പോളിങ് ശതമാനം കുത്തനെ കുറഞ്ഞു; കണക്കുകൂട്ടൽ തെറ്റുമോ? കൂട്ടിയും കിഴിച്ചും മുന്നണികൾ
കൽപറ്റ ∙ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതിന്റെ അങ്കലാപ്പിലാണു മുന്നണികൾ. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുമുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണു
കൽപറ്റ ∙ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതിന്റെ അങ്കലാപ്പിലാണു മുന്നണികൾ. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുമുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണു
കൽപറ്റ ∙ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതിന്റെ അങ്കലാപ്പിലാണു മുന്നണികൾ. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുമുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണു
കൽപറ്റ ∙ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതിന്റെ അങ്കലാപ്പിലാണു മുന്നണികൾ. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുമുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണു വയനാട്ടിൽ ഇക്കുറി രേഖപ്പെടുത്തിയത്. മണ്ഡലം രൂപീകരിച്ചശേഷം ആകെ നടന്ന 5 തിരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ എല്ലാത്തവണയും പോളിങ് ശതമാനം കുറഞ്ഞുവരുന്ന പ്രവണതയാണ്. 2009ൽ 74.14 % ആയിരുന്ന പോളിങ് 2014ൽ 73.25 % ആയി കുറഞ്ഞു.
2019ൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ പോളിങ് 80.33 ശതമാനത്തിലേക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ 73.57 ശതമാനമായി കുറഞ്ഞു. ഇക്കുറി പോളിങ് 64.72 ലേക്കു കുത്തനെ താഴ്ന്നതാണു മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്. ആകെ 8.85 ശതമാനത്തിന്റെ കുറവാണ് ഇക്കുറി. 2019ൽ ആകെ 13,57,819 വോട്ടുകളിൽ 10,89,899 വോട്ടുകൾ പോൾ ചെയ്തിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ 14,64,472 വോട്ടുകളുള്ളതിൽ 10,74,623 വോട്ടുകളും ബൂത്തിലെത്തി. ഇത്തവണ അവസാനമായി ലഭിച്ച കണക്കനുസരിച്ച് ആകെയുള്ള 14,71,742 വോട്ടുകളിൽ 9,52,543 വോട്ടുകൾ മാത്രമാണു പോൾ ചെയ്തത്. തപാൽ വോട്ടുകളും ഹോം വോട്ടുകളും കൂടി എണ്ണുമ്പോൾ ചെറിയ വർധന ഉണ്ടാകാമെങ്കിലും പോളിങ് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാകില്ല.
എൽഡിഎഫും യുഡിഎഫും കാടിളക്കി പ്രചാരണം നടത്തിയാലേ രാഷ്ട്രീയവോട്ടുകൾക്കു പുറത്തുള്ള വോട്ടുകൾ ബൂത്തിലെത്തിക്കാനാകൂവെന്നും എന്നാൽ, ഉപതിരഞ്ഞെടുപ്പുകാലം അതിൽനിന്നു വ്യത്യസ്തമായിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോയപ്പോൾ എൽഡിഎഫും എൻഡിഎയും കഴിവിനൊത്ത പ്രചാരണം നടത്തിയില്ലെന്നാണ് ഈ അഭിപ്രായമുയർത്തുന്നവരുടെ വാദം. ഏകപക്ഷീയമായ മത്സരമാണു നടക്കുന്നതെന്ന പ്രതീതി വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് അവരുടെ സംശയം. എൽഡിഎഫ് വോട്ടുകളാണു ബൂത്തിലെത്താതെ പോയതെന്ന് യുഡിഎഫും തങ്ങളുടെ വോട്ടുകൾ കൃത്യമായി പെട്ടിയിലായിട്ടുണ്ടെന്ന് എൽഡിഎഫും പറയുന്നു. വന്യമൃഗശല്യം രൂക്ഷമായ പല സ്ഥലങ്ങളിലും വോട്ട് ബഹിഷ്കരണ ആഹ്വാനം ഇക്കുറി ശക്തമായിരുന്നു. യുഡിഎഫ് കേന്ദ്രങ്ങളിൽ ഇത്തരത്തിൽ പല വോട്ടുകളും പോൾ ചെയ്യപ്പെടാതെ പോയിട്ടുണ്ട്.
