കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ ഹോസ്റ്റലിൽ അതിക്രൂര മർദനത്തിനിരയായതു കോളജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന വിദ്യാർഥിയുടെ മൊഴി പുറത്ത്. ഹോസ്റ്റൽ അസി. വാർഡന്റെ ചുമതലയുണ്ടായിരുന്ന ഡോ.ആർ.കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്നു തോന്നിയെങ്കിലും ആരും റിപ്പോർട്ട് ചെയ്തില്ലെന്നും ആന്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ ഹോസ്റ്റലിൽ അതിക്രൂര മർദനത്തിനിരയായതു കോളജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന വിദ്യാർഥിയുടെ മൊഴി പുറത്ത്. ഹോസ്റ്റൽ അസി. വാർഡന്റെ ചുമതലയുണ്ടായിരുന്ന ഡോ.ആർ.കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്നു തോന്നിയെങ്കിലും ആരും റിപ്പോർട്ട് ചെയ്തില്ലെന്നും ആന്റി റാഗിങ് സ്ക്വാഡിനു പൂക്കോട് വെറ്ററനറി ആൻഡ് ആനിമൽ സയൻസസ് കോളജിലെ 2020 ബാച്ചിലെ വിദ്യാർഥികളിലൊരാൾ നൽകിയ മൊഴിയിൽ പറയുന്നു. 

സിദ്ധാർഥൻ മർദനത്തിനിരയായത് അറിഞ്ഞിരുന്നില്ലെന്നും ഹോസ്റ്റൽ അന്തേവാസികളാരും അറിയിച്ചിരുന്നില്ലെന്നുമാണു കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, വിദ്യാർഥിയുടെ മൊഴി പുറത്തുവന്നതോടെ സിദ്ധാർഥൻ കേസിൽ കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകും. സിദ്ധാർഥൻ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡോ. കാന്തനാഥൻ, കോളജ് ഡീൻ ഡോ. എം.കെ.നാരായണന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ADVERTISEMENT

എന്നാല്‍, ഇവർക്കെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. നേരത്തെ കോളജിലുണ്ടായ 2 റാഗിങ് കേസുകൾ പ്രതികളെ നിയമനടപടിയിൽനിന്നു രക്ഷിച്ചെടുക്കാൻ ഒത്തുതീർപ്പാക്കുകയും ചെയ്തു. പ്രതികൾക്ക് ഇപ്പോഴും കോളജിൽ പിന്തുണയുണ്ടെന്നാണു വിവരം. അടുത്തിടെ ചില വിദ്യാർഥികൾ കൂട്ടത്തോടെ വൈത്തിരി ജയിലിലെത്തി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ചിരുന്നു.

അന്വേഷണ കമ്മിഷന്റെ ആദ്യ യോഗം അടുത്ത ആഴ്ച നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിദ്ധാർഥന്റെ പിതാവ്
തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ പ്രവർത്തനം സംബന്ധിച്ചുള്ള ആദ്യ യോഗം അടുത്തയാഴ്ച ചേരും. അന്വേഷണ കമ്മിഷനായി ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യോഗം നടക്കുക. 

ADVERTISEMENT

നിലവിൽ സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനാണ് എ.ഹരിപ്രസാദ്.   കമ്മിഷന്റെ ആദ്യ സിറ്റിങ് മേയ് ആദ്യവാരം നടക്കും. കുസാറ്റിന്റെ തൃക്കാക്കരയിലെ ഗെസ്റ്റ് ഹൗസാണ് അന്വേഷണ കമ്മിഷന് ഓഫിസായി അനുവദിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം. 

അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചതിനും സിബിഐ അന്വേഷണത്തിനായുള്ള രേഖകൾ സംസ്ഥാന ആഭ്യന്തര വകുപ്പ് വൈകിപ്പിച്ചതിനും എതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ അടുത്തയാഴ്ച ആരംഭിക്കുന്ന നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് പറഞ്ഞു. കുടുംബസമേതമാണ് നിരാഹാരസമരം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT