വയനാട്ടുകാരുടെ മനസ്സിൽ ലഡു പൊട്ടിയ ദിവസം; വയനാട്ടിലെത്തി പൂജാ ബംപർ എടുക്കാൻ ഭാഗ്യാന്വേഷികൾ
കൽപറ്റ ∙ഓണം ബംപർ അടിച്ചതു വയനാട്ടിലെ ഏജൻസി വഴി വിറ്റ ടിക്കറ്റിനാണെന്ന വാർത്ത പരന്നതോടെ ഭാഗ്യവാനെത്തേടി നാടാകെ അന്വേഷണം. സിസി സ്വദേശിയായ ഇലവന്തുക്കൽ ജനീഷ് സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞതോടെ ജനീഷിന്റെ ഏജൻസിയിൽ ആളുകൾ തടിച്ചുകൂടി. പനമരം ടൗണിൽ മധുരവിതരണവും സന്തോഷം

കൽപറ്റ ∙ഓണം ബംപർ അടിച്ചതു വയനാട്ടിലെ ഏജൻസി വഴി വിറ്റ ടിക്കറ്റിനാണെന്ന വാർത്ത പരന്നതോടെ ഭാഗ്യവാനെത്തേടി നാടാകെ അന്വേഷണം. സിസി സ്വദേശിയായ ഇലവന്തുക്കൽ ജനീഷ് സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞതോടെ ജനീഷിന്റെ ഏജൻസിയിൽ ആളുകൾ തടിച്ചുകൂടി. പനമരം ടൗണിൽ മധുരവിതരണവും സന്തോഷം പങ്കുവയ്ക്കലും നടന്നു. ജനീഷിന് അഭിനന്ദനപ്രവാഹമായി ഒട്ടേറെ ഫോൺ കോളുകളുമെത്തിയതോടെ എങ്ങും ഉത്സവപ്രതീതി. ലോട്ടറി വിൽപനക്കാരനായിരുന്ന എ.എം. ജിനീഷ് 2009 മുതലാണു പനമരത്ത് ലോട്ടറി മൊത്തവ്യാപാര സ്ഥാപനം തുടങ്ങുന്നത്. ബത്തേരിയിലെ എൻജിആർ ഏജൻസീസിലൂടെയാണു ടിക്കറ്റ് വിറ്റതെന്നു ജിനീഷ് പറഞ്ഞതോടെ അന്വേഷണം ബത്തേരിയിലേക്കു നീണ്ടു.
മാധ്യമപ്പട ഒന്നടങ്കം ബത്തേരിയിലെ ഏജൻസിയിലെത്തി. മധുരവിതരണവും ആഹ്ലാദപ്രകടനവും ബത്തേരിയിലും നടന്നു. ഇവിടെനിന്നു ബംപർ ടിക്കറ്റ് വാങ്ങിയവരെല്ലാം പലകുറിയാണ് ടിക്കറ്റ് നമ്പർ ഒത്തുനോക്കിയത്. വയനാട്ടിനു പുറത്തുള്ള സുഹൃത്തുക്കളിൽനിന്ന് ബംപർ അടിച്ചോയെന്നുള്ള അന്വേഷണവുമായി ഒട്ടേറെ ഫോൺ കോളുകളാണ് ബത്തേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്കും എത്തിയത്.
ടിക്കറ്റ് വിറ്റത് വയനാട്ടിൽനിന്നാണെങ്കിലും ഭാഗ്യവാൻ വയനാട്ടുകാരനാകുമോയെന്നാണ് ഇനിയറിയാനുള്ളത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവർ വ്യാപകമായി ബത്തേരിയിലും കൽപറ്റയിലും പനമരത്തുമെല്ലാമെത്തി ബംപർ ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തരത്തിൽ ആരെങ്കിലുമാണു ഭാഗ്യവാനെങ്കിൽ പുറത്തറിയണമെന്നില്ലെന്ന് ലോട്ടറി വ്യാപാരികൾ പറയുന്നു. വയനാട്ടിലെത്തിയ വിനോദസഞ്ചാരികളിലാരെങ്കിലും വാങ്ങിയ ടിക്കറ്റിനു ബംപർ അടിക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.
നേരത്തെ പലതവണ ഒന്നാം സമ്മാനം അടിച്ചിട്ടുണ്ടെങ്കിലും വയനാട്ടിൽ ആദ്യമായാണ് തിരുവോണം ബംപർ അടിക്കുന്നതെന്നു വ്യാപാരികൾ പറഞ്ഞു. ഇക്കുറി ബംപർ അടിച്ചതിനാൽ അടുത്ത പൂജാ ബംപർ വിൽപന വയനാട്ടിൽ പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണവർ. മറ്റു ജില്ലക്കാരായാ ഭാഗ്യാന്വേഷികളിൽ ചിലർ വയനാട്ടിലെത്തി പൂജാം ബംപർ എടുക്കാൻ ഇപ്പോൾത്തന്നെ തീരുമാനിച്ചിട്ടുണ്ട്.