നിപ്പ: തമിഴ്നാട്, കർണാടക അതിർത്തികളിൽ യാത്രക്കാർക്ക് കർശന പരിശോധന
കൽപറ്റ∙ നിപ്പ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക, തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അണുനാശിനി സ്പ്രേ ചെയ്തും യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചുമാണു കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനാതിർത്തികളിൽ കർണാടക-തമിഴ്നാട് ആരോഗ്യവകുപ്പുകൾ നിരീക്ഷണം

കൽപറ്റ∙ നിപ്പ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക, തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അണുനാശിനി സ്പ്രേ ചെയ്തും യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചുമാണു കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനാതിർത്തികളിൽ കർണാടക-തമിഴ്നാട് ആരോഗ്യവകുപ്പുകൾ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇന്നലെ മുതലാണു പരിശോധനാനടപടികൾ കർശനമാക്കിയത്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂവെന്നതിനാൽ അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കും കുറഞ്ഞു.
ചരക്കുവാഹനങ്ങളാണ് ഇപ്പോൾ അതിർത്തി കടന്നെത്തുന്നതിലധികവും. കർണാടകയുടെ മൂലഹൊള ചെക്പോസ്റ്റിലും തമിഴ്നാട് അതിർത്തികളായ പാട്ടവയൽ, താളൂർ, ചോലാടി എന്നിവിടങ്ങളിലുമാണു പരിശോധന. നിലവിൽ എവിടെയും യാത്രാനിരോധനമില്ല.