പനമരം ∙ നെയ്ക്കുപ്പയിലും ചെഞ്ചടിയിലും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷികളും കാവൽ മാടവും ശുചിമുറിയുടെ ടാങ്കും തകർത്തു. ചെറിയൊരു ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 4 ദിവസമായി തുടർച്ചയായി ഇറങ്ങുന്ന കാട്ടാനക്കൂട്ടമാണു പ്രദേശങ്ങളിൽ നാശം വിതയ്ക്കുന്നത്. പാതിരി സൗത്ത് സെക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ നെയ്ക്കുപ്പയിലും ചെഞ്ചടിയിലും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷികളും കാവൽ മാടവും ശുചിമുറിയുടെ ടാങ്കും തകർത്തു. ചെറിയൊരു ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 4 ദിവസമായി തുടർച്ചയായി ഇറങ്ങുന്ന കാട്ടാനക്കൂട്ടമാണു പ്രദേശങ്ങളിൽ നാശം വിതയ്ക്കുന്നത്. പാതിരി സൗത്ത് സെക്‌ഷൻ നെയ്ക്കുപ്പ ചങ്ങലമൂല വനത്തിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ചെഞ്ചടി സി.കെ കൃഷ്ണൻചെട്ടിയാർ, അനന്തകുമാർ, നിർമല എടക്കോട്ട് തുടങ്ങി ഒട്ടേറെ കർഷകരുടെ വാഴ, തെങ്ങ്, കമുക്, കപ്പ, തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.

വനാതിർത്തിയിലെ കിടങ്ങുകളും വനംവകുപ്പും സ്വകാര്യവ്യക്തികളും സ്ഥാപിച്ച വൈദ്യുത വേലിയും തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങുന്നത്. യഥാസമയം വൈദ്യുത വേലികളുടെയും കിടങ്ങുകളുടെയും അറ്റകുറ്റപ്പണി നടത്താത്തതാണു കാട്ടാനകൾ ഇവ തകർത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കാരണം. വനത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകൾ നെയ്ക്കുപ്പ കോളനിയിലെ വീട്ടുമുറ്റങ്ങളിലൂടെയാണു കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.

ADVERTISEMENT

കഴിഞ്ഞ ദിവസം കോളനിയിലെ വീട്ടുമുറ്റത്തെത്തിയ കാട്ടാന ചെഞ്ചടി കോളനിയിലെ മണിയുടെ വീട്ടുമുറ്റത്തെ ശുചിമുറിയുടെ ടാങ്കും തകർത്തു. രാത്രി 8 മണിയോടെയാണ് കോളനി മുറ്റത്ത് കാട്ടാനയെത്തിയതെന്നും വീടിന്റെ മുൻവശത്തെ തിണ്ണയിലിരുന്ന താൻ വീടിനുള്ളിലേക്ക് കയറി വിളക്ക് അണച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും മണി പറഞ്ഞു. ഇതിന് ശേഷം വയലിൽ ഇറങ്ങിയ കാട്ടാന, കർഷകർ വയലിൽ നിർമിച്ച കാവൽ മാടവും തോടുകൾക്ക് കുറുകെയുള്ള നടപ്പാലങ്ങളും തകർത്തു.

കാട്ടാനശല്യം മൂലം പേടി കൂടാതെ കഴിയാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നു കോളനിവാസികളും കർഷകരും പറയുന്നു. ഇടവേളകളിട്ട് വർഷങ്ങളായി ഇറങ്ങുന്ന കാട്ടാനകൾ മൂലം പ്രദേശത്തെ കൃഷിയിടങ്ങളിൽ പലതും തരിശുഭൂമിക്കു സമാനമാണ്. കൃഷികൾ വർഷാവർഷം നഷ്ടപ്പെടുന്നുണ്ടെങ്കിലും നഷ്ടപരിഹാരമായി ഒന്നും ലഭിക്കാറില്ലെന്നാണ് കർഷകരുടെ പരാതി. തകർന്ന കിടങ്ങുകളും വൈദ്യുത വേലികളും അടിയന്തരമായി നന്നാക്കണമെന്നും കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT

ചക്ക വെട്ടി കളഞ്ഞാലും ആന പോകില്ല!

കാട്ടാനയെ പേടിച്ച് കൃഷിയിടത്തിൽ നിന്ന് മൂപ്പെത്തും മുൻപ് തന്നെ ചക്ക വെട്ടിമാറ്റിയെങ്കിലും കാട്ടാന ശല്യത്തിന് കുറവില്ല. കൃഷിയിടങ്ങളിൽ ചക്ക കാലമാകുന്നതോടെ ചക്ക തേടിയെത്തുന്ന കാട്ടാനകളെ പേടിച്ച് വനാതിർത്തിയിലെ കർഷകരിൽ ചിലർ ചക്ക വെട്ടിമാറ്റിയെങ്കിലും കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾക്ക് കുറവില്ലെന്നു നെയ്ക്കുപ്പയിലെ ചെഞ്ചടി സി.കെ. കൃഷ്ണൻ ചെട്ടിയാർ പറയുന്നു.

ADVERTISEMENT

കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയ ഇദ്ദേഹം 2 മാസം മുൻപ് തോട്ടത്തിലെ ചക്കകളെല്ലാം വെട്ടിമാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലടക്കം കാട്ടാനകളുടെ താണ്ഡവമാണ്. മഴ പെയ്തതോടെ വനത്തിൽ ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ കൃഷിയിടത്തിലാണെന്നാണ് കർഷകരുടെ പരാതി. കാട്ടാനശല്യം അതിരൂക്ഷമായ ഈ പ്രദേശത്ത് റെയിൽവേലി സ്ഥാപിക്കാൻ 16 കോടിയോളം രൂപ വകയിരുത്തി പണി തുടങ്ങിയെങ്കിലും വേഗത്തിൽ തീർക്കാനുള്ള നടപടിയില്ലെന്നാണു നാട്ടുകാരുടെ പരാതി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT