നെല്ലിനൊപ്പം കളയും കൊയ്യണം; ചെലവ് താങ്ങാനാകാതെ കർഷകർ
പടിഞ്ഞാറത്തറ∙ കൂലിച്ചെലവ് കുത്തനെ കൂട്ടി നെൽക്കൃഷി വിളവെടുപ്പ്. നെല്ലിനു പുറമേ ഇത്തവണ കൃഷിയിടങ്ങളിൽ വ്യാപകമായ കളയും കൊയ്ത് എടുക്കേണ്ടി വന്നതാണ് കൂലി ഇനത്തിൽ കർഷകർ വൻ തുക ചെലവഴിക്കേണ്ടി വരുന്നത്. കുപ്പാടിത്തറ, പുതുശ്ശേരിക്കടവ്, കക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ ഇത്തവണ വ്യാപകമായ തോതിൽ കള വളർന്നത്

പടിഞ്ഞാറത്തറ∙ കൂലിച്ചെലവ് കുത്തനെ കൂട്ടി നെൽക്കൃഷി വിളവെടുപ്പ്. നെല്ലിനു പുറമേ ഇത്തവണ കൃഷിയിടങ്ങളിൽ വ്യാപകമായ കളയും കൊയ്ത് എടുക്കേണ്ടി വന്നതാണ് കൂലി ഇനത്തിൽ കർഷകർ വൻ തുക ചെലവഴിക്കേണ്ടി വരുന്നത്. കുപ്പാടിത്തറ, പുതുശ്ശേരിക്കടവ്, കക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ ഇത്തവണ വ്യാപകമായ തോതിൽ കള വളർന്നത് നെൽക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ചെടിയിലും ഉയരത്തിൽ വളർന്ന കളയുടെ മുകൾ വശം ഒടിഞ്ഞു വീണ് ഏക്കർ കണക്കിനു പ്രദേശത്തെ നെൽക്കൃഷി നശിച്ചിട്ടുണ്ട്.
എന്നാൽ ചില പ്രദേശങ്ങളിൽ കളയോടൊപ്പം തന്നെ നെല്ല് വിളഞ്ഞ അവസ്ഥയും ഉണ്ട്. ഇത്തരം പ്രദേശങ്ങളിൽ ആണ് ഇപ്പോൾ കള കൊയ്യുന്ന നടപടികൾക്ക് കർഷകർ തുടക്കം കുറിച്ചത്. കളയുടെ മുകളിലെ പൂക്കുല വിളവെടുക്കുന്ന നെല്ലിൽ കലർന്നാൽ വിളവെടുത്ത നെല്ല് സംഭരണത്തിൽ അടക്കം ഒഴിവാക്കപ്പെടും എന്നതാണ് കള കൊയ്യാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. കൂലിച്ചെലവ് ഇനത്തിൽ വൻ തുക ചെലവാകുമെങ്കിലും കൊയ്തെടുക്കുകയല്ലാതെ മറ്റു മാർഗമില്ല.
കൃഷിയിടത്തിൽ ഇറങ്ങി ഈ ജോലി ചെയ്യുമ്പോൾ വിളഞ്ഞു നിൽക്കുന്ന ചെടികൾ നശിക്കുകയും അത് വിളവെടുപ്പിൽ കാര്യമായ കുറവ് വരാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിഭാസത്തിന് നഷ്ട പരിഹാരം ലഭ്യമല്ലാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. ഭീമമായ പണം ചെലവഴിച്ചു നടത്തിയ കൃഷി ഇത്തരത്തിൽ നശിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുമെന്നും നഷ്ട പരിഹാരം ലഭ്യമാക്കാനുള്ള നടപടി വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.