കൽപറ്റ ∙ രാജ്യാന്തര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. കൽപറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കലക്ടർ രേണു രാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ നാഷനൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പിലും ഹോമിയോപ്പതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ രാജ്യാന്തര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. കൽപറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കലക്ടർ രേണു രാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ നാഷനൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പിലും ഹോമിയോപ്പതി വകുപ്പിലുമായി 35 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലൂടെ 70 ആയുഷ് യോഗ ക്ലബ്ബുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കും.

ആയുഷ് ചികിത്സാ രീതികളുടെ നേതൃത്വത്തിൽ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, യോഗ, നാച്യുറോപ്പതി എന്നീ ചികിത്സകളെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാറുകൾ, പ്രതിരോധ ക്യാംപുകൾ, യോഗ പരിശീലന പദ്ധതികൾ എന്നിവയാണ് ക്ലബ്ബുകളിലൂടെ നടത്തുക. ചടങ്ങിൽ ആയുഷ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു. യോഗ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ADVERTISEMENT

ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി. ത്യാഗരാജ്, ആയുർവേദ ഡിഎംഒ ഡോ. എ. പ്രീത, ആയുഷ് ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ അച്ചാമ്മ ലിനു തോമസ്, നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, എസ്കെഎംജെ സ്‌കൂൾ പ്രധാനാധ്യാപകൻ എം.കെ. അനിൽകുമാർ, എൻസിസി കോ ഓർഡിനേറ്റർ എം.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT