കൽപറ്റ ∙ കേരള ചിക്കൻ പദ്ധതി ഗുണഭോക്താക്കളായ കർഷകർ പ്രതിസന്ധിയിൽ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കു കീഴിൽ കോഴിവളർത്തുന്ന കർഷകരാണു സാമ്പത്തിക പ്രതിസന്ധിയിലായത്. സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കാത്തതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കേരള ചിക്കൻ പദ്ധതി ഗുണഭോക്താക്കളായ കർഷകർ പ്രതിസന്ധിയിൽ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കു കീഴിൽ കോഴിവളർത്തുന്ന കർഷകരാണു സാമ്പത്തിക പ്രതിസന്ധിയിലായത്. സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കാത്തതും കോഴിയിറച്ചിയുടെ വിലത്തകർച്ചയും സൊസൈറ്റി അധികൃതരുടെ കെടുകാര്യസ്ഥതയുമാണു കാരണം. സംസ്ഥാനത്ത് ഉപഭോഗത്തിനാവശ്യമായ കോഴിമാംസം ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബർ 30നു മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കൻ പദ്ധതി.

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പോൾട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിർവഹണത്തിനു ചുമതലപ്പെടുത്തിയത്. ഇവയിൽ ബ്രഹ്മഗിരി സൊസൈറ്റി കർഷകരിൽ നിന്നു കോഴി ഒന്നിന് 130 രൂപ വീതം വിത്തുധനമായി പിരിച്ചെടുത്തു. പദ്ധതിയിൽ നിന്നു കർഷകൻ പിന്മാറുന്ന പക്ഷം ഒരു മാസത്തിനുള്ളിൽ തുക തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കർഷകർ പണം നൽകിയത്. വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളിൽ മൂന്നര കോടിയിലധികം രൂപയാണ് 94 കർഷകർക്ക് ബ്രഹ്മഗിരി സൊസൈറ്റി നൽകാനുള്ളത്. കഴിഞ്ഞ ജനുവരി 23ന് സൊസൈറ്റി ഓഫിസിനു മുന്നിൽ കർഷകർ പ്രതിഷേധിച്ചതിനെ തുടർന്ന്,

ADVERTISEMENT

മാർച്ച് അവസാനത്തോടെ എല്ലാവർക്കും തുക ലഭ്യമാക്കുമെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയായിട്ടും ഒരാൾക്കുപോലും തുക ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. പദ്ധതിയിൽ അംഗങ്ങളാകുന്ന കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി നൽകുകയും 40 ദിവസം വളർച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെ വാങ്ങി പരിപാലന ചെലവായി കിലോഗ്രാമിനു 8 മുതൽ 11 രൂപ വരെ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി ക്രമീകരണം. കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള ഷെഡ്, വൈദ്യുതി, വെള്ളം മുതലായവ കർഷകരുടെ ഉത്തരവാദിത്തമാണ്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് സൊസൈറ്റി കർഷകർക്ക് എത്തിച്ചിരുന്നത്. കുറച്ചുകാലം നല്ലനിലയിലായിരുന്ന പദ്ധതി പിന്നീട് താളം തെറ്റി. കോഴിക്കുഞ്ഞും തീറ്റയും മരുന്നും മറ്റും കർഷകർക്ക് യഥാസമയം കിട്ടാതായി. പരിപാലന ചെലവ് സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചയുണ്ടായി. ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്നു പിൻവാങ്ങിയ കർഷകർക്ക് നേരത്തേ വ്യവസ്ഥ ചെയ്തതു പ്രകാരം വിത്തുധനം തിരികെ നൽകാനും സൊസൈറ്റിക്കു കഴിഞ്ഞില്ല. പ്രശ്നത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

ADVERTISEMENT

സമരരംഗത്തിറങ്ങുമെന്നു മുന്നറിയിപ്പ്

കൽപറ്റ ∙ പദ്ധതിക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ വാങ്ങി വിത്തുധനം നൽകുകയും പരിപാലന ചെലവ് വഹിക്കുകയും ചെയ്ത കർഷകർ കടക്കെണിയിലാണെന്നും തുക നൽകുന്നതിൽ സൊസൈറ്റി ഇനിയും വീഴ്ച വരുത്തിയാൽ കുടുംബാംഗങ്ങളെ അടക്കം പങ്കെടുപ്പിച്ചു ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും കേരള ചിക്കൻ കർഷക ഫെഡറേഷൻ ഭാരവാഹികളായ പി.എ. മുസ്തഫ, ടോമി മൈക്കിൾ എന്നിവർ അറിയിച്ചു. ഒരേ സമയം 15,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയ കർഷകർ ലക്ഷക്കണക്കിനു രൂപയാണ് വിത്തുധനമായി സൊസൈറ്റിക്കു നൽകിയത്.

ADVERTISEMENT

സൊസൈറ്റി അധികൃതർ കർഷകരെ കയ്യൊഴിഞ്ഞ അവസ്ഥയാണ്. സൊസൈറ്റിയുടെ കെടുകാര്യസ്ഥതയാണു പദ്ധതി താളംതെറ്റാൻ കാരണം. പദ്ധതി നിർവഹണത്തിൽ അറിവും കഴിവും ഉള്ള ആളുകളുടെയും കർഷക പ്രതിനിധികളുടെയും സേവനം പ്രയോജനപ്പെടുത്തണം. പദ്ധതിയെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം കോഴി ഫാമുകളെ ആഡംബര പട്ടികയിൽ ഉൾപ്പെടുത്തി ഒറ്റത്തവണ നികുതി സമ്പ്രദായം ഏർപ്പെടുത്തി സർക്കാർ കർഷകരെ നിരുത്സാഹപ്പെടുത്തുകയാണെന്നും ഇവർ ആരോപിച്ചു.