മുള്ളൻകൊല്ലിയിലെ കടുവ ഒടുവിൽ കൂട്ടിലായി; ആശ്വാസത്തോടെ നാട്
പുൽപള്ളി ∙ ഒന്നരമാസമായി മുള്ളൻകൊല്ലിയിലും പരിസരങ്ങളിലും ജനത്തിന് ഭീഷണിയുയർത്തിയ കടുവ ഇന്നലെ കാലത്തു കൂട്ടിലായി. വടാനക്കവലയ്ക്കടുത്ത് സ്വകാര്യ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണു കടുവ കുടുങ്ങിയത്. 7 വയസ്സ് പ്രായം വരുന്ന ആൺകടുവയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു. WWL 127ാം നമ്പറായ കടുവയെ 2020–21ലെ

പുൽപള്ളി ∙ ഒന്നരമാസമായി മുള്ളൻകൊല്ലിയിലും പരിസരങ്ങളിലും ജനത്തിന് ഭീഷണിയുയർത്തിയ കടുവ ഇന്നലെ കാലത്തു കൂട്ടിലായി. വടാനക്കവലയ്ക്കടുത്ത് സ്വകാര്യ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണു കടുവ കുടുങ്ങിയത്. 7 വയസ്സ് പ്രായം വരുന്ന ആൺകടുവയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു. WWL 127ാം നമ്പറായ കടുവയെ 2020–21ലെ കണക്കെടുപ്പിൽ നാഗർഹൊളയിൽ കണ്ടിരുന്നു. അവിടെ നിന്നു വയനാട്ടിലെത്തിയതാകാമെന്നു വനപാലകർ പറയുന്നു.
കൂട്ടിലായ കടുവയെ കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്കു മാറ്റി. വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ കടുവയെ നിരീക്ഷിച്ചു വരുന്നു.ജനുവരി 14ന് ഫൊറോനാപള്ളി പെരുന്നാൾ കഴിഞ്ഞു മടങ്ങിയവർക്കു മുന്നിലാണ് ഈ കടുവ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കടുവ പുൽപള്ളി പഞ്ചായത്തിലെ താന്നിത്തെരുവിൽ പശുക്കിടാവിനെ പിടിച്ചശേഷം കാളമൂഴി ഭാഗത്ത് റബർത്തോട്ടത്തിൽ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങൾക്കു ശേഷം സുരഭിക്കവലയിലെത്തി പാലമറ്റത്തിൽ സുനിലിന്റെ ആടിനെ കൊന്നു.
നാട്ടുകാരും വനപാലകരും തിരച്ചിൽ നടത്തിയതോടെ അവിടം വിട്ട കടുവ വെട്ടുകാട്ട്കുന്നിലും കുളക്കാട്ടിൽ കവലയിലുമെത്തി. വീണ്ടും സുരഭിക്കവലയിലെത്തിയതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. വനപാലകരെ തടയുന്നതുൾപ്പെടെയുള്ള സമരങ്ങളാരംഭിച്ചതോടെ കടുവയെ മയക്കുവെടി വച്ചു പിടിക്കാൻ അനുമതി ലഭിച്ചു. അതിനു ശേഷം പലവട്ടം വനപാലകരും ആർആർടി സംഘവും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ അമ്പത്താറിൽ കടുവ 3 ദിവസം സാന്നിധ്യമറിയിച്ചു.
വാഴയിൽ ബേബിയുടെ മൂരിയെ കൊന്നു ഭാഗികമായി ഭക്ഷിച്ചു. എന്നാൽ, അതപ വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ മറ്റൊരു കടുവയാകാമെന്നും അതു വനത്തിലേക്ക് മടങ്ങിയെന്നും പറയുന്നു.ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുള്ളൻകൊല്ലിയിലിറങ്ങിയ കടുവ തെക്കനാട്ട് തോമസിന്റെ തൊഴുത്തിൽ നിന്നു പശുക്കിടാവിനെ കൊന്നു. തൊഴുത്തിൽ കെട്ടിയ കിടാവിനെ ദൂരേയ്ക്കു വലിച്ചുകൊണ്ടുപോയി. ടൗൺ പരിസരത്ത് കടുവയെത്തിയതോടെ ജനം വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഇന്നലെ പുലർച്ചെ കടുവ നാലാമത്തെ കൂട്ടിൽ കയറിയതോടെയാണു വനപാലകർക്കും പ്രദേശവാസികൾക്കും ആശ്വാസമായത്. കടുവ കൂട്ടിൽ കയറിയ വിവരം പുറത്തറിയാതെ ബത്തേരിയിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ വനപാലകർ വേഗത്തിലാക്കി. 9.30 മണിയോടെ കടുവാകൂട് കയറ്റിയ ട്രാക്ടർ കുപ്പാടിയിലേക്കു തിരിച്ചു. ഡിഎഫ്ഒ. ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ് എന്നിവരടക്കമുള്ള വനപാലകരും അനുഗമിച്ചു. കടുവയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.