പഞ്ചായത്ത് ഭരണത്തിനൊപ്പം തൊഴിലും ഒരുമിച്ച് നടത്താനുറച്ച ചിലരെക്കുറിച്ച്...
തദ്ദേശസ്ഥാപന ഭരണസമിതികളിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ട്. സേവനത്തിന് രാഷ്ട്രീയം, ജീവിക്കാൻ ഒരു തൊഴിൽ– ഇതാണു മുഖമുദ്ര. ഇക്കുറി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പലരും അത്ര ചില്ലറക്കാരല്ല. സിനിമ സംവിധായകർ മുതൽ ഓട്ടോ ഡ്രൈവർമാർ
തദ്ദേശസ്ഥാപന ഭരണസമിതികളിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ട്. സേവനത്തിന് രാഷ്ട്രീയം, ജീവിക്കാൻ ഒരു തൊഴിൽ– ഇതാണു മുഖമുദ്ര. ഇക്കുറി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പലരും അത്ര ചില്ലറക്കാരല്ല. സിനിമ സംവിധായകർ മുതൽ ഓട്ടോ ഡ്രൈവർമാർ
തദ്ദേശസ്ഥാപന ഭരണസമിതികളിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ട്. സേവനത്തിന് രാഷ്ട്രീയം, ജീവിക്കാൻ ഒരു തൊഴിൽ– ഇതാണു മുഖമുദ്ര. ഇക്കുറി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പലരും അത്ര ചില്ലറക്കാരല്ല. സിനിമ സംവിധായകർ മുതൽ ഓട്ടോ ഡ്രൈവർമാർ
തദ്ദേശസ്ഥാപന ഭരണസമിതികളിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ട്. സേവനത്തിന് രാഷ്ട്രീയം, ജീവിക്കാൻ ഒരു തൊഴിൽ– ഇതാണു മുഖമുദ്ര. ഇക്കുറി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പലരും അത്ര ചില്ലറക്കാരല്ല. സിനിമ സംവിധായകർ മുതൽ ഓട്ടോ ഡ്രൈവർമാർ വരെയുണ്ട് കൂട്ടത്തിൽ. ഇവർ പൂർണമായും രാഷ്ട്രീയ പ്രവർത്തകരല്ല. സേവനത്തിനു വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവരാണ്. പഞ്ചായത്ത് ഭരണത്തിന് ഒപ്പം തന്നെ തങ്ങളുടെ തൊഴിലും ഒരുമിച്ച് നടത്താനുറച്ച ചിലരെക്കുറിച്ച്.
സ്റ്റാർട്ട് ആക്‌ഷൻ
പനമരം പഞ്ചായത്തിലെ 21-ാം വാർഡിൽ നിന്ന് യുഡിഎഫ് അംഗമായി പടികയറിയ അജയകുമാറിർ ബിഗ് സ്ക്രീനിൽ വരെ കയ്യൊപ്പ് ചാർത്തിയയാളാണ്. 2013ൽ ജനാലയ്ക്കപ്പുറം എന്ന കുട്ടികളുടെ ചിത്രത്തിനും 2018ൽ ബി6 എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും സൈക്കോ സോഷ്യൽ കെയർ ആൻഡ് റിലീഫ് സേവനത്തിനുള്ള ആദരവും നേടിയിട്ടുണ്ട്. യൂനിസെഫിനു വേണ്ടി ബോധവൽക്കരണ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ കുട്ടികൾക്കു മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നതിന് പുറമേ സ്പെഷൽ അധ്യാപക പരിശീലകൻ കൂടിയാണ്. ജില്ലയിലെ സ്കൂളുകളിലേക്ക് ഓടിത്തുടങ്ങിയ സഞ്ചരിക്കുന്ന നാടക വണ്ടിയിലെ ആദിവാസി ഭാഷയിലുള്ള ഗുദ്ധദ ഹാഡി എന്ന തന്നതു നാടകവും വാമൊഴി പാട്ടുകളും കലാരൂപങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. റേഡിയോ മാറ്റൊലിയുടെ പ്രോഗ്രാം പ്രൊഡ്യൂസർ, സൗണ്ട് എഡിറ്റർ, ബ്രോഡ്കാസ്റ്റിങ് മേഖലകളിൽ പ്രവർത്തിച്ചുവരുന്ന അജയ് തൃശൂർ ചേതന മീഡിയ സ്കൂളിൽ നിന്നാണ് ചലച്ചിത്ര പഠനം പൂർത്തിയാക്കിയത്. കരിന്തണ്ടൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണ്. ഹിമാലയ യാത്ര നടത്തിയ പട്ടികവർഗ വിഭാഗത്തിലെ ഏക പ്രതിനിധിയുമാണ്.
