ആന്റിബയോട്ടിക് മരുന്നു വിൽപന ഇനി ഡോക്ടർമാരുടെ കുറിപ്പടിയിൽ മാത്രം
ബത്തേരി ∙ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പരിപാടിയുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ വ്യക്തതയുള്ള കുറിപ്പടിയിൽ മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ വിൽപന നടത്തൂവെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ ജനറൽബോഡി. കാൻസർ ഉൾപ്പെടെയുള്ളവയുടെ ചികിത്സയ്ക്കുള്ള

ബത്തേരി ∙ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പരിപാടിയുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ വ്യക്തതയുള്ള കുറിപ്പടിയിൽ മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ വിൽപന നടത്തൂവെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ ജനറൽബോഡി. കാൻസർ ഉൾപ്പെടെയുള്ളവയുടെ ചികിത്സയ്ക്കുള്ള മരുന്നുകൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ സംഘടന ഒരുക്കിയിട്ടുണ്ട്.
വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ഉറപ്പാക്കുന്നതിനും നടപടി ഉടൻ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. സംസ്ഥാന പ്രസിഡന്റ് എ.എൻ.മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി.വർഗീസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.ബി.വിനയ്, എൽ.ആർ.ജയരാജ്, വി.അൻവർ, എ.അരവിന്ദാക്ഷൻ, നൗഷാദ് ബ്രാൻ, പി.ജെ.ഷാജു, എ.കെ.രാമകൃഷ്ണൻ, ടി.പി.കുഞ്ഞുമോൻ, സി.ഹാഫിസ്, പി. ജമാലുദ്ദീൻ, പി.എം.റെജി എന്നിവർ പ്രസംഗിച്ചു.