പനമരം ∙ ജില്ലയിലെ പ്രധാന പക്ഷിസങ്കേതത്തിൽ ഒന്നായ പനമരം കൊറ്റില്ലം സംരക്ഷണമില്ലാതെ ഇടിഞ്ഞു തീരുന്നു. വേനൽമഴയിൽ കൊറ്റില്ലത്തിന്റെ ഒരുഭാഗം ഇടിഞ്ഞു പുഴയോടു ചേരുകയും മറ്റൊരിടത്ത് നീളത്തിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ദിവസങ്ങൾ പിന്നിടുന്തോറും കൊറ്റില്ലം പുഴയോടു ചേരുകയാണെങ്കിലും സംരക്ഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ ജില്ലയിലെ പ്രധാന പക്ഷിസങ്കേതത്തിൽ ഒന്നായ പനമരം കൊറ്റില്ലം സംരക്ഷണമില്ലാതെ ഇടിഞ്ഞു തീരുന്നു. വേനൽമഴയിൽ കൊറ്റില്ലത്തിന്റെ ഒരുഭാഗം ഇടിഞ്ഞു പുഴയോടു ചേരുകയും മറ്റൊരിടത്ത് നീളത്തിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ദിവസങ്ങൾ പിന്നിടുന്തോറും കൊറ്റില്ലം പുഴയോടു ചേരുകയാണെങ്കിലും സംരക്ഷിക്കാൻ നടപടിയില്ലെന്നു മാത്രം. മഴക്കാലത്തിന് ശേഷം കൊറ്റില്ലം അവശേഷിക്കുമോ എന്നുപോലും പറയാൻ പറ്റാത്ത തരത്തിലാണ് ഓരോ ഭാഗങ്ങളായി ഇടിഞ്ഞു തീരുന്നത്. 2019ൽ കൊറ്റില്ലം സംരക്ഷണത്തിന് ഊർജിത നടപടികൾ ആവിഷ്കരിക്കാൻ സോഷ്യൽ ഫോറസ്റ്റ്ട്രി ഡിഎഫ്ഒ എം. രാജീവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിച്ചുചേർത്തിരുന്നു.

വേനൽമഴയിൽ കൊറ്റില്ലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിൽ.

എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. അടിയന്തരമായി കൊറ്റില്ലത്തിന് ചുറ്റും ഭിത്തികെട്ടി സംരക്ഷിക്കാനായിരുന്നു തീരുമാനം. ഭിത്തി നിർമിക്കുന്നതു മൂലം കൊറ്റില്ലത്തിന്റെ തകർച്ച ഒഴിവാക്കാമെന്നു അന്നു യോഗം വിലയിരുത്തിയിരുന്നു. കൂടാതെ ത്രിതല പഞ്ചായത്തു ബജറ്റുകളിൽ കൊറ്റില്ലം സംരക്ഷണത്തിന് ഫണ്ടുകൾ വകയിരുത്താറുണ്ടെങ്കിലും നാളിതുവരെയായിട്ടും ഒരു കല്ലുപോലും ഇട്ടിട്ടില്ല. രണ്ടു പുഴകൾ ചേരുന്നിടത്തെ തുരുത്താണ് കൊറ്റില്ലം. 2 പതിറ്റാണ്ട് മുൻപ് ഒരു ഏക്കറിലധികം വിസ്താരമുണ്ടായിരുന്നത് ഇപ്പോൾ ഇടിഞ്ഞ് തീർന്ന് 50 സെന്റ് പോലും ഇല്ലാത്ത അവസ്ഥയായി.

