തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേറ്റു
കൽപറ്റ ∙ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളിൽ വരണാധികാരികൾ മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്നു മുതിർന്ന അംഗം മറ്റു അംഗങ്ങൾക്ക് പ്രതിജ്ഞ

കൽപറ്റ ∙ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളിൽ വരണാധികാരികൾ മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു മുതിർന്ന അംഗം മറ്റു അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പുകൾ 28, 30 തീയതികളിൽ നടക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ. അദീല അബ്ദുല്ല മുതിർന്ന അംഗമായ എൻ.സി. പ്രസാദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു ഭരണസമിതിയുടെ പ്രഥമ യോഗം എൻ.സി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് അംഗങ്ങൾക്കു കൈമാറി. എഡിഎം കെ.അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു എന്നിവർ പങ്കെടുത്തു.
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വരണാധികാരിയായ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പി. രജ്ഞിത്ത് കുമാർ മുതിർന്ന അംഗമായ ജോസ് പാറപ്പുറത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ടി. ഹരിലാൽ മുതിർന്ന അംഗമായ എം.എ. അസൈനാറിനും, പനമരം ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ അസി. ഡവലപ്മെന്റ് കമ്മിഷണർ നൈസി റഹ്മാൻ മുതിർന്ന അംഗമായ അന്നക്കുട്ടി ഉണ്ണിക്കുന്നേലിനും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ ഡപ്യൂട്ടി കലക്ടർ സി.എം. വിജയലക്ഷ്മി മുതിർന്ന അംഗമായ പി. ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൽപറ്റ നഗരസഭയിൽ വരണാധികാരിയായ കോ-ഓപറേറ്റീവ് സൊസൈറ്റി ജോയിന്റ് റജിസ്ട്രാർ എം. സജീർ മുതിർന്ന അംഗമായ സി.കെ. ശിവരാമനും, ബത്തേരിയിൽ വരണാധികാരിയായ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബേസിൽ പോൾ മുതിർന്ന അംഗമായ വത്സ ജോസിനും, പനമരം ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ നൈസി റഹ്മാൻ മുതിർന്ന അംഗമായ അന്നക്കുട്ടി ജോസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഇവർ മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാനന്തവാടിയിൽ വരണാധികാരിയായ ബിഎസ്പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എ.എസ്. ഷീന മുതിർന്ന അംഗമായ മാർഗരറ്റ് തോമസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തിരുനെല്ലി പഞ്ചായത്തിൽ റിട്ടേണിങ് ഓഫിസർ പി.കെ. സുഗുണൻ മുതിർന്ന അംഗം കെ.വി. വസന്ത കുമാരിക്ക് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് വസന്തകുമാരി മറ്റ് 16 പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി എൻ. അനിൽകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തവിഞ്ഞാലിൽ വരണാധികാരി മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി. ഗുണശേഖരൻ മുതിർന്ന അംഗം ടി.കെ.അയ്യപ്പന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് 21 അംഗങ്ങൾക്കും ടി.കെ. അയ്യപ്പൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ബീന വർഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മാനന്തവാടി നഗരസഭയിൽ വരണാധികാരി പടിഞ്ഞാറത്തറ കെഎസ്ഇബി ഡിവിഷൻ എക്സിക്യൂട്ടീവ് ഓഫിസർ എ.എസ്. ഷീന മുതിർന്ന അംഗം മാർഗരറ്റ് തോമസിന് ആദ്യ സത്യവാചകം ചൊല്ലി കൊടുത്തു. പിന്നിട് മാർഗരറ്റ് തോമസ് മറ്റ് 35 പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എടവക പഞ്ചായത്തിൽ വരണാധികാരി കെ.എം.തോമസ് മുതിർന്ന അംഗം എച്ച്.ബി. പ്രദീപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം പി. ചന്ദ്രന് വരണാധികാരി ഡപ്യൂട്ടി കലക്ടർ വിജയലക്ഷ്മി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണിയാമ്പറ്റ പഞ്ചായത്തിൽ വരണാധികാരി നിരീക്ഷണത്തിലായതിനാൽ പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാൻ മുതിർന്ന അംഗമായ വി.കെ. ശശിധരനും, പനമരം പഞ്ചായത്തിൽ വരണാധികാരിയായ ഭാനുമോൻ മുതിർന്ന അംഗമായ ടി. മോഹനനും പ്രതിജ്ഞ ചെല്ലി കൊടുത്തു. പൂതാടി പഞ്ചായത്തിൽ വരണാധികാരിയായ ലാൽ ജോസഫ് മുതിർന്ന അംഗമായ കെ.ടി. മണിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആഹ്ലാദാരവങ്ങളില്ലാതെ ബത്തേരിയിൽ സത്യപ്രതിജ്ഞ
എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എ.കെ. ജിതൂഷിന്റെ അപ്രതീക്ഷിത മരണം ബത്തേരി നഗരസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിനുമേൽ മ്ലാനത പരത്തി. തുടർന്നുള്ള ആഹ്ലാദ പ്രകടനവും മറ്റും എൽഡിഎഫ് വേണ്ടെന്ന് വച്ചു.നഗരസഭയിൽ വരണാധികാരി ബേസിൽ പോൾ മുതിർന്ന അംഗം വത്സ ജോസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വത്സ ജോസ് മറ്റുള്ള അംഗങ്ങൾക്ക് ചൊല്ലി നൽകി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി. ബേബി, സക്കരിയ മണ്ണിൽ, പി.ജി. സോമനാഥൻ, കെ.ജെ. ദേവസ്യ, ഷബീർ അഹമ്മദ്, സെക്രട്ടറി അലി അസ്‌ഹർ തുടങ്ങിയവർ പ്രസംഗിച്ചു.