യുഡിഎഫ്
കഴിഞ്ഞ രണ്ടുതവണ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴുമുണ്ടാകാതിരുന്ന കെട്ടുറപ്പോടെയും ചിട്ടയോടെയുമാണ് ഇക്കുറി യുഡിഎഫ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പണത്തിനായി മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രമുഖ നേതാക്കളും രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരുമെല്ലാമെത്തിയ വൻ റാലിയാണ് വയനാട്ടിൽ നടത്തിയത്. നിയോജകമണ്ഡലങ്ങളിൽ എംപിമാർക്കു നേരിട്ടു ചുമതല നൽകി. ബൂത്ത് തല കുടുംബസംഗമങ്ങളിൽവരെ എഐസിസി നേതാക്കൾ നേരിട്ടു പങ്കെടുത്തു. ചിട്ടയായ സ്ക്വാഡ് പ്രവർത്തനങ്ങളും നടന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലേക്കാൾ ഫണ്ടും എത്തിയതായി പ്രവർത്തകർ പറയുന്നു. പത്രിക നൽകിയശേഷം ഒരുതവണ കൂടി മാത്രമേ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പ് കാലത്തും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നുള്ളൂ. എന്നാൽ, ഉപതിരഞ്ഞെടുപ്പായതിനാൽ പ്രിയങ്കയ്ക്കു മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി. പത്രിക സമർപ്പണത്തിനു ശേഷം ഡൽഹിയിലേക്കു പോയി മടങ്ങിവന്ന പ്രിയങ്ക 3 ദിവസം തുടർച്ചയായി മണ്ഡലത്തിൽ ചെലവഴിച്ചു.
പിന്നീട് രണ്ടു തവണ കൂടിയെത്തി. കലാശക്കൊട്ടിലും പോളിങ് യുഡിഎഫ് സ്ഥാനാർഥിയുടെ സാന്നിധ്യമുണ്ടായിരുന്നു. കർണാടകയിൽ ജോലിക്കും വിദ്യാഭ്യാസാവശ്യത്തിനും പോയ വോട്ടർമാരെ നാട്ടിലെത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണു കോൺഗ്രസ് നടത്തിയത്. പോളിങ് കുറഞ്ഞതു പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ തടസ്സമാകുമോയെന്ന ചോദ്യമാണ് യുഡിഎഫ് ക്യാംപിൽ ഉയരുന്നത്. എന്നാൽ, ബൂത്തിലെത്താതെ പോയത് എൽഡിഎഫ്, എൻഡിഎ വോട്ടുകളാണെന്നും ഭൂരിപക്ഷത്തിൽ ആശങ്കയില്ലെന്നും യുഡിഎഫ് നേതാക്കൾ വാദിക്കുന്നു. പലയിടത്തും എൽഡിഎഫിനും എൻഡിഎയ്ക്കും ബൂത്തിലിരിക്കാൻ പോലും ആളുകളുണ്ടായില്ല. സിപിഎം പാർട്ടി കോട്ടകളിൽപ്പോലും വോട്ട് കുറഞ്ഞിട്ടുണ്ടെന്നും അതേസമയം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടുകൾ പെട്ടിയിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
എൽഡിഎഫ്
നേരത്തെ സ്ഥാനാർഥിയെ തീരുമാനിച്ച് കൃത്യമായ സംഘടനാസംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതാണ് വയനാട് മണ്ഡലത്തിലും ഇടതുമുന്നണിയുടെ രീതി. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഈ ശീലം ഇടതുമുന്നണി കൈയൊഴിഞ്ഞോയെന്ന ചോദ്യമുയർത്തുന്നതായിരുന്നു പ്രചാരണപരിപാടികളുടെ സംഘാടനം. പലയിടത്തും സ്ഥാനാർഥിപര്യടനം പോലും വെട്ടിക്കുറച്ചുവെന്നാണ് അണികളുടെ പരിഭവം. പഞ്ചായത്ത് കേന്ദ്രങ്ങളിലും താലൂക്ക് അടിസ്ഥാനത്തിലും കലാശക്കൊട്ട് നടത്തിയിരുന്നെങ്കിലും ഇക്കുറി ബത്തേരിയിൽ എൽഡിഎഫ് കലാശക്കൊട്ടിനിറങ്ങിയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത റാലിയിൽ വൻ ജനക്കൂട്ടത്തെ അണിനിരത്തിയതാണ് എൽഡിഎഫിന്റെ പ്രധാന പരിപാടികളിലൊന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രിമാരുടെ വൻപട വയനാട്ടിലെത്തിയിരുന്നെങ്കിലും ഇക്കുറി അതൊന്നുമുണ്ടായില്ല. പോഷകസംഘടനാ സ്ക്വാഡുകളും സജീവമായില്ല. സിപിഎം പ്രവർത്തകർ പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതും പ്രചാരണത്തിന്റെ പകിട്ടുകുറച്ചുവെന്ന വിമർശനം എൽഡിഎഫിൽത്തന്നെയുണ്ട്. എന്നാൽ, വയനാട്ടിൽ അടിച്ചേൽപിച്ച തിരഞ്ഞെടുപ്പായതിനാലാണ് ആളുകൾ ബൂത്തിലെത്താതിരുന്നതെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.
