കാപ്പിച്ചെടികൾ വെട്ടിയെടുത്ത് പച്ചക്കാപ്പി മോഷണം; 5 പേരെ നാട്ടുകാർ പിടികൂടി
പുൽപള്ളി ∙ കൃഷിയിടങ്ങളിൽ നിന്നു കാപ്പിച്ചെടികൾ വെട്ടി വനത്തിൽ കൊണ്ടുപോയി കാപ്പിക്കുരു മോഷ്ടിച്ച 5 പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിച്ചു. വനാതിർത്തി ഗ്രാമമായ കാപ്പിക്കുന്നിലെ പാറാശേരിയിൽ ഷിബു, സാബു, ബാബു എന്നിവരുടെ തോട്ടങ്ങളിലാണ് മോഷണം. വേലിയമ്പം ഇരുമുക്കി കോളനിയിലെ ബൊമ്മൻ(65), ബിനു(39),

പുൽപള്ളി ∙ കൃഷിയിടങ്ങളിൽ നിന്നു കാപ്പിച്ചെടികൾ വെട്ടി വനത്തിൽ കൊണ്ടുപോയി കാപ്പിക്കുരു മോഷ്ടിച്ച 5 പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിച്ചു. വനാതിർത്തി ഗ്രാമമായ കാപ്പിക്കുന്നിലെ പാറാശേരിയിൽ ഷിബു, സാബു, ബാബു എന്നിവരുടെ തോട്ടങ്ങളിലാണ് മോഷണം. വേലിയമ്പം ഇരുമുക്കി കോളനിയിലെ ബൊമ്മൻ(65), ബിനു(39), എടക്കണ്ടി കോളനിയിലെ രാജേഷ്(32), ചുള്ളിക്കാട് അനീഷ്(25), മനോജ്(25) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തോട്ടത്തിൽ നിന്നു കാപ്പിയുടെ ശിഖരങ്ങൾ വെട്ടിയെടുത്ത് സമീപത്തെ വനത്തിലെത്തിച്ച് അവിടെ നിന്നാണ് കായ പറിച്ചെടുത്തത്.
4 ക്വിന്റലോളം കാപ്പിക്കുരു നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമകൾ പറയുന്നു. കുറെ നാളുകളായി ഈ പ്രദേശത്ത് കാർഷികോൽപന്നങ്ങൾ വ്യാപകമായി മോഷണം പോയിരുന്നു. സഹോദരൻമാരുടെ 5 ഏക്കർ തോട്ടത്തിലാണ് മോഷണം. മുന്നൂറോളം കാപ്പിച്ചെടികൾ വെട്ടിനശിപ്പിച്ചെന്ന് ഉടമ ഷിബു പറയുന്നു.
ചില സൂചനകളെത്തുടർന്ന് ഏതാനും ദിവസം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ പിടികൂടിയത്. വനത്തിലൂടെ നെക്കുപ്പ ഭാഗത്തേക്ക് തലച്ചുമടായി കൊണ്ടു പോയ 2 ചാക്ക് കാപ്പിക്കുരുവും പിടികൂടി. ആദ്യം മോഷ്ടിച്ച കാപ്പി പുൽപള്ളി ടൗണിലെ ഒരു കടയിൽ വിറ്റതായി വിവരം ലഭിച്ചെന്ന് ഷിബു പറയുന്നു. തോട്ടത്തിലാകമാനം കാപ്പിക്കുരു വീണുകിടക്കുന്നുണ്ട്.
ഇക്കൊല്ലത്തെ ഉൽപന്നം കവർന്നതിനു പുറമേ തോട്ടത്തിലെ ചെടികൾ വെട്ടിനശിപ്പിച്ചതാണ് കൂടുതൽ നഷ്ടത്തിനിടയാക്കിയത്. ഈ തോട്ടത്തിലെ കമുക് വെട്ടി അടയ്ക്കാ മോഷ്ടിച്ചിരുന്നു. ഉടമകൾ ദൂരെയാണ് താമസം. വിജനമായ സ്ഥലത്ത് പകലാണ് മോഷണം. പ്രതികളെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.