കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ ബഹളവും ഇറങ്ങിപ്പോക്കും. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ രാഷ്ട്രീയം

കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ ബഹളവും ഇറങ്ങിപ്പോക്കും. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ രാഷ്ട്രീയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ ബഹളവും ഇറങ്ങിപ്പോക്കും. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ രാഷ്ട്രീയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ ബഹളവും ഇറങ്ങിപ്പോക്കും. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ രാഷ്ട്രീയം കലർത്തിയെന്നും ആരോപിച്ചായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. 

മുൻകൂട്ടി തീരുമാനിച്ച പ്രകാരം 24 അജൻഡകൾ ചർച്ച ചെയ്യാനാണ് ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഭരണസമിതിയോഗം ചേർന്നത്. ചർച്ച പുരോഗമിക്കുന്നതിനിടെ, മറ്റു അജൻഡകളിലെ ചർച്ച നിർത്തിവച്ച് ജനങ്ങളെ രൂക്ഷമായി ബാധിക്കുന്ന വന്യമൃഗശല്യം ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് ചീഫ് വിപ് സുരേഷ് താളൂർ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാമെന്ന് യോഗം അംഗീകരിച്ചു. 

ADVERTISEMENT

എന്നാൽ, ചർച്ചയ്ക്കിടെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന രീതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ രാഷ്ട്രീയം മാത്രം സംസാരിച്ചെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതോടെ യോഗത്തിൽ ബഹളമായി.

തുടർന്ന് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, എൽഡിഎഫ് പാർലമെന്ററി പാർട്ടി കൺവീനർ ജുനൈദ് കൈപ്പാണി, സുരേഷ് താളൂർ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. തുടർന്ന് ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി. എൻ.സി. പ്രസാദ്, കെ. വിജയൻ, ബിന്ദു പ്രകാശ്, എ.എൻ.സുശീല, സിന്ധു ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. 

വന്യമൃഗശല്യം: പരിഹാരം തേടി എൽഡിഎഫ് ധർണ 

കൽപറ്റ ∙ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സത്യഗ്രഹം നടത്തി. കേന്ദ്ര വനനിയമങ്ങൾ ഭേദഗതി ചെയ്യുക, വന്യമൃഗശല്യം നേരിടുന്നവർക്കുളള നഷ്‌ടപരിഹാരത്തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

എൻസിപി സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, നേതാക്കളായ വിജയൻ ചെറുകര, പി.കെ. മൂർത്തി, കെ.ജെ.ദേവസ്യ, എൻ.ഒ.ദേവസ്യ, വീരേന്ദ്രകുമാർ, ഷാജി ചെറിയാൻ, കുര്യാക്കോസ് മുള്ളൻമട, കെ.റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ 2ന് നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഒന്നാമത്തെ അജൻഡയായി ചർച്ച ചെയ്തത് വന്യമൃഗ ശല്യമാണ്. ഇതു പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് എന്തു പങ്ക് വഹിക്കാൻ കഴിയുമെന്നതിനെക്കുറിച്ചായിരുന്നു  പ്രധാനമായും ചർച്ച. വിഷയത്തിൽ എങ്ങനെ ഇടപെടൽ നടത്താമെന്നത് 20നുള്ളിൽ രൂപരേഖ തയാറാക്കി നൽകാമെന്ന്

വനംവകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചതാണ്. ഈ യോഗത്തിൽ പങ്കെടുത്തവരാണ് ഇറങ്ങിപ്പോയ എൽഡിഎഫ് അംഗങ്ങളെല്ലാം. വനംവകുപ്പ് നൽകുന്ന ശുപാർശ അനുസരിച്ച് തദ്ദേശസ്ഥാപന മേധാവികളെ വിളിച്ചുവരുത്തി ചർച്ച നടത്താമെന്നും അന്നു തീരുമാനിച്ചതാണ്.

സംഷാദ് മരക്കാർ‌ ജില്ലാ .പഞ്ചായത്ത്. പ്രസിഡന്റ്

ADVERTISEMENT

വന്യമൃഗ ശല്യം പരിഹരിക്കുന്ന വിഷയത്തിൽ ആത്മാർഥമായ ഇടപെടൽ നടത്തുകയാണ് എൽഡിഎഫ് അംഗങ്ങളുടെ ലക്ഷ്യമെങ്കിൽ തുടർപ്രവർത്തനങ്ങളിൽ ഒന്നിച്ചു മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്. ശാശ്വത പരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്താനും പദ്ധതികൾക്ക് അനുവദിച്ച തുക നേടിയെടുക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും തയാറാകണം.

രാഷ്ട്രീയ നാടകം: യുഡിഎഫ്

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ നാടകമാണെന്നു യുഡിഎഫ് അംഗങ്ങൾ. എൽഡിഎഫ് ചീഫ് വിപ് സുരേഷ് താളൂർ മൂന്നാം അജൻഡയിലെ ചർച്ച അവസാനിച്ച ഉടൻ വിഷയം ഉന്നയിക്കാൻ അനുമതി ആവശ്യപ്പെട്ടു.

