കൽപറ്റ ∙ കഴുകന്മാരുടെ എണ്ണമെടുക്കാൻ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി നടത്തിയ സർവേയിൽ കേരളത്തിൽ 51 കഴുകന്മാരെ കണ്ടെത്തി. കേരളത്തിൽ കഴുകന്മാരുടെ ഏക ആവാസകേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ് ഇത്രയും കഴുകന്മാർ. കഴിഞ്ഞ വർഷം വയനാട്ടിൽ കണ്ടെത്തിയതു 46 കഴുകന്മാരെയായിരുന്നു. വയനാടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കഴുകന്മാരുടെ എണ്ണമെടുക്കാൻ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി നടത്തിയ സർവേയിൽ കേരളത്തിൽ 51 കഴുകന്മാരെ കണ്ടെത്തി. കേരളത്തിൽ കഴുകന്മാരുടെ ഏക ആവാസകേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ് ഇത്രയും കഴുകന്മാർ. കഴിഞ്ഞ വർഷം വയനാട്ടിൽ കണ്ടെത്തിയതു 46 കഴുകന്മാരെയായിരുന്നു. വയനാടും അയ‌ൽസംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിൽ ഇക്കുറി കഴുകന്മാരുടെ എണ്ണം വർധിച്ചുവെന്നാണു വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ സംയുക്ത സർവേയിൽ 246 കഴുകന്മാരെയാണു കണ്ടെത്തിയതെങ്കിൽ ഇത്തവണ ജൈവമണ്ഡലത്തിലെ കഴുകന്മാരുടെ എണ്ണം 320 ആയി ഉയർന്നു. 

ഹിമാലയന്‍ കഴുകന്‍

ആദ്യമായാണ് 3 സംസ്ഥാനങ്ങളിലെ 7 സംരക്ഷിതവനമേഖലകളിലും ഒരുമിച്ചു കഴുകന്മാരുടെ കണക്കെടുപ്പു നടന്നത്. എന്നാൽ, വയനാട്ടിൽ കഴുകന്മാരുടെ എണ്ണം കൂടിയോ എന്നു സർവേയുടെ അടിസ്ഥാനത്തിൽ മാത്രം ഉറപ്പിക്കാനാകില്ലെന്നു വിദഗ്ധർ പറയുന്നു. മൃഗങ്ങളുടെ ജഡം കാണുന്നിടത്തേക്കു മറ്റു സ്ഥലങ്ങളിൽനിന്നു കൂടുതൽ കഴുകന്മാർ പറന്നെത്താനിടയുണ്ടെന്നും വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു പറഞ്ഞു. 

ADVERTISEMENT

ഡിസംബർ 30, 31 തീയതികളിലായി നടന്ന സർവേയിൽ വയനാട്ടിലെ 12 ക്യാംപുകളിൽ‍ 121 ഇടങ്ങളിൽ കഴുകന്മാരെ കാണാനായി. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് ആകെ കഴുകന്മാരുടെ എണ്ണം കണക്കാക്കിയത്. 3 സംസ്ഥാനങ്ങളിലുമായി 5 ഇനം കഴുകന്മാരെ കണ്ടതിൽ ഹിമാലയൻ കഴുകന്മാരെ വയനാട്ടിൽ മാത്രമാണു കണ്ടതെന്നു വയനാട് വന്യജീവി സങ്കേതം വൈൽഡ്‌ലൈഫ് വാർഡൻ ജി. ദിനേഷ്കുമാർ പറഞ്ഞു.

 വന്യജീവി സങ്കേതത്തിനു പുറത്ത് സൗത്ത് വയനാട് ഡിവിഷനിലെ വെട്ടത്തൂർ ക്യാംപിലും കഴുകന്മാരെ കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

കഴുകന്മാർക്ക് കുശാൽ‌; കടുവകൾക്കു നന്ദി
കഴുകൻ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലും 'വൾച്ചർ റസ്റ്ററന്റ്' (കഴുകൻ റസ്റ്ററന്റ്) പദ്ധതി സജീവം. വന്യജീവികളുടെ മൃതദേഹം കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളിലെത്തിക്കുന്ന പദ്ധതിയാണിത്. ഡെക്ലോഫനാക് പോലുള്ള വെറ്ററിനറി മരുന്നുകൾ ഉപയോഗിച്ച കന്നുകാലികളുടെ ജഡങ്ങൾ ഭക്ഷിക്കുന്നതു കഴുകന്മാർക്കു ഭീഷണിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ‘റസ്റ്ററന്റുകൾ’ക്കു തുടക്കമിട്ടത്.

വാഹനമിടിച്ചും വൈദ്യുതാഘാതമേറ്റും കാട്ടാനയും മാനും മറ്റും ചാകുമ്പോൾ കത്തിച്ചു കളയാതെ ശരീരാവശിഷ്ടങ്ങൾ കഴുകന്മാർക്ക് എത്തിച്ചു നൽകുകയാണു ചെയ്യുന്നത്. കടുവയും പുലിയുമെല്ലാം‍ ഉപേക്ഷിക്കുന്ന ഇരജീവികളുടെ ശരീരമാണു കഴുകന്മാരുടെ പ്രധാന ഭക്ഷണം. വയനാട്ടിൽ കടുവകളുടെ എണ്ണം ഏറെയാണെന്നതിനാൽ കഴുകന്മാർക്കു കുശാലാണ്.