മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കീഴടങ്ങാനൊരുങ്ങിയിരുന്നതായി സൂചന
കൽപറ്റ ∙ കർണാടകയിലെ ഉഡുപ്പി സീതാമ്പലു വനമേഖലയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡ പൊലീസിൽ കീഴടങ്ങാനൊരുങ്ങിയിരുന്നുവെന്നു സൂചന.ഇടയ്ക്ക് സംഘടനാ നടപടി നേരിട്ടതു മൂലം വിക്രം ഗൗഡയ്ക്കും ഗറിലാ സേനാംഗങ്ങൾക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആർമി കമാൻഡർ പദവിയിൽനിന്ന് ദളം കമാൻഡറായാണ് വിക്രം ഗൗഡയെ

കൽപറ്റ ∙ കർണാടകയിലെ ഉഡുപ്പി സീതാമ്പലു വനമേഖലയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡ പൊലീസിൽ കീഴടങ്ങാനൊരുങ്ങിയിരുന്നുവെന്നു സൂചന. ഇടയ്ക്ക് സംഘടനാ നടപടി നേരിട്ടതു മൂലം വിക്രം ഗൗഡയ്ക്കും ഗറിലാ സേനാംഗങ്ങൾക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആർമി കമാൻഡർ പദവിയിൽനിന്ന് ദളം കമാൻഡറായാണ് വിക്രം ഗൗഡയെ തരംതാഴ്ത്തിയത്.
എന്നാൽ, കർണാട കുദ്രേമുഖ് വനമേഖലയിൽ സമീപവാസികളുടെ പിന്തുണ കൂടി കിട്ടിയതോടെ വീണ്ടും സജീവമാകുകയായിരുന്നു. പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന സജ്ഞയ് ദീപക് റാവു പിടിയിലായതോടെയാണ് മാവോയിസ്റ്റ് കേഡർമാർക്കിടയിലെ ആശയസമരം കടുത്തത്.
വിവരങ്ങൾ എളുപ്പത്തിൽ മാവോയിസ്റ്റ് വിരുദ്ധ സേനയ്ക്കു ചോരുന്നതും കേഡർമാർക്കിടയിലെ ഭിന്നതയും കാരണം കർണാടക സഖാക്കൾ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ കർണാടക ചിക്കമംഗളൂരുവിലെ കുദ്രേമുഖ് ദേശീയോദ്യാനം കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങി. കുദ്രേമുഖിനോടു ചേർന്ന് ഇവരുടെ ബന്ധുക്കൾ ഏറെയുള്ളതിനാലും അനുഭാവിവൃന്ദം സജീവമായിരുന്നതിനാലും സുരക്ഷിതതാവളമെന്ന വിശ്വാസത്തിലായിരുന്നു മാവോയിസ്റ്റുകൾ. എന്നാൽ, ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്തതിൽനിന്നാണ് വിക്രം ഗൗഡ സംഘത്തിന്റെ ഒളിയിടം കൃത്യമായി പൊലീസ് അറിഞ്ഞത്.
സാധനങ്ങൾ കൈമാറാനെത്തിയ കുറിയറെ പൊലീസ് പിടികൂടി. കുറിയർ ഉപയോഗിച്ച ''രമേശും ലാലും'' എന്ന രഹസ്യ കോഡും പൊലീസിനു ചോർന്നു കിട്ടിയിരുന്നു. മാവോയിസ്റ്റുകൾക്ക് ആദ്യകാലത്തു കിട്ടിയ പ്രാദേശിക പിന്തുണ പിന്നീടു കുറഞ്ഞതാണ് രഹസ്യകോഡ് വരെ ചോരാൻ കാരണമെന്ന് പൊലീസ് പറയുന്നു. ഉഡുപ്പി ജില്ലക്കാരനായ വിക്രം ഗൗഡ പശ്ചിമഘട്ടത്തിൽ രണ്ടര പതിറ്റാണ്ടായി ഒളിപ്പോർ നയിക്കുന്നു.
മലേക്കുടിയ ഗോത്രവിഭാഗത്തിൽപെട്ട വിക്രം ഗൗഡയ്ക്ക് വനമേഖല എളുപ്പത്തിൽ വഴങ്ങി.നാലാം ക്ലാസു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. 2000ൽ ഗറിലാസേനയിൽ ചേർന്നതായാണ് പൊലീസ് പറയുന്നത്. കർണാടകയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയതുൾപെടെ 64 കേസുകളും കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 50 കേസുകളും വിക്രം ഗൗഡയ്ക്കെതിരെയുണ്ട്. കേരളത്തിൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് കേഡർ സാവിത്രിയാണു ഭാര്യ.