ഗൂഡല്ലൂർ ∙ ഊട്ടി കുതിരപ്പന്തയം തമിഴ് പുതുവർഷ ദിനമായ നാളെ ഊട്ടിയിൽ ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരം കാണാൻ സഞ്ചാരികൾക്ക് അനുമതിയില്ല. ഊട്ടി വസന്തോത്സവത്തിന്റെ ഭാഗമായി വർഷം തോറും നടത്തി വന്നിരുന്ന കുതിരപ്പന്തയം ജൂൺ മാസം വരെ നടക്കും. മദ്രാസ് റേസ് ക്ലബ് നടത്തുന്ന 134–മത് കുതിരപ്പന്തയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ ഊട്ടി കുതിരപ്പന്തയം തമിഴ് പുതുവർഷ ദിനമായ നാളെ ഊട്ടിയിൽ ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരം കാണാൻ സഞ്ചാരികൾക്ക് അനുമതിയില്ല. ഊട്ടി വസന്തോത്സവത്തിന്റെ ഭാഗമായി വർഷം തോറും നടത്തി വന്നിരുന്ന കുതിരപ്പന്തയം ജൂൺ മാസം വരെ നടക്കും. മദ്രാസ് റേസ് ക്ലബ് നടത്തുന്ന 134–മത് കുതിരപ്പന്തയം ആദ്യമായാണ് കാണികൾ ഇല്ലാതെ നടത്തുന്നത്. കുതിരപ്പന്തയത്തിനായി 500 പന്തയ കുതിരകളെ ഊട്ടിയിലെത്തിച്ച് പരിശീലനം ആരംഭിച്ചു.

ചെന്നൈ, ബെംഗളൂരു പുണെ എന്നിവിടങ്ങളിൽ നിന്നാണു ലക്ഷങ്ങൾ വിലയുള്ള കുതിരകളെ പ്രത്യേകം സ‍ജ്ജമാക്കിയ വാഹനങ്ങളിൽ കൊണ്ടു വന്നത്. പ്രധാന പന്തയങ്ങൾ മേയ് 21, 22 ദിവസങ്ങളിൽ നടക്കും. ഊട്ടിയുടെ ഹൃദയ ഭാഗത്തുള്ള വിശാലമായ പുൽ മൈതാനത്തിലാണു പന്തയം നടക്കുക. ബ്രിട്ടിഷ് കാലത്തു തുടങ്ങിവച്ച പ്രതാപത്തിന്റെ അടയാളം. കാലം മാറിയപ്പോൾ പന്തയം കാണാൻ സാധാരണക്കാരുമെത്തി. 

ADVERTISEMENT

കുതിര പ്രേമികളുടെ ഉത്സവമാണ് കുതിരപ്പന്തയം. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് പന്തയം റദ്ദാക്കിയിരുന്നു. ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണു പന്തയത്തിനായി അനുമതി വാങ്ങിയത്. പന്തയത്തിൽ പങ്കെടുക്കുന്ന ജോക്കികൾ, പരിശീലകർ എന്നിവർ കോവിഡ് പ്രതിരോധ വാക്സീൻ എടുത്തു. പന്തയം കാണുന്നതിനും വാതുവയ്പിനും പന്തയ പ്രേമികൾ ആരും ഇക്കുറി എത്തില്ല. എല്ലാ വർഷവും നൂറുകണക്കിന് കാണികൾ പന്തയം കാണാനെത്തുന്നതാണ്. കുതിരയും പന്തയവും ഒരു ജനതയുടെ ഹൃദയ തുടിപ്പാണ്. ഈ തുടിപ്പ് ഒരിക്കലും നിലച്ചു പോകരുതെന്നാണ് ഇവരുടെ പ്രാർഥന.