കൂട് റെഡി; കടുവ വന്ന് കയറിയാൽ മതി: സ്ഥലത്ത് സർവസജ്ജരായി വനപാലക സംഘം
ആനപ്പാറ ∙ മേഖലയിൽ ഭീതി പരത്തുന്ന കടുവക്കുടംബത്തെ പിടികൂടാനായി മൈസൂരുവിൽ നിന്നെത്തിച്ച വലിയ കൂട് സ്ഥാപിച്ചു. 32 അടി നീളവും 10 അടി ഉയരവുമുള്ള കൂറ്റൻ കൂടാണു, കഴിഞ്ഞദിവസം കടുവ പശുവിനെ കൊന്ന എസ്റ്റേറ്റ് ബംഗ്ലാവിനോടു ചേർന്ന സ്ഥലത്ത് സ്ഥാപിച്ചത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്റെ നേതൃത്വത്തിൽ ഇന്നലെ

ആനപ്പാറ ∙ മേഖലയിൽ ഭീതി പരത്തുന്ന കടുവക്കുടംബത്തെ പിടികൂടാനായി മൈസൂരുവിൽ നിന്നെത്തിച്ച വലിയ കൂട് സ്ഥാപിച്ചു. 32 അടി നീളവും 10 അടി ഉയരവുമുള്ള കൂറ്റൻ കൂടാണു, കഴിഞ്ഞദിവസം കടുവ പശുവിനെ കൊന്ന എസ്റ്റേറ്റ് ബംഗ്ലാവിനോടു ചേർന്ന സ്ഥലത്ത് സ്ഥാപിച്ചത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നാണു വനംവകുപ്പിന്റെ ലോറിയിൽ കൂട് ആനപ്പാറയിലെത്തിച്ചത്. കൂറ്റൻ കൂടായതിനാൽ രാത്രി ഏഴരയോടെയാണു കൂട് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായത്. കടുവകളെ ആകർഷിക്കാനായി, കഴിഞ്ഞദിവസം കടുവ കൊന്ന പശുവിന്റെ ജഡം കൂടിന്റെ ഒരുഭാഗത്തു സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തു വനപാലക സംഘം സർവസജ്ജരായി ക്യാംപ് ചെയ്യുന്നുണ്ട്.
കടുവാപ്പേടി ഒരാഴ്ച കഴിഞ്ഞു
കഴിഞ്ഞ 20നാണ് ആനപ്പാറയെ ആശങ്കയിലാക്കി 3 കടുവകളും തള്ളക്കടുവയുമെത്തിയത്. കഴിഞ്ഞ 21ന് രാവിലെയോടെ ആനപ്പാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം 3 പശുക്കളുടെ ജഡം കണ്ടെത്തിയിരുന്നു. പിന്നാലെ, പശുക്കളെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ചുണ്ടേൽ ആനപ്പാറ വാരിയത്ത് പറമ്പിൽ നൗഫലിന്റെ 3 പശുക്കളെയാണ് കടുവ കൊന്നത്. ഇതിൽ ഒരു പശുവിനെ പാതിഭക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് ഇതിനു സമീപത്തായി ക്യാമറകൾ സ്ഥാപിച്ചു.
കഴിഞ്ഞ 22ന് രാത്രിയിൽ പശുവിന്റെ ജഡത്തിന്റെ ബാക്കിഭാഗം ഭക്ഷിക്കാനെത്തിയ 2 കടുവകളുടെ ദൃശ്യം ക്യാമറ ട്രാപ്പിൽ പതിഞ്ഞു. പശുക്കളെ ആക്രമിച്ചത് ഒരു കടുവയാണെന്നായിരുന്നു അതുവരെ എല്ലാവരും കരുതിയിരുന്നത്. 2 കടുവകളുണ്ടെന്നറിഞ്ഞതോടെ നാട്ടുകാർ ആശങ്കയിലായി. 23ന് രാത്രിയിൽ വീണ്ടുമെത്തിയ കടുവകൾ, ഇരയായി ക്യാമറ ട്രാപ്പിന് സമീപം സൂക്ഷിച്ചിരുന്ന പശുവിന്റെ ജഡം മുഴുവനായും ഭക്ഷിച്ച് മടങ്ങി. 24ന് രാത്രിയിലും കടുവകൾ ക്യാമറ ട്രാപ്പിന് സമീപമെത്തി.
ദൗത്യം ഇങ്ങനെ
ഏകദേശം ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന 3 കടുവകളും അമ്മക്കടുവയുമാണ് പ്രദേശത്തെ തേയിലത്തോട്ടത്തിലും പരിസരങ്ങളിലുമായി ചുറ്റിക്കറങ്ങുന്നത്. ഇവയെ ഒന്നിച്ചു പിടികൂടാനാണു വനംവകുപ്പിന്റെ സാഹസിക ദൗത്യം. വലിയ കൂടിന്റെയുള്ളിൽ സ്ഥാപിച്ച ചെറിയ കൂട്ടിലാണു ഇരയെ സൂക്ഷിച്ചിരിക്കുന്നത്. ഇരയെ ഭക്ഷിക്കാനായി അമ്മക്കടുവ എത്തുന്നതോടെ ഇൗ കൂട് അടയും.
അമ്മക്കടുവ കൂട്ടിലാവുന്നതോടെ അതിനെ കൂടിന്റെ ഒരു മൂലയിലേക്കു ഒതുക്കി ആ ഭാഗം മാത്രം അഴിക്കുള്ളിലാക്കും. അമ്മയെത്തേടി പിന്നാലെ കുഞ്ഞുങ്ങൾ കൂട്ടിൽ കയറുന്നതോടെ പുറത്തെ വാതിലും അടയും. ദൗത്യം വിജയിച്ചാൽ ലോകത്തു തന്നെ ആദ്യസംഭവമാകും.