കാട്ടുതീയുടെ നീരാളിപ്പിടിത്തത്തിൽ വനപ്രദേശങ്ങൾ: ഉണങ്ങി നിൽക്കുന്ന മുളങ്കാടുകൾ ഭീഷണി, വെട്ടി നീക്കണമെങ്കിൽ വൻതുക ചെലവ്
ബത്തേരി∙ മഴയ്ക്കായി കൊതിക്കുകയാണ് വയനാട്ടിലെ വനമേഖലകൾ. സമീപ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി കാട്ടുതീയുടെ നീരാളിപ്പിടിത്തത്തിൽ പതിയെ അമരുകയാണ് വനപ്രദേശങ്ങൾ. തീ പെട്ടെന്ന് പടരുന്നതിനു മുഖ്യകാരണമാകുന്നത് അടുത്തടുത്തായി ഉണങ്ങി നിൽക്കുന്ന മുളങ്കാടുകളാണ്. സമീപ വർഷങ്ങളിലെല്ലാം ഫെബ്രുവരി മുതൽ കനത്ത വേനൽ മഴ

ബത്തേരി∙ മഴയ്ക്കായി കൊതിക്കുകയാണ് വയനാട്ടിലെ വനമേഖലകൾ. സമീപ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി കാട്ടുതീയുടെ നീരാളിപ്പിടിത്തത്തിൽ പതിയെ അമരുകയാണ് വനപ്രദേശങ്ങൾ. തീ പെട്ടെന്ന് പടരുന്നതിനു മുഖ്യകാരണമാകുന്നത് അടുത്തടുത്തായി ഉണങ്ങി നിൽക്കുന്ന മുളങ്കാടുകളാണ്. സമീപ വർഷങ്ങളിലെല്ലാം ഫെബ്രുവരി മുതൽ കനത്ത വേനൽ മഴ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ നവംബറിനു ശേഷം മഴ എത്തിനോക്കിയിട്ടേയില്ല. മുളങ്കാടുകൾ ഉണങ്ങിയ വനയോര മേഖലകളിൽ പലയിടങ്ങളിലും നിറഞ്ഞ ജനവാസ മേഖലകളായതിനാൽ കാട്ടുതീ ഭിഷണി ഇത്തവണ ചെറുതല്ല.
ആളിപ്പടർന്നെത്തുന്ന അഗ്നിയെ വേഗത്തിൽ തടുക്കാനായില്ലെങ്കിൽ അവ വീടുകളിലേക്കും പടർന്നെത്തിക്കൂടെന്നില്ല. തോൽപെട്ടി, കുറിച്യാട്, ബത്തേരി, മുത്തങ്ങ റേഞ്ചുകളിലെല്ലാം ഉണങ്ങി നശിച്ച മുളങ്കൂട്ടങ്ങൾ നിലം പൊത്താതെ നിൽപുണ്ട്. 45 മുതൽ 60 വർഷം വരെ പ്രായമായപ്പോൾ പൂത്തു നശിച്ചവയാണിവ. 50 മുതൽ 60 വർഷം വരെയെത്തുമ്പോൾ പൂത്തു നശിക്കുന്ന കല്ലൻമുളയാണ് വയനാട് വന്യജീവി സങ്കേതത്തിൽ അധികവും ഉള്ളത്. ഒരേ കാലത്ത് വളർന്നു പൊങ്ങിയ അവ സമീപകാലത്ത് കൂട്ടത്തോടെ പൂക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും വേനൽമഴ ലഭിച്ചതിനാൽ കാട്ടുതീയുണ്ടായില്ല. ഇത്തവണ പക്ഷേ, അവ ഒന്നൊന്നായി കത്തുകയാണ്. വെന്തുരുകുന്ന വേനലിൽ മുളയുരഞ്ഞ് തീ പടരുന്നതാണെന്നാണ് ചിലരുടെ പക്ഷം. എന്നാൽ അശ്രദ്ധ നിമിത്തമോ മനഃപൂർവമോ ഉണ്ടാകുന്ന തീയാണെന്നും വാദമുണ്ട്. പ്രായമെത്തിക്കഴിഞ്ഞാൽ മുള വിവിധ കമ്പനികൾക്ക് ലേലം ചെയ്തു നൽകുന്ന പതിവ് മുൻപുണ്ടായിരുന്നു.
വന്യജീവി സങ്കേതത്തിലെ നിയമങ്ങളനുസരിച്ചു നശിക്കുന്നതായാലും വളരുന്നതായാലും സ്വഭാവികമായി വേണമെന്നു വന്നതോടെ പൂത്തു നശിച്ച മുളങ്കൂട്ടങ്ങളും അതേ പടി നിൽക്കുകയാണ്. മുളങ്കാട് വെട്ടി നീക്കണമെങ്കിൽ പോലും കടുവയെ പിടികൂടുന്ന കാര്യത്തിലെന്ന പോലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി ആവശ്യമാണ്. കൂടാതെ ഫണ്ടിന്റെ കുറവുമുണ്ട്. മുളങ്കാടുകൾ വെട്ടി നീക്കണമെങ്കിൽ വൻതുക ചെലവ് വരുമെന്നതിനാൽ അതിനും സാധിക്കുന്നില്ലെന്നതാണ് അവസ്ഥ.
എന്നാൽ ചിലയിടങ്ങളിൽ ഉണങ്ങിയ മുളങ്കാടുകൾ വീടുകൾക്കു സമീപത്തേക്ക് പോലും ചാഞ്ഞു നിൽപുണ്ട്. തീ വരുമ്പോൾ തടുക്കാനായില്ലെങ്കിൽ വലിയ അപകടങ്ങൾ അവ ക്ഷണിച്ചു വരുത്തും. കഴിഞ്ഞ ദിവസം കാട്ടുതീ പടർന്ന ഓടപ്പള്ളം കുമ്പ്രക്കൊല്ലി വനമേഖലയിൽ ഇന്നലെയും തീ പൂർണമായും കെട്ടടങ്ങിയിരുന്നില്ല. പകൽ മുഴുവൻ കാവൽ നിൽക്കുകയാണ് വനപാലകർ.
സമീപത്തെ ജലാശയത്തിൽ നിന്ന് വെള്ളമെടുത്ത് വലിയ കാനുകളിൽ നിറച്ച ശേഷം എരിയുന്ന മുളങ്കുറ്റികളിലേക്ക് മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തു വീഴ്ത്തുകയായിരുന്നു ഇന്നലെ. ഉണങ്ങിയ മുളങ്കാടുകൾ കിലോമീറ്ററുകൾ നീളത്തിൽ അടുത്തടുത്തുള്ളതിനാൽ ഒന്നിലെ തീപ്പൊരി വളരെ വേഗമാണ് അടുത്തതിലേക്കു പറന്നെത്തുന്നത്.
തീ കെടുത്താൻ അക്ഷീണം പ്രയത്നിക്കുന്ന വനപാലകർക്കും അഗ്നിരക്ഷാ സേനയ്ക്കും ഇതു ഭീഷണിയാണ്. ജനവാസ കേന്ദ്രങ്ങളോടു ചേർന്നുള്ള മുളങ്കാടുകളെങ്കിലും വെട്ടിനീക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടണമെന്നും ആവശ്യമുണ്ട്.