പന്തല്ലൂർ∙ ചേരമ്പാടി പട്ടണത്തിൽ കാട്ടാന പച്ചക്കറിക്കട തകർത്തു. വ്യാപാരിയായ ഷംസുദ്ദീന്റെ കടയാണ് ഇന്നലെ പുലർച്ചെ കാട്ടാന തകർത്തത്. മുൻവശത്തെ ഷട്ടർ തകർത്ത് കടയിലെ പച്ചക്കറികൾ വാരിവലിച്ചിട്ട നിലയിലാണ്. കാട്ടാനകളുടെ ആക്രമണം തുടർന്നിട്ടും വനം വകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തല്ലൂർ∙ ചേരമ്പാടി പട്ടണത്തിൽ കാട്ടാന പച്ചക്കറിക്കട തകർത്തു. വ്യാപാരിയായ ഷംസുദ്ദീന്റെ കടയാണ് ഇന്നലെ പുലർച്ചെ കാട്ടാന തകർത്തത്. മുൻവശത്തെ ഷട്ടർ തകർത്ത് കടയിലെ പച്ചക്കറികൾ വാരിവലിച്ചിട്ട നിലയിലാണ്. കാട്ടാനകളുടെ ആക്രമണം തുടർന്നിട്ടും വനം വകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ചിട്ടു.

ഇതേ ഭാഗത്ത് 2021 ല്‍ കാട്ടാന പൊളിച്ച് വ്യാപക നാശനഷ്ടം വരുത്തിയ സംഭവത്തിൽ കട ഉടമയ്ക്ക് നഷ്ടപരിഹാരം വനം വകുപ്പ് നൽകിയിട്ടില്ല. തുടര്‍ച്ചയായ സംഭവങ്ങള്‍ ഉണ്ടായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നു വ്യാപാരികള്‍ പറഞ്ഞു. 

ADVERTISEMENT

ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ്, വൈസ് പ്രസിഡന്റ്  ചന്ദ്രബോസ്, ഡിഎസ്പി സെന്തിൽ കുമാർ, തഹസിൽദാർ കൃഷ്ണമൂർത്തി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കടയുടമയ്ക്കു 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകാമെന്നും 2021ൽ കാട്ടാന നശിപ്പിച്ച കടയുടെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു പരിശോധന നടത്താമെന്നും കാട്ടാനയെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. സ്ഥിരമായി നഗരത്തിലെത്തുന്ന കാട്ടാനയെ പിടികൂടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.