പുൽപള്ളി ∙ ചേകാടി റൂട്ടിലെ വിലങ്ങാടിയിലും ഗോത്ര കോളനികളിലും ഉണങ്ങിയ ഈട്ടി മരങ്ങൾ യാത്രക്കാർക്കും താമസക്കാർക്കും ഭീഷണി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഈട്ടിമരത്തിന്റെ ശാഖകൾ കാറ്റടിക്കുമ്പോൾ റോഡിലേക്കു മുറിഞ്ഞുവീഴുന്നു. മരത്തിനു കീഴിലൂടെ ആളുകളും വാഹനങ്ങളും പോകുന്നുണ്ട്. ചേകാടി–പുൽപള്ളി വൈദ്യുതി ലൈനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ ചേകാടി റൂട്ടിലെ വിലങ്ങാടിയിലും ഗോത്ര കോളനികളിലും ഉണങ്ങിയ ഈട്ടി മരങ്ങൾ യാത്രക്കാർക്കും താമസക്കാർക്കും ഭീഷണി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഈട്ടിമരത്തിന്റെ ശാഖകൾ കാറ്റടിക്കുമ്പോൾ റോഡിലേക്കു മുറിഞ്ഞുവീഴുന്നു. മരത്തിനു കീഴിലൂടെ ആളുകളും വാഹനങ്ങളും പോകുന്നുണ്ട്. ചേകാടി–പുൽപള്ളി വൈദ്യുതി ലൈനും വെട്ടത്തൂരിലേക്കുള്ള കേബിൾ ലൈനും ഇതുവഴിയുണ്ട്. മഴയ്ക്കു മുൻപ് ഈ മരം മുറിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. റവന്യു ഭൂമിയിലെ റിസർവ് മരമായതിനാൽ മരക്കൊമ്പു മുറിക്കാൻ ഭൂഉടമയ്ക്ക് അവകാശമില്ല.

ഈ മരത്തിന്റെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണ്. പുൽപള്ളി വില്ലേജിലെ റവന്യു സ്ഥലത്ത് നൂറുകണക്കിന് ഈട്ടി മരങ്ങൾ സമാനരീതിയിൽ അപകട ഭീഷണി ഉയർത്തുന്നു. കൃഷിക്കും വസ്തുവകൾക്കും ഭീഷണിയായ മരങ്ങൾ ന്യായവിലയ്ക്കു കർഷകർക്കു നൽകണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. പാക്കം, ആലൂർകുന്ന്, വേലിയമ്പം, നെക്കുപ്പ, വെളുകൊല്ലി, ചേകാടി ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ മരക്കൊമ്പൊടിഞ്ഞ് കൃഷി നശിക്കുന്നുമുണ്ട്. വിവിധ ഗോത്ര കോളനികളുടെ സമീപത്തും കൂറ്റൻ മരങ്ങൾ ഉണങ്ങി നിൽക്കുന്നു.

ADVERTISEMENT

ഒട്ടേറെ വീടുകളുള്ള ഉദയക്കര കോളനി പരിസരത്ത് ഡസൻ കണക്കിന് ഈട്ടിമരങ്ങളാണു ചാഞ്ഞ നിലയിലുള്ളത്. പലതും ഉണങ്ങി ദ്രവിച്ചുതുടങ്ങി. നൂറ്റാണ്ടിലധികം പ്രായമുള്ള ഈ മരങ്ങൾ മുറിച്ചു വിൽപന നടത്തുന്നതും സർക്കാരിനു വരുമാനമാകും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചു മാറ്റണ മെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി നിർദ്ദേശം നൽകാറുണ്ടെങ്കിലും വനപ്രദേശങ്ങളിലും കോളനികളിലുമുള്ള മരങ്ങളെ തിരിഞ്ഞു നോക്കാറില്ല.

English Summary: Dry spear trees (Eetti) threaten natives; Landlord has no right to cut