ചാലക്കുടി ബാങ്ക് സ്ഥാപിച്ച ജാതിക്ക സംഭരണ, സംസ്കരണ കേന്ദ്രം ഉദ്ഘാടനം നാളെ
ചാലക്കുടി ∙ സർവീസ് സഹകരണ ബാങ്ക് സ്ഥാപിച്ച ജാതിക്ക സംഭരണ, സംസ്കരണ കേന്ദ്രം ഉദ്ഘാടനം നാളെ 3.30ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. 2.25 കോടി രൂപ ചെലവിൽ പോട്ട പനമ്പിള്ളി കോളജ് റോഡിലാണ് ഇതിനായി കെട്ടിടം നിർമിച്ചത്. 3000 ചതുരശ്ര അടിയാണു വിസ്തീർണം. ഓഫ് സീസണിൽ കർഷകരിൽ നിന്നു ജാതിക്ക വൻ

ചാലക്കുടി ∙ സർവീസ് സഹകരണ ബാങ്ക് സ്ഥാപിച്ച ജാതിക്ക സംഭരണ, സംസ്കരണ കേന്ദ്രം ഉദ്ഘാടനം നാളെ 3.30ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. 2.25 കോടി രൂപ ചെലവിൽ പോട്ട പനമ്പിള്ളി കോളജ് റോഡിലാണ് ഇതിനായി കെട്ടിടം നിർമിച്ചത്. 3000 ചതുരശ്ര അടിയാണു വിസ്തീർണം.
ഓഫ് സീസണിൽ കർഷകരിൽ നിന്നു ജാതിക്ക വൻ തോതിൽ സംഭരിക്കുകയും വിലക്കൂടുതലുള്ളപ്പോൾ വിറ്റു കർഷകർക്കു ലാഭവിഹിതം നൽകുകയും ചെയ്യാവുന്ന രീതിയിലാണു കേന്ദ്രം പ്രവർത്തിക്കുക. ജാതിക്ക പൊടിക്കുന്നതിനുള്ള മില്ല്, പച്ചജാതിക്ക ഉണക്കാനായി ഡ്രയർ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ് വി.എൽ.ജോൺസൺ, സെക്രട്ടറി കെ.പി.സാബിൻ, വൈസ് പ്രസിഡന്റ് ദിലീപ് പേരാമ്പ്രത്ത് എന്നിവർ അറിയിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സൗരോർജ പ്ലാന്റ് ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എബി ജോർജ് നിർവഹിക്കും.
ജോയിന്റ് റജിസ്ട്രാർ ജുബി ടി.കുര്യാക്കോസ് ആദരവും കേരള ബാങ്ക് റീജനൽ ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ പ്രോഡക്ട് ലോഞ്ചിങ് ഉദ്ഘാടനവും നടത്തുമെന്നു ഡയറക്ടർ ബോർഡ് അംഗങ്ങളായ ആന്റോ മേലേപ്പുറം, ബി.എ.അബ്ദുൽ മജീദ്, ഷനിൽ കുത്തോട്ടുങ്ങക്കാരൻ, റിന്റോസ് കണ്ണമ്പുഴ എന്നിവർ അറിയിച്ചു.