പുനരധിവാസത്തിലെ അലംഭാവം: ഉരുൾപൊട്ടൽ ബാധിതർ പ്രക്ഷോഭത്തിന്
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചു ദുരന്തബാധിതർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമസമിതി ഇന്നലെ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഉടൻ നടപടികളുണ്ടാകാത്ത
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചു ദുരന്തബാധിതർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമസമിതി ഇന്നലെ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഉടൻ നടപടികളുണ്ടാകാത്ത
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചു ദുരന്തബാധിതർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമസമിതി ഇന്നലെ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഉടൻ നടപടികളുണ്ടാകാത്ത
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചു ദുരന്തബാധിതർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമസമിതി ഇന്നലെ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഉടൻ നടപടികളുണ്ടാകാത്ത പക്ഷം സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണു ദുരന്തബാധിതർ. പുനരധിവാസം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നു മാത്രമല്ല പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളും ഉൗർജിതമായി നടക്കുന്നുണ്ടെന്നു ദുരന്തബാധിതർ ആരോപിക്കുന്നു.
മുണ്ടക്കൈ ഭാഗത്ത് പുഴയുടെ 50 മീറ്ററും ചൂരൽമല ഭാഗത്ത് 30 മീറ്ററും മാറിയുള്ള പ്രദേശങ്ങൾ വാസയോഗ്യമാണെന്ന വിദഗ്ധ സമിതിയുടെ പുതിയ കണ്ടെത്തൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനു തെളിവാണെന്നാണ് ആരോപണം. 1,043 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്.
എന്നാൽ, വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട് പുറത്തു വന്നതോടെ, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം 500 ആയി കുറയുമെന്നു കർമസമിതി ഭാരവാഹികൾ പറയുന്നു. പുഴയുടെ 300 മീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ വാസയോഗ്യമല്ലെന്നാണ് ഡോ.ജോൺ മത്തായി ഉൾപ്പെടുന്ന വിദഗ്ധ സമിതി നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ, സംഘം കഴിഞ്ഞയാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ഇൗ ദൂരപരിധി കുറഞ്ഞു. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനത്തുള്ള പുഞ്ചിരിമട്ടം കോളനി വരെ വാസയോഗ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
ദുരന്തബാധിതരുടെ സ്ഥിരം പുനരധിവാസത്തിന് സർക്കാർ നെടുമ്പാലയിലും കൽപറ്റ ബൈപാസിനു സമീപവും കണ്ടെത്തിയ തോട്ടം ഭൂമികൾ നിയമക്കുരുക്കിലാണ്. എസ്റ്റേറ്റ് ഉടമകൾക്കു പിന്നാലെ ജില്ലാ ഭരണകൂടവും കോടതിയെ സമീപിച്ചതോടെ പുനരധിവാസം അടുത്തെങ്ങും യാഥാർഥ്യമാകില്ലെന്ന ആശങ്കയും ദുരന്തബാധിതർക്കുണ്ട്. അടിയന്തര ധനസഹായവും നിത്യവൃത്തിക്കുള്ള തുകയും ദുരന്തബാധിതരായ 131 പേർക്ക് ഇനിയും ലഭിക്കാനുണ്ട്. കാണാതായവർക്കുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുകയാണ്. ദുരന്തത്തിൽ കാണാതായ 47 പേരുടെയും മരണസർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളും ഇഴയുന്നു.
കലക്ടറേറ്റ് ധർണ നടത്തി ജനശബ്ദം കർമസമിതി
കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമസമിതി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. പുനരധിവാസ നടപടി ത്വരിതപ്പെടുത്തുക, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അർഹതയുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും എല്ലാ ദുരന്തബാധിത കുടുംബങ്ങൾക്കും ലഭ്യമാക്കുക, ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക സർക്കാർ പ്രസിദ്ധപ്പെടുത്തുക, 10,11,12 വാർഡുകളിലുള്ളവരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുക,
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ കെട്ടിടം ഉടമകളെ ദുരന്തബാധിതരായി പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കുക, നിലവിൽ ചൂരൽമലയിൽ താമസിക്കുന്നവർക്ക് മതിയായ ചികിത്സാസൗകര്യം ലഭ്യമാക്കുക, ഡോ.ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് തള്ളുക, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ പ്രകൃതിദുരന്ത സാധ്യത മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കുക, സ്ഥിരം പുനരധിവാസം വരെ ദുരന്തബാധിത കുടുംബങ്ങൾക്ക് വീട്ടുവാടകയും നിത്യവൃത്തി ചെലവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കർമസമിതി ചെയർമാൻ നസീർ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ ഷാജിമോൻ ചൂരൽമല, അണ്ണയ്യൻ ചൂരൽമല, ജിജീഷ് മുണ്ടക്കൈ, ഉസ്മാൻ ബാപ്പു, നൗഫൽ മുണ്ടക്കൈ, സെയ്തലവി ചെറിയാൻ, രാജേന്ദ്രൻ ചൂരൽമല എന്നിവർ പ്രസംഗിച്ചു.