മുളങ്കാടുകളുടെ പച്ചപ്പൊരുക്കാൻ ഹുസൈന്റെ ഓർമദിനത്തിൽ വിത്തുരുളകളുമായി വനംവകുപ്പ്
ബത്തേരി ∙ വയനാടൻ കാടുകളുടെ ജീവൻ മുളങ്കൂട്ടങ്ങളുടെ നിറവാർന്ന പച്ചപ്പാണ്. എന്നാൽ പലയിടത്തും മുളകൾ പൂത്തു നശിച്ചതിനാൽ മുൻപത്തേക്കാൾ കുറവാണു കാട്ടിലെ മുളങ്കൂട്ടങ്ങൾ. എന്നാലിപ്പോൾ കാട്ടിൽ വിതറാൻ കാൽ ലക്ഷം വിത്തുകൾ തയാറാക്കിയിരിക്കുകയാണ് വനംവകുപ്പ്. ചാണകവും മണ്ണും കൂട്ടിക്കുഴച്ച് അതിൽ മുളവിത്തു പാകി

ബത്തേരി ∙ വയനാടൻ കാടുകളുടെ ജീവൻ മുളങ്കൂട്ടങ്ങളുടെ നിറവാർന്ന പച്ചപ്പാണ്. എന്നാൽ പലയിടത്തും മുളകൾ പൂത്തു നശിച്ചതിനാൽ മുൻപത്തേക്കാൾ കുറവാണു കാട്ടിലെ മുളങ്കൂട്ടങ്ങൾ. എന്നാലിപ്പോൾ കാട്ടിൽ വിതറാൻ കാൽ ലക്ഷം വിത്തുകൾ തയാറാക്കിയിരിക്കുകയാണ് വനംവകുപ്പ്. ചാണകവും മണ്ണും കൂട്ടിക്കുഴച്ച് അതിൽ മുളവിത്തു പാകി പന്തിന്റെ ആകൃതിയിൽ ഉരുളകളാക്കി ഉണക്കിയെടുത്താണു കാട്ടിൽ വിതറാൻ പോകുന്നത്. മഴയിലലിഞ്ഞ് മണ്ണിനോടു ചേർന്ന് വിത്തു മുളയ്ക്കുമ്പോൾ അതു മുളങ്കാടുകളുടെ പുനർജനി കൂടിയാകും.
തൃശൂർ വരന്തരപ്പിള്ളിയിൽ വച്ചു പ്രശ്നക്കാരനായ കാട്ടാനയെ തുരത്തുന്നതിനിടെ വയനാടൻ ദൗത്യ സംഘത്തിൽ നിന്നുള്ള വാച്ചറായിരുന്ന ഹുസൈൻ കൽപ്പൂര് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പ്രകൃതിയെ നെഞ്ചോട് ചേർത്തിരുന്ന ഹുസൈൻ, വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി ഫോറസ്റ്റ് വെറ്ററിനറി ഓഫിസിൽ പതിനായിരത്തിലധികം മുളവിത്തുകൾ ഉരുളകളാക്കി സൂക്ഷിച്ചിരുന്നു.
എന്നാൽ അതു കാട്ടിൽ വിതറാൻ കഴിയാതെയാണ് ഹുസൈൻ വിട പറഞ്ഞത്. ഹുസൈന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിനുള്ള സ്നേഹപ്പൂക്കളായി സഹപ്രവർത്തകർ പതിനയ്യായിരത്തോളം വിത്തുകൾ കൂടി ഒരുക്കി യെടുക്കുകയായിരുന്നു. ഇരുനൂറ്റൻപതോളം വനപാലകർ ചേർന്ന് കഴിഞ്ഞയാഴ്ചയാണു വിത്തുരുളുകൾ സജ്ജമാക്കിയത്. ഇന്നു മുതൽ വിത്തുകൾ കാട്ടിൽ വിതറിത്തുടങ്ങും.