കൗൺസിലർമാരായി 3 ഓട്ടോ ഡ്രൈവർമാർ
കൽപറ്റ നഗരസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ 3 പേർ ടൗണിലെ ഓട്ടോ ഡ്രൈവർമാർ. ഇതിൽ 2 പേർ എൽഡിഎഫിൽ നിന്നും ഒരാൾ യുഡിഎഫിൽ നിന്നുമാണ്. സ്ഥാനാർഥി നിർണയത്തിന് ശേഷം 3 പേരും ഓട്ടോ നിർത്തിയിട്ടു പ്രചാരണത്തിലായിരുന്നു. മുസ്‌ലിം ലീഗിൽ നിന്ന് കെ.എം.തൊടി മുജീബ്, സിപിഐയിൽ നിന്ന് ഹംസ ചക്കുങ്ങൽ, സിപിഎമ്മിൽ നിന്ന് കെ. കമറുദ്ദീൻ എന്നിവരാണ് കൗൺസിലർമാരായത്.യുഡിഎഫിൽ നിന്ന് വിജയിച്ച മുസ് ലിം ലീഗിലെ കെ.എം.തൊടി മുജീബ്, പാർട്ടി മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചാൽ ഇനി നഗരസഭയുടെ സാരഥ്യം വഹിക്കും. എമിലി വാർഡിൽ നിന്നാണ് മുജീബ് വിജയിച്ചത്. 2010ലെ കൗൺസിലിൽ മുജീബ് അംഗമായിരുന്നു. സ്വതന്ത്ര മോട്ടർ തൊഴിലാളി യൂണിയൻ (എസ്ടിയു) ജില്ലാ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയൻ മുനിസിപ്പൽ ചെയർമാനുമായിരുന്നു. ഇത്തവണ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മത്സരിച്ചതും.
എൽഡിഎഫിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹംസ ചക്കുങ്ങൽ 10 വർഷമായി ടൗണിലെ ഓട്ടോ ഡ്രൈവറാണ്. ഇത്തവണ തുർക്കി ഡിവിഷനിൽ നിന്ന് കോൺഗ്രസ് നഗരസഭാധ്യക്ഷൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലിയെ ആണു പരാജയപ്പെടുത്തിയത്. മോട്ടർ തൊഴിലാളി യൂണിയൻ (എഐടിയുസി) മുനിസിപ്പൽ സെക്രട്ടറിയാണ്. കൗൺസിൽ യോഗങ്ങളും വാർഡിലെ കാര്യങ്ങളും കഴിഞ്ഞാൽ അത്യാവശ്യം ഓട്ടോ ഓടിക്കാൻ തന്നെയാണ് ഹംസയുടെ തീരുമാനം.ഗ്രാമത്തുവയൽ വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ. കമറുദ്ദീൻ 8 വർഷമായി ടൗണിലെ ഓട്ടോ തൊഴിലാളിയാണ്. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗവും മുനിസിപ്പൽ സെക്രട്ടറിയുമാണ്. കൗൺസിൽ യോഗങ്ങളും നഗരസഭയിലെ മറ്റ് കാര്യങ്ങളും കഴിഞ്ഞാൽ ജനങ്ങളുടെ ക്ഷേമത്തിനായി കൂടുതൽ പ്രവർത്തിക്കും. അതു കഴിഞ്ഞുള്ള സമയത്തും രാത്രിയിലും ഓട്ടോ ഓടിക്കുമെന്നാണ് കമറുദ്ദീൻ പറയുന്നത്.
ജയിക്കാനായി ജനിച്ചവൻ
ജില്ലയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരിക്കും പനമരം പഞ്ചായത്തിലെ ടി.മോഹനൻ. 80 ന്റെ പടി കയറുന്ന മോഹനേട്ടൻ 41 വർഷമായി പ്രസിഡന്റ് വൈസ് പ്രസിഡന്റായും സ്ഥിരം സമിതി അധ്യക്ഷനായുമെല്ലാം പനമരം പഞ്ചായത്തിലുണ്ട്. പഞ്ചായത്തിൽ ഒരിക്കൽ ജയിച്ചവർ പോലും രണ്ടാം വട്ടം ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ചുവടു മാറുമ്പോൾ മോഹനൻ കളം മാറിയിട്ടില്ല. അതുകൊണ്ടു തന്നെ പാർട്ടിക്കല്ല, മോഹനേട്ടൻ എന്ന പേരിനാണു ജനങ്ങളുടെ വോട്ട്. 16-ാം വയസ്സിൽ രാഷ്ട്രീയത്തിലിറങ്ങി. 1979ൽ 35–ാം വയസ്സിൽ അരിഞ്ചേർമല വാർഡിൽ ആർഎസ്പി പ്രതിനിധിയായി മൺവെട്ടിയും മൺകോരിയും ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഇദ്ദേഹം ഇക്കുറി സിപിഎം സീറ്റിലാണു ജയിച്ചത്. ഇതുവരെ പരാജയമറിഞ്ഞത് ഒരു തവണ മാത്രം.