പേരിയചുരം റോഡ്: പ്രക്ഷോഭവുമായി ആക്‌ഷൻ കമ്മിറ്റി
മാനന്തവാടി ∙ പേരിയ ചുരം റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. നാളെ രാവിലെ 9.30 മുതൽ ബോയ്സ് ടൗണിൽ വഴി തടയൽ സമരം നടത്തും. പ്രതിഷേധ സൂചകമായി ഇന്ന് മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ കാട് നാട്ടുകാർ വെട്ടിത്തെളിക്കും. ജൂലൈ 30നാണ് പേരിയ ചുരം റോഡിൽ വിള്ളൽ

മാനന്തവാടി ∙ പേരിയ ചുരം റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. നാളെ രാവിലെ 9.30 മുതൽ ബോയ്സ് ടൗണിൽ വഴി തടയൽ സമരം നടത്തും. പ്രതിഷേധ സൂചകമായി ഇന്ന് മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ കാട് നാട്ടുകാർ വെട്ടിത്തെളിക്കും.ജൂലൈ 30നാണ് പേരിയ ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കണ്ണൂർ കലക്ടർ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപ സമിതിക്ക് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് ബദൽ സംവിധാനം പോലും ഒരുക്കാതെ റോഡ് കുഴിച്ച് നിർമാണ പ്രവർത്തനം ആരംഭിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി 11 മീറ്ററോളം ആഴത്തിൽ റോഡ് കുഴിച്ചാണ് ജോലികൾ ആരംഭിച്ചത്. മന്ദഗതിയിലുള്ള റോഡ് പണി വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. ജോലികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി. അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം ഇപ്പോൾ കാൽനട യാത്ര പോലും സാധ്യമല്ല.പേരിയയിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നത്.
ഇന്നലെ പേരിയ ടൗണിൽ സമര പ്രഖ്യാപന ജാഥ നടത്തി. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്നും കർമസമിതി അധ്യക്ഷ എൽസി ജോയി, കൺവീനർ സി.ടി. പ്രേംജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൽമ മോയി, ബാബു ഷജിൽ കുമാർ, ടി.കെ.അയ്യപ്പൻ, എ.ജെ.ജയിംസ്, അഷ്റഫ് അമ്പിലാദി, കെ.സി.നാസർ എന്നിവർ അറിയിച്ചു.
പേരിയ ചുരം റോഡ്;വ്യാപാരികളുമായി ചർച്ച നടത്തി
ചുരം റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റ് ഭാരവാഹികളുമായി പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ചർച്ച നടത്തി. റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുന്ന കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കൾ ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ജനപ്രതിനിധികളായ മീനാക്ഷി രാമൻ, എം.ജി.ബിജു, ലൈജി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റ് പ്രസിഡന്റ് ജോയി തെങ്ങുംതോട്ടം, സെക്രട്ടറി നിസാമുദ്ദീൻ, ട്രഷറർ വി.കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.