വയനാട്ടിൽ വന്ന് രാഷ്ട്രീയം പറയുന്നതിനു പകരം ഉത്തരേന്ത്യൻ മോഡലിൽ കുടുംബസ്നേഹം വിളമ്പിയത് നാട്ടുകാരിൽ എതിർപ്പുണ്ടാക്കി. വയനാട്ടിൽനിന്നു വിജയിച്ചുപോയാലും ഇവിടെയുള്ളവർക്ക് എംപിയുടെ സേവനം എപ്പോഴുമുണ്ടാകില്ലെന്ന തോന്നലും വോട്ടർമാരെ ബൂത്തിൽനിന്ന് അകറ്റിയതായി എൽഡിഎഫ് നേതാക്കൾ പറയുന്നു. അടിച്ചേൽപിച്ച തിരഞ്ഞെടുപ്പാണെന്നുള്ള തങ്ങളുടെ പ്രചാരണം ജനങ്ങൾ വിശ്വസിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയയും പ്രിയങ്ക ഗാന്ധിയെയും ഇഷ്ടമുള്ള നിഷ്പക്ഷമതികളും പൊതുവേ യുഡിഎഫിനു വോട്ട് ചെയ്യുന്ന ശീലമുള്ളവരും അതിനാൽ ഇക്കുറി ബൂത്തിലെത്തിയില്ലെന്നാണ് എൽഡിഎഫ് പറയുന്നത്.
എൻഡിഎ
വയനാട് മണ്ഡലം രൂപകരിച്ചശേഷം എൻഡിഎ സ്ഥാനാർഥി ഏറ്റവുമധികം വോട്ടുകൾ നേടിയത് 2024ലെ ലോക്സഭാ പൊതുതിരഞ്ഞെടുപ്പിലാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 1.41 ലക്ഷം വോട്ടുകൾ നേടി. ഇക്കുറി പ്രചാരണരംഗത്ത് കഴിഞ്ഞതവണത്തെ കൊഴുപ്പ് പ്രകടമായിരുന്നില്ല. ബിജെപിയുടെ ദേശീയനേതാക്കൾ കൂടുതലായി എത്തുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. പലപ്പോഴും പ്രചാരണം ആദിവാസി ഊരുകളും ബിഷപ്സ് ഹൗസുകളിലുമായി കേന്ദ്രീകരിച്ചുവെന്ന വിമർശനം എൻഡിഎ ക്യാംപിലുമുണ്ട്.
എന്നാൽ, അത്തരം പ്രചാരണത്തിൽ കഴമ്പില്ലെന്ന് ഫലപ്രഖ്യാപനദിവസം തെളി്യുമെന്നും തങ്ങളുടെ കേഡർ വോട്ടുകൾ ഉറപ്പായും പോൾ ചെയ്തിട്ടുണ്ടെന്നും ഇതുവരെ ബിജെപിക്കു വോട്ട് ചെയ്യാതിരുന്നവരുടെ വോട്ടുകൾ ഇക്കുറി കൂടുതലായി ലഭിക്കുമെന്നും എൻഡിഎ നേതാക്കൾ പറയുന്നു. പ്രിയങ്ക ഗാന്ധിയിലൂടെ യുഡിഎഫ് കുടുംബാധിപത്യത്തിന് ഊന്നൽ നൽകിയെന്ന തോന്നലാണ് വോട്ടർമാരെ ബൂത്തിൽനിന്ന് അകറ്റിയത്. എൽഡിഎഫ് പ്രചാരണവും നാമമാത്രമായി. ഇതെല്ലാം തങ്ങളെ തുണച്ചുവെന്നാണ് എൻഡിഎ നേതാക്കളുടെ അവകാശവാദം.