കൽപറ്റ∙ അധികാരം ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുന്നതാണു പ്രാദേശിക വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയെന്നു രാഹുൽ ഗാന്ധി എംപി. പഞ്ചായത്ത് രാജ് നടപ്പാക്കിയിട്ടും പഞ്ചായത്തുകൾക്കു പൂർണമായും അധികാരം ലഭിച്ചിട്ടില്ല. പദ്ധതികളുടെ രൂപീകരണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തമില്ലെങ്കിൽ അവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ അധികാരം ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുന്നതാണു പ്രാദേശിക വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയെന്നു രാഹുൽ ഗാന്ധി എംപി. പഞ്ചായത്ത് രാജ് നടപ്പാക്കിയിട്ടും പഞ്ചായത്തുകൾക്കു പൂർണമായും അധികാരം ലഭിച്ചിട്ടില്ല. പദ്ധതികളുടെ രൂപീകരണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തമില്ലെങ്കിൽ അവ കാര്യക്ഷമമാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ജില്ലയിലെ യുഡിഎഫ് തദ്ദേശ ജനപ്രതിനിധികളുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ അധികാരം പ്രധാനമന്ത്രിയുടെ ഓഫിസിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യ പോലെ വലിയൊരു രാജ്യത്തിന് അധികാര വികേന്ദ്രീകരണത്തിലൂടെ മാത്രമേ മുന്നോട്ടു പോകാനാകൂവെന്നും രാഹുൽ പറഞ്ഞു. തദ്ദേശ ജനപ്രതിനിധികളുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയ രാഹുൽ, അവർ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്കു മറുപടി നൽകി. കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ ജനങ്ങൾക്കിടയിൽ നിന്നു രൂപപ്പെട്ടവയാണെന്നും രാഹുൽ പറഞ്ഞു.

ADVERTISEMENT

എന്നാൽ ബിജെപി സർക്കാരിന്റെ പദ്ധതികൾ ഉദ്യോഗസ്ഥർ രൂപപ്പെടുത്തുന്നവയാണ്. നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ മനസ്സിൽ രൂപം കൊണ്ട പദ്ധതിയാണെന്നും രാഹുൽ പറഞ്ഞു. ബെംഗളൂരു കേരള സമാജം നിർമിച്ച 14 വീടുകളുടെ താക്കോൽദാനവും ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി സമാപനത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിച്ചു. വൈകിട്ടു ഡൽഹിക്കു മടങ്ങി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT