കുരങ്ങിന്റെ കയ്യിൽ നിന്നു താക്കോൽ തിരിച്ചു വാങ്ങാൻ ശ്രമിക്കുമ്പോൾ വ്യൂപോയിന്റിൽ നിന്ന് താഴെ വീണു; രക്ഷപ്പെടുത്തി
ലക്കിടി (വയനാട്) ∙ വയനാട് ചുരത്തിലെ വ്യൂപോയിന്റിൽ നിന്നു താഴ്ചയിലേക്കു വീണയാളെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി അയമുവിനെയാണു (40) കൽപറ്റ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. തുടർന്നു വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരുക്കു

ലക്കിടി (വയനാട്) ∙ വയനാട് ചുരത്തിലെ വ്യൂപോയിന്റിൽ നിന്നു താഴ്ചയിലേക്കു വീണയാളെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി അയമുവിനെയാണു (40) കൽപറ്റ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. തുടർന്നു വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരുക്കു ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. വിനോദയാത്രയ്ക്കെത്തിയതായിരുന്നു. വ്യൂപോയിന്റിൽ വാഹനം നിർത്തി കാഴ്ചകൾ കാണുന്നതിനിടെ വാഹനത്തിന്റെ താക്കോൽ തട്ടിയെടുത്ത കുരങ്ങിന്റെ കയ്യിൽ നിന്നു താക്കോൽ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 50 അടിയോളം താഴ്ചയിലേക്കാണു വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വടം കെട്ടിയിറങ്ങി അയമുവിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. തുടർന്ന് സ്ട്രെച്ചറിൽ സാഹസികമായി മുകളിലെ റോഡിലേക്കെത്തിക്കുകയായിരുന്നു.
ജില്ലാ ഫയർ ഓഫിസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കൽപറ്റ സ്റ്റേഷൻ ഓഫിസർ പി.കെ.ബഷീർ, അസി. സ്റ്റേഷൻ ഓഫിസർ വി.ഹമീദ്, ഫയർ ഓഫിസർമാരായ കെ.സുരേഷ്, എം.എസ്.സുജിത്ത്, പി.കെ. മുകേഷ്, കെ.ആർ.രഞ്ജിത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.