മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കുമെന്ന് കലക്ടർ
കൽപറ്റ∙ മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ മേഘശ്രീ അറിയിച്ചു. അഡ്വ.ടി സിദ്ദിഖ് എം.എൽ.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കലക്ടർ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൻ്റെ മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്

കൽപറ്റ∙ മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ മേഘശ്രീ അറിയിച്ചു. അഡ്വ.ടി സിദ്ദിഖ് എം.എൽ.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കലക്ടർ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൻ്റെ മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും കൊമ്പുകോർക്കുന്നു. പഞ്ചായത്ത് അധികൃതരാണ് കിറ്റ് വിതരണം ചെയ്തതെന്നാന്ന് ആരോപിച്ചാണ് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. എന്നാൽ റവന്യു വകുപ്പും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കിറ്റ് വിതരണം നടത്തുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അറിയിച്ചത്. തിരഞ്ഞെടുപ്പായതിനാൽ കിറ്റ് വിതരണത്തിൽ ഭരണസമിതിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐയും ബിജെപിയും പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധം ശക്തമാക്കിയതോടെ പഞ്ചായത്ത് ഭരണസമിതി കലക്ടറേറ്റിലെത്തി പ്രതിഷേധം ആരംഭിച്ചു. റവന്യു വകുപ്പാണ് അരി വിതരണം നടത്തിയതെന്ന് കലക്ടർ അറിയിക്കണെമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കലക്ടറേറ്റിലെത്തി പ്രതിഷേധം നടത്തിയത്.അതേസമയം, റവന്യു വകുപ്പ് നൽകിയ പുതിയ അരി വിതരണം ചെയ്യാതെ ഗോഡൗണിൽ കൂട്ടിയിട്ട ശേഷം പഴയ സാധനങ്ങൾ വിതരണം ചെയ്യുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഗോഡൗണിന് മുന്നിൽ പ്രതിഷേധം ആരംഭിച്ച ഡിവൈഎഫ്ഐ എത്രയും പെട്ടെന്ന് ദുരന്ത ബാധിതർക്ക് സഹായം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.