അനധികൃതമായി സൂക്ഷിച്ച 30 ചാക്ക് റേഷനരി പിടികൂടി
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് റേഷൻ അരി ഭക്ഷ്യകമ്മിഷൻ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. 25 കിലോഗ്രാം വീതം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ച നിലയിൽ കണ്ടെത്തിയ റേഷനരി മാനന്തവാടി

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് റേഷൻ അരി ഭക്ഷ്യകമ്മിഷൻ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
25 കിലോഗ്രാം വീതം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ച നിലയിൽ കണ്ടെത്തിയ റേഷനരി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റി.
ക്വാളിറ്റി കൺട്രോളർ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വ്യാപാരിക്ക് എതിരെ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിജയലക്ഷ്മി അറിയിച്ചു. ഫോർട്ടിഫൈഡ് റേഷനരി എങ്ങനെ ഓപ്പൺ മാർക്കറ്റിൽ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫിസറോട് നിർദേശിച്ചു.