പ്രിയങ്കയുടെ വരവ് ലക്ഷങ്ങളെ ആവേശത്തിലാക്കി: സുധാകരൻ
ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടേത് ലക്ഷങ്ങൾക്ക് ആവേശം പകരുന്ന വരവാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബത്തേരിയിൽ നിയോജക മണ്ഡലം തല യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ ഈ നിമിഷം മുതൽ ആരംഭിക്കണം. ഏറ്റവും അനൂകൂല

ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടേത് ലക്ഷങ്ങൾക്ക് ആവേശം പകരുന്ന വരവാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബത്തേരിയിൽ നിയോജക മണ്ഡലം തല യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ ഈ നിമിഷം മുതൽ ആരംഭിക്കണം. ഏറ്റവും അനൂകൂല രാഷ്ട്രീയ കാലാവസ്ഥയാണിപ്പോൾ. ജനങ്ങളുടെ ഏക പ്രതീക്ഷ ഇപ്പോൾ യുഡിഎഫിലാണ്.പിണറായി വിജയന്റെ മണ്ഡലമുൾപ്പെടുന്ന കണ്ണൂരിൽ എനിക്ക് ജനങ്ങൾ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് തന്നത്.സിപിഎം പ്രവർത്തകർ വോട്ടു ചെയ്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. 8 വർഷം ഭരിച്ച പിണറായിയോടുള്ള എതിർപ്പാണ് സിപിഎം വോട്ടുകൾ എന്നിലേക്കെത്തിച്ചത്. ഒരു സിപിഎമ്മുകാരനോടും ഞാൻ വോട്ട് ചോദിച്ച് പോയിട്ടില്ല.
പിണറായി വിജയനും കെ.സുരേന്ദ്രനും തങ്ങൾക്കെതിരെയുള്ള കേസുകളിൽ നിന്ന് തലയൂരാൻ പരസ്പരം ബന്ധം പുലർത്തുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിത ഇടപെടലുകളുടെ അടിസ്ഥാനവും അതാണ്. എന്നാൽ കോൺഗ്രസിന് ജനങ്ങളോടാണ് ബന്ധവും കടപ്പാടും.24 മണിക്കൂറും പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചിരുന്ന സരിനെ സ്ഥാനാർഥിയാക്കാൻ നാണമില്ലേ സിപിഎമ്മിന്– സുധാകരൻ പറഞ്ഞു.
ഡി.പി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ പി.കെ. ബഷീർ, ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, എൻ.ഷംസുദ്ദീൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, പി.കെ. ജയലക്ഷ്മി, ടി.മുഹമ്മദ്, എം.ലിജു, എം.സി. സെബാസ്റ്റ്യൻ, പി.ടി. ഗോപാലക്കുറുപ്പ്, എൻ.എം. വിജയൻ. കെ.ഇ.വിനയൻ, മാടക്കര അബ്ദുല്ല, ബൈജു ഐസക്, ജോസഫ് കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.