ബിസി 600നും 300നും ഇടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കും വടക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും അവയുടെ തലസ്ഥാനങ്ങളും അറിയാമോ നിങ്ങൾക്ക്? കടിച്ചാൽ പൊട്ടാത്ത ഇത്തരം ചോദ്യങ്ങൾക്കെല്ലാം ആറു വയസ്സുകാരി ആരാധ്യ നന്ദയ്ക്ക് ഉത്തരമുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങൾ, 8 കേന്ദ്രഭരണ പ്രദേശങ്ങൾ, ഇവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസി 600നും 300നും ഇടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കും വടക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും അവയുടെ തലസ്ഥാനങ്ങളും അറിയാമോ നിങ്ങൾക്ക്? കടിച്ചാൽ പൊട്ടാത്ത ഇത്തരം ചോദ്യങ്ങൾക്കെല്ലാം ആറു വയസ്സുകാരി ആരാധ്യ നന്ദയ്ക്ക് ഉത്തരമുണ്ട്.  ഇന്ത്യയിലെ 28 സംസ്ഥാനങ്ങൾ, 8 കേന്ദ്രഭരണ പ്രദേശങ്ങൾ, ഇവയുടെ തലസ്ഥാനങ്ങൾ, ഭാഷ എന്നിവയെല്ലാം ആരാധ്യ പച്ചവെള്ളം പോലെ പറയും.

ഇന്ത്യൻ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, കേരള മുഖ്യമന്ത്രിമാർ ഇവരുടെയൊക്കെ പേരുകൾ ക്രമം തെറ്റാതെ ആരാധ്യക്ക് അറിയാം. മനുഷ്യ ശരീരത്തിന്റെ 28 ഭാഗങ്ങളും സൗരയൂഥ വിശേഷങ്ങളുമൊക്കെ എളുപ്പം പറയും. നാലു വയസ്സുള്ളപ്പോൾ തന്നെ ഇക്കാര്യങ്ങളെല്ലാം പറയും. മഹാത്മാ ഗാന്ധി എപ്പോഴൊക്കെ കേരളത്തിൽ വന്നുവെന്നതും അത് എന്ത് ആവശ്യങ്ങൾക്കായിരുന്നുവെന്നും ആരാധ്യ പറയും.

ADVERTISEMENT

മൃഗങ്ങളുടെയും സസ്യങ്ങളുടെയും പഴങ്ങളുടെയും ശാസ്ത്രീയ നാമങ്ങൾ, പിരിയോഡിക് ടേബിൾ, രാജ്യങ്ങൾ, തലസ്ഥാനങ്ങൾ എന്നിവയെല്ലാം ഹൃദിസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.  ബത്തേരി തലച്ചില്വൻ ക്ഷേത്ര പൂജാരി നമ്പിക്കൊല്ലി വറുമ്പുടിമനയിൽ ബാലസുബഹ്മണ്യ ഭട്ടിന്റെയും ആർ.ഗീതയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.

അമ്മ ഗീതയാണ് പൊതുവിജ്ഞാന മേഖലയിൽ ആരാധ്യയുടെ വഴികാട്ടി. സഹോദരിമാരായ അർച്ചനയും അക്ഷതയും പിതാവും ആരാധ്യക്ക് പ്രോത്സാഹനവുമായുണ്ട്. നല്ലൊരു ചിത്രകാരി കൂടിയാണ് ആരാധ്യ. ബത്തേരി സെന്റ് ജോസഫ് സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നിരിക്കുകയാണ് ഇപ്പോൾ. വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.