ചാലിഗദ്ദ ∙ പടമല ചാലിഗദ്ദയിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ അജീഷിന് നാട് നിറമിഴികളോടെ യാത്രാമൊഴി നൽകി. അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചതു മുതൽ അണമുറിയാതെ എത്തിയ ജനങ്ങൾക്കു പുറമേ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അജീഷിന്റെ മൃതദേഹം പടമല സെന്റ് അൽഫോൻസാ പള്ളിയിൽ സംസ്കരിച്ചത്. അജീഷിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലിഗദ്ദ ∙ പടമല ചാലിഗദ്ദയിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ അജീഷിന് നാട് നിറമിഴികളോടെ യാത്രാമൊഴി നൽകി. അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചതു മുതൽ അണമുറിയാതെ എത്തിയ ജനങ്ങൾക്കു പുറമേ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അജീഷിന്റെ മൃതദേഹം പടമല സെന്റ് അൽഫോൻസാ പള്ളിയിൽ സംസ്കരിച്ചത്. അജീഷിന്റെ മാതാപിതാക്കളായ ജോസഫും എൽസിയും ഭാര്യ ഷീബയും മക്കളായ അൽനയും അലനും പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാട് താങ്ങാനാകാതെ വിതുമ്പുന്നതു കരളലിയിക്കുന്ന കാഴ്ചയായിരുന്നു. പ്രിയപ്പെട്ടവർ അന്ത്യചുംബനം നൽകിയതോടെ അജീഷിന്റെ മൃതദേഹവുമായി മൂന്നുമണിയോടെ വീട്ടിൽ നിന്നു പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. ജനബാഹുല്യം മൂലം അരമണിക്കൂറിലേറെ എടുത്താണു മൃതദേഹം പള്ളിയിലെത്തിയത്. മാനന്തവാടി ബിഷപ് മാർ. ജോസ് പൊരുന്നേടത്തിന്റെ കാർമികത്വത്തിൽ നടന്ന പ്രാർഥനയിലും ആയിരങ്ങൾ പങ്കുചേർന്നു. 

സർക്കാരിനെയും വനംവകുപ്പിനെയും ബിഷപ് നിശിതമായി വിമർശിച്ചു. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണു തങ്ങൾക്കിഷ്ടമെന്നും ബിഷപ് പറഞ്ഞു. വന്യമൃഗങ്ങൾ പതിവായി ഇറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. വയനാട്ടിലെ വനത്തിൽ മാറിമാറി വന്ന സർക്കാരുകൾ കാടുവെട്ടി വെളുപ്പിച്ചു തേക്കും യൂക്കാലിയും നട്ടു പിടിപ്പിച്ച് കാട് നശിപ്പിച്ചതാണു വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വനത്തിനെ ഓഡിറ്റിന് വിധേയമാക്കുന്നതിനു പുറമേ നാടിനെയും കാടിനെയും വേർതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം. നിലവിൽ പിടികൂടുന്ന കാട്ടാനകളെ കർണാടക വനത്തിൽ വിട്ടാലും അവ തിരികെ ഇവിടേക്കെത്തുന്ന സ്ഥിതിയാണുള്ളത്. വന്യമൃഗങ്ങളുടെ എണ്ണം വർധിച്ച അവസ്ഥയാണിപ്പോൾ. പാശ്ചാത്യ രാജ്യങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണം വർധിക്കുമ്പോൾ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇവിടെ അവയെ പിടികൂടാനുള്ള സംവിധാനം പോലും വനംവകുപ്പിനില്ല. വനംവകുപ്പിന് ഒരു ആത്മാർഥതയും ഇല്ലാത്ത അവസ്ഥയാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഉണ്ടാക്കണമെന്നും ബിഷപ് പറഞ്ഞു.

ADVERTISEMENT

കേരള സിറാമിക്സ് ചെയർമാൻ കെ.ജെ. ദേവസ്യ, വനിത വികസന കോർപ്പറേഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ബിജെപി ജില്ലാ അധ്യക്ഷൻ പി.കെ. മധു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. സഹദേവൻ, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണൻ, എൽസി ജോയി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിശാന്ത്, വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതർ തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാര ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോർജ് തേരകം സഹകാർമികത്വം വഹിച്ചു.