ചൂരൽമല∙ ‘ഒരു വാടകവീട് നോക്കണം. പുതിയൊരു വീടുണ്ടാക്കണം. ഇനിയിവിടെ താമസിക്കാൻ കഴിയില്ലല്ലോ..’ ചൂരൽമല വേളക്കാടൻവീട്ടിൽ ഷാജഹാൻ പറയുന്നു. ഉരുൾപൊട്ടലിൽ ചെളികയറിയ വീടിനകത്തുനിന്ന് കിട്ടാവുന്ന സാധനങ്ങളെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാൻ ശ്രമിക്കുകയാണ് വേളക്കോടൻ മുഹമ്മദ്കുട്ടിയുടെ മക്കളായ ഷമീറിനും അനിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂരൽമല∙ ‘ഒരു വാടകവീട് നോക്കണം. പുതിയൊരു വീടുണ്ടാക്കണം. ഇനിയിവിടെ താമസിക്കാൻ കഴിയില്ലല്ലോ..’  ചൂരൽമല വേളക്കാടൻവീട്ടിൽ ഷാജഹാൻ പറയുന്നു. ഉരുൾപൊട്ടലിൽ ചെളികയറിയ വീടിനകത്തുനിന്ന് കിട്ടാവുന്ന സാധനങ്ങളെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാൻ ശ്രമിക്കുകയാണ് വേളക്കോടൻ മുഹമ്മദ്കുട്ടിയുടെ മക്കളായ ഷമീറിനും അനിയൻ ഷാജഹാനും. ബന്ധുക്കളും കൂട്ടുകാരും സഹായത്തിന് ഒപ്പമുണ്ട്. ചൂരൽമല സ്കൂൾ റോഡിൽ പുഴയുടെ ഭാഗത്താണു വീട്. പണ്ട് വീടിനു പിന്നിൽ മറ്റുവീടുകളുണ്ടായിരുന്നു.

ഇപ്പോൾ വീടിനു പിന്നിൽ പുഴയാണ്. ഉരുൾപൊട്ടലിൽ വീടിന്റെ താഴ്ഭാഗത്തേക്കു മണ്ണും ചെളിയും മരത്തടികളും ഒഴുകിക്കയറി. പക്ഷേ, രാത്രി ശബ്ദം കേട്ടയുടനെ വീട്ടിലുള്ളവർ മുകളിലെ മുറിയിലേക്ക് കയറി. ചുറ്റുമുള്ള വീടുകളിലുള്ളവരും രാത്രി ഇരുട്ടത്ത് പലയിടത്ത് പിടിച്ചുപിടിച്ചുവന്ന് ഈ വീടിന്റെ ഒന്നാംനിലയിൽ കയറി. നേരം വെളുത്തപ്പോഴാണ് തങ്ങളുടെയെല്ലാം വീടുകളെ ചെളിയും മണ്ണും പാറക്കല്ലുകളും വിഴുങ്ങിയ ദുരിതക്കാഴ്ച ഷെമീറിനെയും ഷാജഹാനെയും അയൽവാസികളെയും ഞെട്ടിച്ചത്. അതിരാവിലെ തൊട്ടടുത്ത് ചെരുവിൽ സുബ്രഹ്മണ്യന്റെ വീട്ടിലേക്ക് എല്ലാവരും ഒരുമിച്ചു കയറി.

ADVERTISEMENT

ഈ വീട്ടിലേക്കുള്ള വഴിയും പറമ്പിന്റെ ഒരുവശവും ഉരുൾപൊട്ടലിൽ നശിച്ചിരുന്നു. അനേകം പേർ ഈ വീട്ടിൽ അഭയം പ്രാപിച്ചിരുന്നു. ദുരിതാശ്വാസസേനാംഗങ്ങളാണു വീട്ടിലുള്ളവരെ ചൂരൽമലയ്ക്കു പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഷമീറും ഷാജഹാനും ബന്ധുക്കളും കട്ടിൽ, മേശ, വാഷിങ്മെഷിൻ, കസേരകൾ, പെട്ടികൾ, തുണികൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം കെട്ടുകെട്ടാക്കി പുറത്തെത്തിച്ചു. സാധനങ്ങൾ ഒന്നാംനിലയിൽനിന്ന് പുറത്തേക്ക് കെട്ടിയിറക്കുകയായിരുന്നു. 

റോഡരികിൽ ചെളി വറ്റിയ ഭാഗത്ത് ഇവയെല്ലാം ശേഖരിച്ചശേഷം വണ്ടിയിൽകയറ്റി കൊണ്ടുപോവുകയായിരുന്നു.  ഈ മണ്ണിൽ ജനിച്ച്, ഈ മണ്ണിൽ ഒരുമിച്ചു കളിച്ചുവളർന്ന്, ഇന്നലെവരെ ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കുന്ന അയൽവാസികൾ ഇതാ പിരിഞ്ഞുപോവുകയാണ്. ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന മനുഷ്യർ. അവർ ജീവൻതിരികെ ലഭിച്ചതിൽ ആശ്വാസത്തോടെ പുതിയ നാടുതേടി പോവുകയാണ്. പഴയ അയൽക്കാർ ഇനി അയൽക്കാരല്ലാതായി മാറുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT