജിബിവി ഗേൾസ് ഹോസ്റ്റലിൽ പാർട്ട് ടൈം അധ്യാപികയുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണു വേതനം. പ്രദേശവാസികൾക്കും താമസിച്ചു ജോലി ചെയ്യാൻ
അധ്യാപക ഒഴിവ്
ചാലക്കുടി ∙ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെജിബിവി ഗേൾസ് ഹോസ്റ്റലിൽ പാർട്ട് ടൈം അധ്യാപികയുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണു വേതനം. പ്രദേശവാസികൾക്കും താമസിച്ചു ജോലി ചെയ്യാൻ കഴിയുന്നവർക്കും മുൻഗണന. ഫോൺ: 0480 2323841.
'ബ്ലിങ്കിങ് സ്റ്റാർസ്' സാംസ്‌കാരിക പരിപാടി നാളെ
വരന്തരപ്പിള്ളി ∙ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി റീസാൻ റുവോക്കോ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 'ബ്ലിങ്കിങ് സ്റ്റാർസ്' സാംസ്‌കാരിക പരിപാടി നാളെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷത വഹിക്കും. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടി.
കൃതികൾ ക്ഷണിച്ചു
തൃശൂർ ∙ അധ്യാപകനും ചിന്തകനുമായിരുന്ന ഡോ.പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർഥം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗം ഏർപ്പെടുത്തിയ ശ്രാവസ്തി കവിതാ പുരസ്കാരത്തിനു (25,000 രൂപ) കൃതികൾ ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരത്തിനാണു പുരസ്കാരം. പുസ്തകത്തിന്റെ ഒരു കോപ്പി 31നു മുൻപ് എത്തിക്കണം. 2025 ജനുവരിയിൽ ക്യാംപസിൽ നടത്തുന്ന ദേശീയ സെമിനാറിൽ പുരസ്കാരം സമ്മാനിക്കും. വിലാസം: വി.അബ്ദുൽ ലത്തീഫ്, മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊയിലാണ്ടി പ്രാദേശിക കേന്ദ്രം, നടുവത്തൂർ പി.ഒ, കോഴിക്കോട്–673620. 9846673072.
മാകെയർ ഫുൾ ബോഡി ചെക്കപ്പ് നാളെ മുതൽ; സമഗ്ര ആരോഗ്യ പരിശോധന
തൃശൂർ∙ അശ്വിനി ജംക്‌ഷനിലുള്ള മണപ്പുറം മാകെയർ മൾട്ടി സ്പെഷൽറ്റി ഡയഗ്നോസ്റ്റിക് സെന്റർ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുൾബോഡി ഹെൽത്ത് ചെക്കപ്പ് ക്യാംപ് നാളെ ആരംഭിക്കും. പ്രമേഹം, കാൻസർ, ഹൃദ്രോഗം, വൃക്ക, കരൾ, വാത സംബന്ധമായ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, രക്ത സംബന്ധമായ രോഗങ്ങൾ,സ്ത്രീജന്യ രോഗങ്ങൾ തൈറോയ്ഡ് എന്നിവ സംബന്ധിക്കുന്ന 52ൽപരം ലാബ് ടെസ്റ്റുകളും, അൾട്രാസൗണ്ട് സ്കാനിങ്, ടിഎംടി / എക്കോ, ചെസ്റ്റ് എക്സ് – റേ, ഇസിജി എന്നീ ടെസ്റ്റുകളും നേത്ര പരിശോധനകളും ക്യാംപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5100 രൂപയോളം വരുന്ന ഈ ടെസ്റ്റുകൾ പ്രത്യേക പാക്കേജ് പ്രകാരം 2950 രൂപയ്ക്ക് നടത്താം. റിപ്പോർട്ടുകൾ വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധനയ്ക്ക് വിധേയമാക്കി നിർദേശങ്ങൾ നൽകുന്നതാണ്. ആദ്യം റജിസ്റ്റർ ചെയ്ത് ക്യാംപിൽ പങ്കെടുക്കുന്ന 200 പേർക്ക് ഒരു വർഷത്തേക്ക് മനോരമ ആരോഗ്യം മാസികയും 2025 ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കും.
സ്തനാർബുദം മുൻകൂട്ടി അറിയാൻ സഹായിക്കുന്ന മാമോഗ്രാഫി ടെസ്റ്റ്, ബ്രെസ്റ്റ് സ്കാനിങ്, ഡോക്ടറുടെ പരിശോധന തുടങ്ങിയ 2500 രൂപ ചെലവ് വരുന്ന ടെസ്റ്റുകൾ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് 1800 രൂപയ്ക്ക് ചെയ്യാം. കൂടാതെ വിറ്റാമിൻ ഡി ടെസ്റ്റിന് 30 % ഇളവും ലഭിക്കും. ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 1800–120–3833, 7594810881, 7594810882,
എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാം; നാളെ രാവിലെ 10 മുതൽ
പാവറട്ടി ∙ വിവാഹം ആലോചിക്കുന്ന യുവതീയുവാക്കൾക്ക് കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ് സൈറ്റായ എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ നാളെ അവസരം. പാവറട്ടി ക്രൈസ്റ്റ് കിങ് കോൺവന്റിന് എതിർവശത്തുള്ള കൈനാത്ത് ബിൽഡിങ്ങിലെ ഫസ്റ്റ് ഫ്ലോറിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് അവസരം.
പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള കാലാവധി പാക്കേജുകളിൽ അനുയോജ്യമായവ തിരഞ്ഞെടുത്തു പണം അടയ്ക്കുന്നതിനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് കാഷ് ഡിസ്കൗണ്ട് ലഭിക്കും. ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. ഫോൺ– 9207749160.
വൈദ്യുതി മുടക്കം
ചേലക്കര ∙ പരക്കാട്, ഉഴുന്നുംപറമ്പ്, ചോലപ്പറമ്പ്, പൂവത്താണി മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെയും വല്ലങ്ങിപ്പാറ, ഏച്ചാടി, വട്ടപ്പറമ്പ് മേഖലകളിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
അരണാട്ടുകര ∙ വഞ്ചിക്കുളം മുതൽ കിഴക്കേപ്പുറം വരെ നാളെ രാവിലെ 10 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.