ഉരുൾപൊട്ടൽ ദുരന്തബാധിതരെ സമയബന്ധിതമായി പുനരധിവസിപ്പിക്കും: മന്ത്രി കെ.രാജൻ
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സമയബന്ധിതമായി പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോട്ടം ഉടമകൾ കോടതിയെ സമീപിച്ചത് ഒരുതരത്തിലുള്ള ആശങ്കയ്‌ക്കും അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരെ ഏറ്റവും അടുത്ത സ്ഥലത്ത് പുനരധിവസിപ്പിക്കുകയെന്നതാണ് സർക്കാർ തീരുമാനം.

ഇതിന് ജനകീയവും ജനാധിപത്യപരവുമായ നടപടിയാണ് സ്വീകരിച്ചത്. ദുരന്തമുണ്ടായി ഒരുമാസത്തിനകം ചീഫ് സെക്രട്ടറി നേരിട്ടുവന്ന് ക്യാംപുകളിലടക്കം കഴിയുന്നവരുമായി പുനരധിവാസത്തെ കുറിച്ച് ആശയവിനിയമം നടത്തി. തുടർന്ന് വിദഗ്‌ധസംഘം 25 സ്ഥലം കണ്ടെത്തുകയും പിന്നീട് ഒൻപതായി ചുരുക്കുകയും ചെയ്‌തു. ഇതിൽ നിന്നാണ് ഏറ്റവും അനുയോജ്യമായ രണ്ട് സ്ഥലം നിശ്‌ചയിച്ചത്.
പുനരധിവാസത്തിനായി ദുരന്തനിവാരണ നിയമപ്രകാരം തോട്ടഭൂമി ഏറ്റെടുക്കാം. എന്നാൽ ഭൂമി വെറുതെ ഏറ്റെടുക്കാനല്ല, വില നൽകി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഏറ്റെടുക്കാൻ നിശ്‌ചയിച്ച ഭൂമിയുടെ അവകാശത്തർക്കത്തിൽ കേസുകളുണ്ട്. അത് പണം കൊടുക്കാതിരിക്കാതിരിക്കാനുള്ള കാരണവുമാകില്ല. ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്‌റ്റേചെയ്‌തിട്ടില്ല.
എസ്‌റ്റേറ്റുകളുടെയും സർക്കാരിന്റെയും വാദം കോടതി വിശദമായി കേട്ടു. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കൃത്യമായ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക പ്രശ്‌നമില്ലാതെ എസ്‌റ്റേറ്റുകാരുടെ അനുവാദത്തോടെയും കോടതിയുടെ നിർദേശത്തോടെയും പുനരധിവാസം ആ ഭൂമിയിൽ തന്നെ നടപ്പാക്കും. അർഹരായ മുഴുവൻ പേർക്കും വീട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.