വീട് തകർന്നു; കിണർ ഇടിഞ്ഞു
പനമരം∙ കനത്ത മഴയിൽ പൂതാടി പഞ്ചായത്തിലെ കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് വലിയ ശബ്ദത്തോടെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണത്. ഈ സമയം വീട്ടിലുള്ളവർ അടുത്ത വീട്ടിലായതിനാൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്

പനമരം∙ കനത്ത മഴയിൽ പൂതാടി പഞ്ചായത്തിലെ കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് വലിയ ശബ്ദത്തോടെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണത്. ഈ സമയം വീട്ടിലുള്ളവർ അടുത്ത വീട്ടിലായതിനാൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തെത്തി. വീട് തകർന്ന കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ചവർ പറഞ്ഞു.
പനമരം പഞ്ചായത്തിലെ നീരിട്ടാടിയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. നീരിട്ടാടി മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുമുറ്റത്തെ 7 മീറ്ററോളം താഴ്ചയുള്ള കിണറാണ് ഇന്നലെ പുലർച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. കിണർ ഇടിഞ്ഞുതാണതോടെ വീടിന്റെ ഭിത്തിയിൽ പലയിടങ്ങളിലായി വിള്ളലുകളും സംഭവിച്ചു. വീടിനു മുൻപിലൂടെയുള്ള പൊതുമരാമത്ത് റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കിണറിന്റെയും വീടുകളുടെയും പരിസരത്തുകൂടിയാണ് പോകുന്നത്. ഇതാകാം കിണർ ഇടിഞ്ഞുതാഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ നിർമാണ ഘട്ടത്തിൽ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അധികൃതർ അനങ്ങാപ്പാറനയം സ്വീകരിച്ചതാണ് കിണർ ഇടിഞ്ഞുതാഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കിണർ ഇടിഞ്ഞുതാണ വീടിന് സമീപത്തെ ഖത്തീബ് അഷറഫിന്റെ വീടിന് പിന്നിൽ മണ്ണ് ഇടിഞ്ഞത് വീടിനു തന്നെ ഭീഷണിയായ അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് സംരക്ഷണ ഭിത്തി നിർമിച്ചു വെള്ളം വഴിതിരിച്ചു വിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.