ADVERTISEMENT

അനധികൃത മണലൂറ്റലും, പ്രളയത്തിലെ കുത്തൊഴുക്കിലും വശങ്ങൾ ഇടിഞ്ഞതോടെയാണ് കൊറ്റില്ലത്തിന്റെ വിസ്താരം കുറഞ്ഞത്.  ഏഷ്യയിൽ തന്നെ അപൂർവമായി കാണുന്ന കൊറ്റികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രജനനത്തിന് എത്തുന്നത് ഈ കൊറ്റില്ലത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇതിനിടെ അധികൃതരുടെ അവഗണന മൂലം നശിക്കുന്ന കൊറ്റില്ലം സന്ദർശിക്കാൻ രാഹുൽഗാന്ധി എംപി എത്തിയിരുന്നു. കൊറ്റില്ലത്തിന്റെ ദുരവസ്ഥ നേരിൽ കണ്ട് ഇതിന്റെ സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദേശികളടക്കം കൊറ്റില്ലം സന്ദർശിക്കാൻ എത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടവർ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

നടാൻ കൊണ്ടുവന്ന വൃക്ഷത്തൈകൾ ഉപേക്ഷിച്ചു

കൊറ്റില്ലത്തിൽ വച്ചുപിടിപ്പിക്കുന്നതിനു 5 വർഷം മുൻപ് ഇറക്കിവച്ച തൈകൾ സമീപത്തെ കൃഷിയിടത്തിൽ വളർന്നു പന്തലിച്ച് നിൽക്കുന്നു.
ADVERTISEMENT

5 വർഷം മുൻപ് പരിസ്ഥിതി ദിനത്തിൽ കൊറ്റില്ലത്തിൽ വച്ചുപിടിപ്പിക്കുന്നതിനു സമീപത്തെ വീട്ടുമുറ്റത്ത് ഇറക്കിവച്ച തൈകൾ പോലും കൊറ്റില്ലത്തിൽ വച്ചു പിടിപ്പിക്കുന്നതിന് നടപടിയുണ്ടായില്ല. അന്നു സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലും മറ്റും ഇറക്കിവച്ച മുള, ഓട അടക്കമുള്ള തൈകൾ വച്ച് സ്ഥലത്തിരുന്നു മുളച്ച് വളർന്നു പന്തലിച്ചത് വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോൾ ദുരിതമായി തീർന്നിരിക്കുകയാണ്. എന്നാൽ കൊറ്റില്ലത്തിൽ തൈകൾ നട്ട ശേഷം പുഴയോരത്ത് നടനായി വച്ച തൈകളാണു കൃഷിയിടത്തിൽ വച്ചതെന്നു പറയപ്പെടുന്നു.

ഫണ്ടുകൾ വിനിയോഗിക്കണം

ADVERTISEMENT

ഓരോ വർഷം കഴിയുന്തോറും നശിച്ചുതീരുന്ന കൊറ്റില്ലം സംരക്ഷിക്കാൻ അടിയന്തര നടപടിയുണ്ടാകണം. കൊറ്റില്ലം സംരക്ഷണത്തിന് വർഷാവർഷം ഫണ്ട് വയ്ക്കുന്നതായി പറയാറുണ്ടെങ്കിലും വച്ച ഫണ്ടുകൾ എവിടെ പോയി എന്ന് ജനങ്ങൾക്കറിയണം. ഷബ്‌നാസ് കരിക്കുഴിയിൽ പനമരം.

സംരക്ഷണത്തിന് ഇക്കുറി നടപടി

കൊറ്റില്ലം സംരക്ഷിക്കാൻ ഇക്കുറി നടപടിയുണ്ടാകും. മഴക്കാലത്തിനുശേഷം മണൽച്ചാക്കുകൾ നിറച്ു കൊറ്റില്ലത്തിന് ചുറ്റും മണൽത്തിട്ടകൾ സ്ഥാപിക്കും. മണ്ണൊലിപ്പ് തടയുന്നതിന് കൊറ്റില്ലത്തിന്റെ വശങ്ങളിൽ മുള, ഈറ്റ, രാമച്ചം പോലുള്ള തൈകൾ വച്ചു പിടിപ്പിക്കും.  പി.എ. ആസ്യ പനമരം പഞ്ചായത്ത് പ്രസിഡന്റ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT