കാത്തിരുന്ന വിധിദിനം; ഉപതിരഞ്ഞെടുപ്പിനായി വയനാട് ഇന്നു ബൂത്തിലേക്ക്
കൽപറ്റ ∙ വീറും വാശിയും നിറഞ്ഞ് ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനിടെ ആദ്യ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു വയനാട് ഇന്നു ബൂത്തിലെത്തും. ദേശീയ ശ്രദ്ധയാകർഷിച്ച പ്രചാരണത്തിലൂടെ പരമാവധി വോട്ടുകൾ പോൾ ചെയ്യിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു മുന്നണികൾ.നിശ്ശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടുറപ്പിക്കാനുള്ള
കൽപറ്റ ∙ വീറും വാശിയും നിറഞ്ഞ് ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനിടെ ആദ്യ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു വയനാട് ഇന്നു ബൂത്തിലെത്തും. ദേശീയ ശ്രദ്ധയാകർഷിച്ച പ്രചാരണത്തിലൂടെ പരമാവധി വോട്ടുകൾ പോൾ ചെയ്യിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു മുന്നണികൾ.നിശ്ശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടുറപ്പിക്കാനുള്ള
കൽപറ്റ ∙ വീറും വാശിയും നിറഞ്ഞ് ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനിടെ ആദ്യ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു വയനാട് ഇന്നു ബൂത്തിലെത്തും. ദേശീയ ശ്രദ്ധയാകർഷിച്ച പ്രചാരണത്തിലൂടെ പരമാവധി വോട്ടുകൾ പോൾ ചെയ്യിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു മുന്നണികൾ.നിശ്ശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടുറപ്പിക്കാനുള്ള
കൽപറ്റ ∙ വീറും വാശിയും നിറഞ്ഞ് ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനിടെ ആദ്യ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു വയനാട് ഇന്നു ബൂത്തിലെത്തും. ദേശീയ ശ്രദ്ധയാകർഷിച്ച പ്രചാരണത്തിലൂടെ പരമാവധി വോട്ടുകൾ പോൾ ചെയ്യിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു മുന്നണികൾ. നിശ്ശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടുറപ്പിക്കാനുള്ള അവസാനവട്ടശ്രമങ്ങളിൽ അണികൾ വ്യാപൃതരായി.
എല്ലാ പോളിങ് സ്റ്റേഷനുകൾക്കു മുൻപിലെയും ബൂത്തൊരുക്കങ്ങളും പാർട്ടിപ്രവർത്തകർ ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. ഇന്നു പരമാവധി വോട്ടർമാരെ എത്തിക്കാൻ വാഹനങ്ങളും തയാറാക്കിയിട്ടുണ്ട്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ജോലി, പഠനാവശ്യാർഥം കഴിയുന്ന ആളുകൾക്ക് വോട്ട് ചെയ്യാൻ എത്തുന്നതിന് സൗജന്യ ബസ് സർവീസ് കോൺഗ്രസ് ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ വില്ലനാകുമോ?
ഇന്നു മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ജില്ലയിൽ ഇന്നു യെലോ അലർട്ട് ആണ്. രാവിലെ മുതൽ മഴ കനത്തുനിന്നാൽ പോളിങ് കുറയാനാണു സാധ്യത. തുലാവർഷപ്പെയ്ത്ത് പോലെ വൈകിട്ടോടെ ശക്തി പ്രാപിക്കുന്ന മഴയാണെങ്കിൽ നേരത്തേ തന്നെ തങ്ങളുടെ പരമാവധി വോട്ടുകളും പെട്ടിയിലാക്കാനായിരിക്കും മുന്നണികളുടെ ശ്രമം.
മണ്ഡലത്തിൽ ആകെ 2109 പ്രവാസി വോട്ടർമാരാണുള്ളത്. ഇവരെ ദിവസങ്ങൾക്കു മുൻപുതന്നെ നാട്ടിലെത്തിക്കാൻ നേതാക്കളുൾപ്പെടെയുള്ളവർ ഇടപെടുകയും ചിലരൊക്കെ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്. 85 വയസ്സിനു മുകളിലുള്ള 11820 വോട്ടർമാരാണു വയനാട്ടിൽ. മുതിർന്ന വോട്ടർമാർക്കായി ബൂത്തുകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരുക്കം പൂർത്തിയാക്കി ജില്ലാ ഭരണകൂടം
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും പൂർത്തിയാക്കി. മാനന്തവാടി, ബത്തേരി, കൽപറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ രാവിലെ മുതൽ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക് ഹയർസെക്കൻഡറി സ്‌കൂൾ, ബത്തേരി സെന്റ് മേരീസ് കോളജ്, കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ, കൂടത്തായി സെന്റ് മേരീസ് എൽപി സ്‌കൂൾ, മഞ്ചേരി ചുളളക്കാട് ജിയുപി സ്‌കൂൾ, മൈലാടി അമൽ കോളജ് എന്നിവിടങ്ങളിൽ നിന്നാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. വിതരണ കേന്ദ്രങ്ങളിൽ നിന്നു പോളിങ് ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികളുമായി ബൂത്തിലെത്താൻ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 04936 204210, 1950 ടോൾ ഫ്രീ നമ്പറുകളിൽ അറിയിക്കാനുള്ള കൺട്രോൾ റൂമും വിജിൽ ആപ്പും സജ്ജമാക്കി.
ചൂരൽമലയിൽ രണ്ട് ബൂത്തുകൾ
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 10, 12 വാർഡുകളിലെ വോട്ടർമാർക്കായി രണ്ട് ബൂത്തുകൾ പ്രദേശത്തും 11ാം വാർഡിൽ ഉൾപ്പെട്ടവർക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏർപ്പെടുത്തി. ദുരന്തമേഖലയിൽ നിന്നു വിവിധ താൽക്കാലിക പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സൗകര്യവും ഉണ്ടായിരിക്കും.
ജില്ലയിൽ അതീവ സുരക്ഷ; ഇന്ന് ഡ്രൈ ഡേ
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും പ്രത്യേക സേന സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. സംസ്ഥാന, ജില്ലാ അതിർത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ് റൂമുകൾക്കും പ്രത്യേക സുരക്ഷയൊരുക്കും. എൻസിസി, എസ്പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബൂത്തുകളിൽ ക്യാമറ നിരീക്ഷണവലയം
മുഴുവൻ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നത് വരെയുള്ള വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും കലക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിപുലമായ സംവിധാനങ്ങൾ ഒരുങ്ങിയത്.
കാടും മേടും താണ്ടി..പെട്ടിയിലായി 7190 ഹോം വോട്ടുകൾ
കൽപറ്റ ∙ കാടും ഗ്രാമ വഴികളും താണ്ടി ഹോം വോട്ടുകൾ പെട്ടിയിലാക്കി പോളിങ് ഉദ്യോഗസ്ഥർ. ഭിന്നശേഷിക്കാർക്കും 85 വയസ്സിനു മുകളിലുള്ളവർക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിങ് സംവിധാനമാണ് ഒട്ടേറെ മുതിർന്ന വോട്ടർമാർക്കും പ്രയോജനകരമായത്. പോളിങ് ബൂത്തുകളിലെ നീണ്ട നിരകളും കാത്തിരിപ്പും അവശതകളുമില്ലാതെ സ്വന്തം വീടുകളിൽ ഇരുന്നു തന്നെ വോട്ട് ചെയ്യാമെന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹോം വോട്ടിങ് സംവിധാനത്തിന്റെ സവിശേഷതയായി മാറി.
എന്നാൽ പോളിങ് ബൂത്തിലെത്തി തന്നെ വോട്ടു ചെയ്യണമെന്നു നിർബന്ധമുള്ള ഈ പട്ടികയിലുള്ള വോട്ടർമാർക്കും അവസരം നിഷേധിക്കപ്പെട്ടിരുന്നില്ല. ഇത്തരത്തിലുള്ളവർക്കു പോളിങ് ദിവസം ബൂത്തുകളിലെത്തി സാധാരണ പോലെ വോട്ടു ചെയ്യാം. ബൂത്ത് ലെവൽ ഓഫിസർമാർ ഈ പട്ടികയിലുള്ളവരുടെ വീടുകളിലെത്തി ഹോം വോട്ടിങ്ങിനുള്ള ഫോറം പൂരിപ്പിച്ച് വാങ്ങുകയായിരുന്നു ആദ്യ നടപടി. ഇങ്ങനെ അപേക്ഷ നൽകിയവർക്കു പിന്നീട് പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാൻ കഴിയില്ല. 12 ഡി ഫോറത്തിൽ അപേക്ഷ നൽകിയ മുതിർന്ന 5050 വോട്ടർമാരെയാണു വയനാട് മണ്ഡലത്തിൽ ഹോം വോട്ടിങ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 4860 വോട്ടർമാർ ഈ സംവിധാനം പ്രയോജനപ്പെടുത്തി.
2408 ഭിന്നശേഷി വോട്ടർമാരാണു വീടുകളിൽ നിന്നുള്ള വോട്ടിങ് സൗകര്യത്തിനായി അപേക്ഷ നൽകിയത്. ഇതിൽ 2330 പേർ വോട്ടുചെയ്തു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ആകെ 7458 ഹോം വോട്ടിങ് അപേക്ഷകളിൽ 7190 പേരാണു വോട്ടവകാശം വിനിയോഗിച്ചത്. സ്ഥാനാർഥികളുടെ വിവരങ്ങൾ ചിത്രം സഹിതം രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിൽ വോട്ടർമാർ പേന കൊണ്ടു ടിക് ചെയ്ത് വോട്ട് അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയാണു ഹോം വോട്ടിങ്ങിൽ അവലംബിച്ചത്.96.4% ഹോം വോട്ടുകൾ നിശ്ചിത സമയ പരിധിക്കുളളിൽ പെട്ടിയിലാക്കാൻ കഴിഞ്ഞതും കുറ്റമറ്റ ക്രമീകരണങ്ങളുടെ വിജയമായി. പോളിങ് ഓഫിസർമാർ തുടങ്ങി ബൂത്ത് ലവൽ ഓഫിസർമാർ വരെയുള്ള 89 ടീമുകളാണു ജില്ലയിൽ ഹോം വോട്ടിങ്ങിന് നേതൃത്വം നൽകിയത്. ബത്തേരിയിൽ 29 ടീമുകളും കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിൽ 30 വീതം ടീമുകളെയുമാണു ഹോം വോട്ടിങ്ങിനായി വിന്യസിച്ചത്.
ചിരിക്കുന്ന മുഖവുമായി സ്ഥാനാർഥികൾ ഇന്ന് ബൂത്തുകളിലുണ്ടാകും
കൽപറ്റ ∙ വ്യക്തിപരമായ സന്ദർശനങ്ങളുടെയും പ്രമുഖരെ കണ്ട് പിന്തുണ ഊട്ടിയുറപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു സ്ഥാനാർഥികൾ. ഇന്നു 3 മുന്നണികളുടെ സ്ഥാനാർഥികളും വോട്ടർമാരെ കാണാൻ ബൂത്തുകളിലെത്തും. നേരത്തേ നടന്ന രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധിക്ക് മറ്റിടങ്ങളിലെ പ്രചാരണത്തിരക്കു കാരണം പോളിങ് ദിനത്തിൽ ബൂത്തുകളിലെത്താനായിരുന്നില്ല.
എന്നാൽ, കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വയനാട്ടിൽത്തന്നെ താമസിക്കുന്ന യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്നു തിരുവമ്പാടിയുൾപ്പെടെ വയനാട് മണ്ഡലത്തിന്റെ വിവിധ മേഖലകളിലെ പോളിങ് ബൂത്തുകളിലേക്കു രാവിലെത്തന്നെയെത്തും. ഇന്നലെ പൂർണമായും വയനാട്ടിൽത്തന്നെ ചെലവഴിച്ച പ്രിയങ്ക രാവിലെ മഞ്ഞൂറയിലെ കർഷകന്റെ വീട്ടിൽ സന്ദർശനം നടത്തി. ഉച്ചയ്ക്കു ശേഷം ബാണാസുര സാഗർ അണക്കെട്ടിലും പ്രിയങ്ക ഗാന്ധിയെത്തി.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ മേഖലകളിലാണ് പ്രചാരണം നടത്തിയത്. പൗരപ്രമുഖരെയും മതനേതാക്കൻമാരെയും നേരിൽ കണ്ട അദ്ദേഹം വ്യക്തിപരമായ വോട്ടും ഉറപ്പാക്കി. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരി ബിഷപ് ഹൗസിലെത്തി. ജില്ലയിലെ മറ്റു സ്ഥലങ്ങളിലും എത്തിയ നവ്യ വ്യക്തിപരമായ വോട്ടുകളും തേടി.
ഉപതിരഞ്ഞെടുപ്പ്; 11 ബൂത്തുകളിൽ മാറ്റം
കൽപറ്റ ∙ വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മുൻപു നിശ്ചയിച്ച 11 പോളിങ് ബൂത്തുകളിൽ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങൾ വരുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ അറിയിച്ചു. ബൂത്ത് നമ്പർ, പഴയ ബൂത്തുകൾ, പുതുക്കി നിശ്ചയിച്ച ബൂത്തുകൾ എന്നിവ യഥാക്രമം.
44, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കാട്ടിക്കുളം (പടിഞ്ഞാറ് ഭാഗം), ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കാട്ടിക്കുളം (പുതിയ കെട്ടിടം), 214, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ചീരാൽ (ഇടതു ഭാഗം), ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ ചീരാൽ (വലതു ഭാഗം നോർത്ത് വിങ്), 16, സെന്റ് തോമസ് ഇവാഞ്ചിലിക്കൽ എൽപി സ്‌കൂൾ വാരാമ്പറ്റ (മധ്യഭാഗം), ദാറുൽ ഹിദ സെക്കൻഡറി മദ്രസ പന്തിപ്പൊയിൽ (ഇടതു ഭാഗം).
17, സെന്റ് തോമസ് ഇവാഞ്ചിലിക്കൽ എൽപി സ്‌കൂൾ വാരാമ്പറ്റ ( ഇടതു ഭാഗം), ദാറുൽ ഹിദ സെക്കൻഡറി മദ്രസ പന്തിപ്പൊയിൽ (വലതുഭാഗം).44, കോ ഓപ്പറേറ്റീവ് ട്രെയിനിങ് സെന്റർ കരണി, ക്രിസ്തുരാജ സ്‌കൂൾ കരണി, 57, വയനാട് ഓർഫനേജ് എൽപി സ്‌കൂൾ പള്ളിക്കുന്ന് (മധ്യഭാഗം), വയനാട് ഓർഫനേജ് എൽപി സ്‌കൂൾ പള്ളിക്കുന്ന് (കിഴക്കു ഭാഗം),111, ജിയുപി സ്‌കൂൾ ചെന്നലോട് (പുതിയ കെട്ടിടം കിഴക്കു ഭാഗം), ജിയുപി സ്‌കൂൾ ചെന്നലോട് (വടക്കു ഭാഗം പുതിയ കെട്ടിടം).
112, ജിഎച്ച്എസ് തരിയോട്, ജിഎച്ച്എസ് തരിയോട് (പുതിയ കെട്ടിടം കിഴക്കു ഭാഗം), 167, ജിഎച്ച്എസ് വെള്ളാർമല (പുതിയ കെട്ടിടം വലതു ഭാഗം), സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കല്യാണ മണ്ഡപം ഹാൾ (വടക്കു ഭാഗം),168, ജിഎച്ച്എസ് വെള്ളാർമല പുതിയ കെട്ടിടം(ഇടതു ഭാഗം), ജിഎച്ച്എസ് മേപ്പാടി, 169, ജിഎച്ച്എസ് വെള്ളാർമല പുതിയ കെട്ടിടം, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കല്യാണ മണ്ഡപം ഹാൾ (തെക്കു ഭാഗം).
