വാഹനം തടഞ്ഞു കവർച്ച; പ്രതികൾ അറസ്റ്റിൽ
പുൽപള്ളി ∙ മലയാളി കർഷകരുടെ വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തിയ 4 അംഗ സംഘത്തെ കർണാടക എച്ച്.ഡി.കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു–എച്ച്.ഡി.കോട്ട റൂട്ടിൽ മാതാപുരം കൊളഗാലയിൽ 25ന് രാത്രിയാണ് പുൽപള്ളി സ്വദേശി വിനോദ്, കേണിച്ചിറ സ്വദേശി റഷീദ് എന്നിവരെ കാർ തടഞ്ഞ് 4 അംഗ സംഘം കവർച്ച ചെയ്തത്. എടയാളയിൽ കൃഷിയുള്ള

പുൽപള്ളി ∙ മലയാളി കർഷകരുടെ വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തിയ 4 അംഗ സംഘത്തെ കർണാടക എച്ച്.ഡി.കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു–എച്ച്.ഡി.കോട്ട റൂട്ടിൽ മാതാപുരം കൊളഗാലയിൽ 25ന് രാത്രിയാണ് പുൽപള്ളി സ്വദേശി വിനോദ്, കേണിച്ചിറ സ്വദേശി റഷീദ് എന്നിവരെ കാർ തടഞ്ഞ് 4 അംഗ സംഘം കവർച്ച ചെയ്തത്. എടയാളയിൽ കൃഷിയുള്ള ഇരുവരും മൈസൂരുവിൽ നിന്ന് എച്ച്.ഡി.കോട്ടയിലേക്ക് പോകുമ്പോഴാണ് കവർച്ചയ്ക്കിരയായത്.
വടിയും വാളുമായി കാർ തടഞ്ഞു നിർത്തി അക്രമികൾ പണമാവശ്യപ്പെട്ടു. വാഹനത്തിന്റെ താക്കോലും ഫോണും പിടിച്ചുവാങ്ങി. കീശയിൽനിന്ന് പണം തട്ടിയെടുത്തു. ഓൺലൈനായും പണം കൈപ്പറ്റിയ ശേഷമാണ് വിട്ടയച്ചത്.
പൊലീസിൽ പരാതി നൽകിയതോടെയാണ് കവർച്ചക്കാർ കുടുങ്ങിയത്. പൊലീസ് കർഷകരെ വിളിച്ചുവരുത്തി പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഈ സംഘം നഞ്ചൻഗോഡ് റൂട്ടിൽ ലോറി തടഞ്ഞ് പണമാവശ്യപ്പെടുന്നതിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.