ദുരന്തങ്ങളെ സർക്കാർ പണം സമാഹരിക്കാനുള്ള അവസരമാക്കുന്നു: കുമ്മനം
കൽപറ്റ ∙ പ്രകൃതി ദുരന്തം ഉണ്ടാവുമ്പോൾ സംസ്ഥാന സർക്കാർ ആനന്ദം കൊള്ളുകയാണെന്നും ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സർക്കാർ മാറ്റുകയാണെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു

കൽപറ്റ ∙ പ്രകൃതി ദുരന്തം ഉണ്ടാവുമ്പോൾ സംസ്ഥാന സർക്കാർ ആനന്ദം കൊള്ളുകയാണെന്നും ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സർക്കാർ മാറ്റുകയാണെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല ദുരന്തമേഖലകളിൽ ഇതുവരെയായിട്ടും മതിയായ ആശ്വാസ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദുരിത മേഖലയിൽ ഇതുവരെ ചെലവഴിച്ച പണത്തിന്റെ കണക്കുകൾ പുറത്തുവിടാൻ സംസ്‌ഥാന സർക്കാർ തയാറാകണം. ദുരന്തത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ ഇരു മുന്നണികളും നുണ പ്രചാരണങ്ങൾ നടത്തുകയാണ്. കേന്ദ്ര സർക്കാർ ചൂരൽമലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പോലും സംസ്ഥാന സർക്കാർ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വയനാടിനെ അറിയാത്ത പ്രിയങ്ക ഗാന്ധിക്ക് വയനാടിനായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പിൽ സ്വന്തം കൊടി പോലും ഉയർത്താൻ സാധിക്കാത്ത തരത്തിലാണ് മുസ്‌ലിം ലീഗെന്നും അദ്ദേഹം ആരോപിച്ചു. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, പ്രകാശ് ബാബു, ഉത്തര മേഖലാ അധ്യക്ഷൻ ടി.പി.ജയചന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ തുടങ്ങിയവർ പങ്കെടുത്തു.