പനമരം ∙ ഇലകൊഴിച്ചിലും ചീക്ക് രോഗവും വ്യാപകം റബർ കർഷകരുടെ പ്രതീക്ഷയുടെ അവസാന ഇലയും കൊഴിയുന്നു. തുടർച്ചയായി നീണ്ടുനിന്ന മഴയും ഈർപ്പമുള്ള സാഹചര്യങ്ങളുമാണ് ഇലകൊഴിച്ചിലിനും മറ്റും കാരണം. റബർ ഷീറ്റിന് ഉൾപ്പെടെ വില കൂടുന്ന സാഹചര്യത്തിൽ ചീക്കും, ഇലകൊഴിച്ചിൽ രോഗവും റബർ ഉൽപാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ ഇലകൊഴിച്ചിലും ചീക്ക് രോഗവും വ്യാപകം റബർ കർഷകരുടെ പ്രതീക്ഷയുടെ അവസാന ഇലയും കൊഴിയുന്നു. തുടർച്ചയായി നീണ്ടുനിന്ന മഴയും ഈർപ്പമുള്ള സാഹചര്യങ്ങളുമാണ് ഇലകൊഴിച്ചിലിനും മറ്റും കാരണം. റബർ ഷീറ്റിന് ഉൾപ്പെടെ വില കൂടുന്ന സാഹചര്യത്തിൽ ചീക്കും, ഇലകൊഴിച്ചിൽ രോഗവും റബർ ഉൽപാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാൽ കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. ജില്ലയുടെ പല ഭാഗത്തും ടാപ്പിങ് മരങ്ങളടക്കം ഒരു വർഷം പ്രായമായ തൈകളുടെ വരെ ഇലകളെല്ലാം കൊഴിഞ്ഞു വീഴുന്ന അവസ്ഥയാണ്. മഴയ്ക്ക് ചെറിയ ശമനമുണ്ടായി ദിവസങ്ങൾക്കുള്ളിലാണു പല തോട്ടങ്ങളിലും റബറിന്റെ ഇലകൾ മുഴുവനായി തണ്ടടക്കം കൊഴിഞ്ഞു വീഴുന്നത്.

ഉൽപാദനശേഷി കൂടുതലുള്ള റബർ ഇനങ്ങളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. എന്നാൽ റബറിന് ഇപ്പോൾ ഉണ്ടാകുന്ന ഇലകൊഴിച്ചിൽ രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് റബർ ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നത്. റബറിന്റെ ഇല കൊഴിച്ചിലിനു കാരണം കുമിൾ ആണെന്നും അന്തരീക്ഷത്തിലെ ഈർപ്പം 90 ശതമാനത്തിൽ അധികമായി ഒരാഴ്ച തുടർച്ചയായി നിൽക്കുമ്പോഴാണ് രോഗം മറ്റ് ചെടികളിലേക്ക് വ്യാപിക്കുന്നതെന്നും പറയുന്നു. ഒരു മരത്തിൽ രോഗം പിടിച്ചാൽ ഈ കുമിൾ അവിടെ വച്ച് പെരുകുകയും അടുത്ത മരങ്ങളിലേക്കും വ്യാപിക്കുകയുമാണ് പതിവ്.

ADVERTISEMENT

ഇലത്തണ്ടിൽ കയറിക്കൂടിയ കുമിൾ ആ ഭാഗം നശിപ്പിക്കുകയും തുടർന്ന് ഇല ചൂടുവെള്ളം ഒഴിച്ചതു പോലെ കരിയുകയും പിന്നീട് കൊഴിയുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ച മരങ്ങളിൽ പലതിനും ഉൽപാദനം നിലച്ച അവസ്ഥയാണ്.2007 മുതലാണ് ജില്ലയിൽ റബറിന് കുമിൾ രോഗം കണ്ടുതുടങ്ങിയത്. കോർട്ടീസിയും സാൽമോണിക്കൊളർ എന്നയിനം കുമിളാണു റബർ മരത്തിലെ ചീക്ക് രോഗത്തിന് കാരണം. രണ്ടുമുതൽ 10 വർഷംവരെ പ്രായമുള്ള മരങ്ങളെയാണു രോഗം ബാധിക്കുന്നത്. റബർ മരങ്ങളുടെ കവരകളിലാണിത് കാണുന്നത്. രോഗം പിടിപെട്ട ഭാഗം പൂപ്പൽ ബാധിച്ച് പിങ്ക് നിറത്തിലോ വെള്ളനിറത്തിലോ ആയതിനു ശേഷം റബർ കറ പൊട്ടിയൊഴുകും. പിന്നീട് ഈഭാഗം അഴുകി ഉണക്കു ബാധിച്ചു തുടങ്ങും.