ബാണാസുരയിൽ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക; ആളുകൂടിയതോടെ ബോട്ടിങ് നടത്തിയില്ല
പടിഞ്ഞാറത്തറ∙ ബാണാസുര സാഗർ ഡാം സന്ദർശിക്കാൻ അപ്രതീക്ഷിതമായി പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ ചുറ്റും കൂടി വിനോദ സഞ്ചാരികൾ. ഡാം സന്ദർശിക്കാൻ വിവിധ നാടുകളിൽ നിന്ന് എത്തിയവർക്കു മുന്നിൽ വിവിഐപി എത്തിയതോടെ ആദ്യം കൗതുകത്തോടെ അവർ നോക്കി നിൽക്കുകയും പിന്നീട് ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ തിരക്കു കൂട്ടുകയും ചെയ്തു. ആരെയും നിരാശപ്പെടുത്താതെ ഒപ്പം നിൽക്കാൻ അവർ മടി കാണിച്ചില്ല. തിരഞ്ഞെടുപ്പ് തിരക്കുകളിൽ അവധി ദിനമായ ഇന്നലെ സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഡാമിൽ എത്തിയത്. ബോട്ടിങ് നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും ആളുകൾ കൂടിയതോടെ അത് ഉപേക്ഷിച്ച് അവർ മടങ്ങി.
ബത്തേരി താലൂക്കിൽ കുറവ് വോട്ടർമാർ കുറിച്യാടിൽ
ബത്തേരി ∙ താലൂക്കിൽ ആകെയുള്ള 218 ബൂത്തുകളിൽ കുറവ് വോട്ടർമാർ കുറിച്യാട്ടെ 83ാം നമ്പർ ബൂത്തിൽ. ഇവിടെ ആകെ 71 വോട്ടർമാരാണുള്ളത്. ചെതലയത്തു നിന്ന് 8 കിലോമീറ്റർ വനത്തിനുള്ളിലായാണ് ബൂത്ത് സജ്ജീകരിച്ചിട്ടുള്ളത്. പുനരധിവാസം ഭാഗികമായി നടന്ന ഇവിടെ ഗോത്ര കുടുംബങ്ങളാണ് മാറ്റിപ്പാർപ്പിക്കപ്പെടാനുള്ളത്. ഏറ്റവു കൂടുതൽ വോട്ടർമാരുള്ള 146ാം നമ്പർ ബൂത്തിൽ ഓക്സിലറി ബൂത്തു കൂടി സജ്ജീകരിച്ച് രണ്ടാക്കി. 1550 വോട്ടർമാരെ രണ്ടിടത്തുമായി വിഭജിച്ചു.
1539 വോട്ടർമാരുള്ള ആനപ്പാറ സ്കൂളിലെ 191ാം നമ്പർ ബൂത്തിലും ഓക്സിലറി സജ്ജീകരിച്ച് രണ്ടാക്കി. 146 ഉം 191 ഉം വിഭജിക്കപ്പെട്ടതോടെ സാങ്കേതികമായി ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ബൂത്ത് 144 ആയി. ഇവിടെ 1453 വോട്ടർമാരുണ്ട്.102ാം നമ്പർ ബൂത്തായ ചെട്യാലത്തൂരിൽ 141 വോട്ടർമാരുണ്ട്. ബത്തേരി സെന്റ് മേരീസ് കോളജിൽ നടന്ന പോളിങ് സാമഗ്രി വിതരണം പതിനൊന്നരയോടെ പൂർത്തിയായി. ഉച്ചയ്ക്ക് രണ്ടോടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം അവരവരുടെ ബൂത്തുകളിൽ എത്തി.