മാനന്തവാടി ∙ കൃഷിമേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ കൃഷി ഇടങ്ങളിൽ നിന്നു വൻ തോതിൽ മരങ്ങൾ മുറിച്ചു വിൽക്കുന്നതു വ്യാപകമാകുന്നു.കുരുമുളക് കൃഷി നശിച്ചതിനാൽ, താങ്ങുമരങ്ങളായി തോട്ടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ പല കർഷകരും നേരത്തെ തന്നെ കൂട്ടത്തോടെ മുറിച്ചു നീക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ കൃഷിമേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ കൃഷി ഇടങ്ങളിൽ നിന്നു വൻ തോതിൽ മരങ്ങൾ മുറിച്ചു വിൽക്കുന്നതു വ്യാപകമാകുന്നു. കുരുമുളക് കൃഷി നശിച്ചതിനാൽ, താങ്ങുമരങ്ങളായി തോട്ടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ പല കർഷകരും നേരത്തെ തന്നെ കൂട്ടത്തോടെ മുറിച്ചു നീക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ കാപ്പിക്കു വില കൂടി സാഹചര്യത്തിൽ, തരിശ് നിലങ്ങളിൽ ഉണ്ടായിരുന്ന പടു(പാഴ്) മരങ്ങൾ വരെ വെട്ടി നീക്കം ചെയ്തു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിളക്കി കാപ്പി വയ്ക്കാൻ നിലം ഒരുക്കുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നു.സ്കൂൾ തുറക്കാറായതോടെ മക്കളുടെ പഠനാവശ്യങ്ങൾക്കു പണം കണ്ടെത്താൻ പലരും കിട്ടിയ വിലയ്ക്ക് ചെറുമരങ്ങൾ വരെ വിറ്റ് ഒഴിവാക്കുകയാണ്.

പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പേരിൽ ഭാവിയിൽ വലിയ നിയന്ത്രണങ്ങൾ വരുമെന്നും പറമ്പിലെ മരങ്ങൾ മുറിക്കാൻ കഴിയാതെ വരുമെന്നും ഭയന്ന് മരം മുറിച്ചു നീക്കുന്നവരും കുറവല്ല. ചെറുകിട കർഷകരിൽ നിന്നു നാമമാത്രമായ വിലയ്ക്ക് എടുക്കുന്ന മരങ്ങൾ മുറിച്ചു കഷണങ്ങളാക്കി റോഡരികിൽ എത്തിച്ച ശേഷം വലിയ ലോറികളിൽ കയറ്റിയാണു കൊണ്ടുപോകുന്നത്. ഇതര ജില്ലകളിൽ നിന്നുള്ള മരം വ്യാപാരികളും തൊഴിലാളി സംഘങ്ങളും ഇപ്പോൾ സജീവമായി രംഗത്തുണ്ട്. പെരുമ്പാവൂർ അടക്കമുള്ള സ്ഥലങ്ങളിലേക്കാണു മരം മുഖ്യമായും കൊണ്ടുപോകുന്നത്. പ്രതിദിനം ഒട്ടേറെ ലോറികളാണു മരവുമായി ചുരം ഇറങ്ങുന്നത്.

ADVERTISEMENT

പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പേരിൽ ഭാവിയിൽ നിയന്ത്രണങ്ങൾ വരുമെന്നു ഭയന്ന് ചെറിയ വലുപ്പമുള്ള മരങ്ങൾ പോലും വിൽപന നടത്തുന്നത് ഒഴിവാക്കാൻ സർക്കാർ തന്നെ ബോധവൽക്കരണം നടത്തണമെന്നും സ്വകാര്യ സ്ഥലത്തെ മരം മുറിക്കു തടസ്സങ്ങൾ വരില്ലെന്ന് ഉറപ്പ് നൽകണമെന്നും കർഷക സംഘടനാ ഭാരവാഹികൾ ആവശ്യപ്പെടുന്നു. വിദേശ രാജ്യങ്ങളിലേതുപോലെ സ്വന്തം സ്ഥലത്തെ മരം ഇൗടായി സ്വീകരിച്ചു കർഷകർക്ക് വായ്പ നൽകാനും മരം കൃഷിയിടത്തിൽ സംരക്ഷിക്കുന്ന കർഷകർക്കു പ്രതിവർഷം സബ്സിഡി നൽകാനും നടപടി ഉണ്ടാകണമെന്നും പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ മരം മുറി വയനാടിന്റെ കാലാവസ്ഥയ്ക്കു ക്ഷതം ഏൽപ്പിക്കുമെന്ന് ഉറപ്പാണ്. കർഷകരെ വിശ്വാസത്തിലെടുത്തു മരം സംരക്ഷിക്കുന്നതിനു സാമ്പത്തിക സഹായവും പ്രോത്സാഹനവും നൽകി സ്വകാര്യ കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന വൃക്ഷ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ആവശ്യം.