വിഷയത്തിൽ സംസാരിക്കാനും മുഴുവൻ അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കാനുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചത്. തുടർന്ന്, യോഗത്തിൽ പങ്കെടുത്ത 15 അംഗങ്ങളും സംസാരിച്ചു. 1972ലെ വനനിയമത്തിൽ മാറ്റം വരുത്തണം, വന്യമൃഗശല്യ ആക്രമണങ്ങളിലെ നഷ്ടപരിഹാരം കാലാനുസൃതമായി പുതുക്കണം,

വനത്തിലെ തേക്ക്, യൂക്കാലി മരങ്ങൾ നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നാണ് സുരേഷ് താളൂർ ഉന്നയിച്ചത്. ഒരാൾപോലും വിഷയത്തിൽ എതിരഭിപ്രായം ഉന്നയിച്ചില്ല. അവസാനമായി സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വനം മന്ത്രി, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് നൽകുന്ന കത്തിൽ 7,000 കോടി രൂപയുടെ വയനാട് പാക്കേജിലെ

വന്യജീവി ശല്യം പരിഹരിക്കാൻ തയാറാക്കിയ പദ്ധതിയുടെ 480 കോടി രൂപ അനുവദിച്ച് തരണമെന്നും വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ള 1.2 കോടി രൂപ ഉടൻ അനുവദിക്കണമെന്നും പരുക്കേറ്റവരുടെ മുഴുവൻ ചികിത്സയും സർക്കാർ ഏറ്റെടുക്കണമെന്നും അടക്കമുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയതെന്നും ഇതിൽ ഏത് അഭിപ്രായത്തിലാണ് അംഗങ്ങൾ ഇറങ്ങിപ്പോവാൻ കാരണമായതെന്ന് അറിയില്ലെന്നും ‌സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുഹമ്മദ് ബഷീർ, ഉഷാ തമ്പി, ബീന ജോസ്, അംഗങ്ങളായ കെ.ബി.നസീമ, സീതാ വിജയൻ, അമൽ ജോയ് എന്നിവർ പറഞ്ഞു.

‘പൊതുപദ്ധതി’ അവഗണിച്ചു: എൽഡിഎഫ്

കൽപറ്റ ∙ പുതുശ്ശേരിയിൽ കർഷകനെ കടുവ കൊന്നത് ഉൾപ്പെടെയുള്ള അതിഗുരുതര സാഹചര്യം നിലനിൽക്കുമ്പോൾ മറ്റ്‌ അജൻഡകൾ മാറ്റിവച്ച്‌ വിഷയം ചർച്ചചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്ന് എൽഡിഎഫ് അംഗങ്ങൾ. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട്‌ ചർച്ചയ്‌ക്കെടുത്തു. വിഷയം അവതരിപ്പിച്ച എൽഡിഎഫ്‌ പാർലമെന്ററി പാർട്ടി ലീഡർ സുരേഷ്‌ താളൂർ 4 കാര്യങ്ങൾ ഉന്നയിച്ചു.

കാലഹരണപ്പെട്ട കേന്ദ്രവനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടുക, വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരം കാലോചിതമായി പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടുക, വയനാടൻ കാടുകൾക്ക്‌ ഉൾക്കൊൻ കഴിയാത്തവിധം കടുവകൾ  വർധിച്ചതിനാൽ കഴിയാവുന്നവയെ പിടികൂടി

ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെയുള്ള  വനങ്ങളിൽ വിടാനുള്ള  തീരുമാനം കേന്ദ്രസർക്കാരിനെ കൊണ്ട്‌ എടുപ്പിക്കാൻ ഇടപെടുക, ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കാൻ പൊതുപദ്ധതി തയ്യാറാക്കാൻ ജില്ലാപഞ്ചായത്ത്‌ നേതൃത്വം നൽകുക. ത്രിതല പഞ്ചായത്തുകൾ, എംഎൽഎ, എംപി ഫണ്ടുകൾ, കേന്ദ്ര–-സംസ്ഥാന ഫണ്ടുകൾ, സിഎസ്‌ആർ ഫണ്ടുകൾ തുടങ്ങിയവയും വൈത്തിരി മാതൃകയിൽ ജനകീയ ഫണ്ടുകൾ കണ്ടെത്തി

പൊതുപദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, മറുപടിയിൽ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാർ വിഷയം നിസ്സാരവൽക്കരിച്ച്‌ രാഷ്‌ട്രീയ പ്രസംഗമാണ്‌ നടത്തിയത്. പൊതുപരിഹാരത്തിന്‌ ശ്രമിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ

ധിക്കാര നിലപാടാണ് സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നിരുത്തരവാദിത്ത നിലപാടിനെതിരെയും വന്യമൃശല്യം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടും ആക്‌ഷൻ കമ്മിറ്റികളെയും ജനങ്ങളെയും കൂട്ടി യോജിപ്പിച്ച്‌ പ്രക്ഷോഭത്തിന്‌ എൽഡിഎഫ് നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.